Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..

കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ യുഎഇ ഇന്ത്യന്‍, പാകിസ്ഥാനി സ്കൂളുകളില്‍ പരീക്ഷകള്‍ നടത്തുന്നതിന് കര്‍ശന സുരക്ഷാ മുന്‍കരുതലുകൾ ഏർപ്പെടുത്തുന്നു

06 MARCH 2020 03:04 PM IST
മലയാളി വാര്‍ത്ത

കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ യുഎഇ ഇന്ത്യന്‍, പാകിസ്ഥാനി സ്കൂളുകളില്‍ പരീക്ഷകള്‍ നടത്തുന്നതിന് കര്‍ശന സുരക്ഷാ മുന്‍കരുതലുകൾ ഏർപ്പെടുത്തുന്നു.. ദുബായ് ഇന്ത്യന്‍ സ്‌കൂളിലെ 16 വയസ്സുള്ള വിദ്യാര്‍ത്ഥിനിക്കും കൊവിഡ്-19 സ്ഥിരീകരിച്ചതോടെ സുരക്ഷാ നടപടികൾ വർധിപ്പിച്ചു ..

കുട്ടിയുടെ രക്ഷിതാക്കൾ വിദേശയാത്ര നടത്തിയിരുന്നെന്നും അവിടെ നിന്നാണ് വൈറസ്ബാധയേറ്റതെന്നുമാണ് വിവരം. ദുബായില്‍ തിരിച്ചെത്തി അഞ്ച് ദിവസത്തിന് ശേഷമാണ് മാതാപിതാക്കളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് എന്ന് പറയുന്നു..

എന്നാൽ ഇപ്പോൾ വിദ്യാര്‍ത്ഥിനിയുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യനില സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. രോഗികളുമായി ഇടപഴകിയിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും തൊഴിലാളികളെയും ദുബായ് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പരിശോധിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ കൊറൊണവൈറസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് ആശങ്കയോടെയാണ് കാണുന്നത്.

യു എ ഇ യിൽ സുരക്ഷ മുന്‍നിര്‍ത്തി സ്കൂളുകള്‍ക്ക് അവധി നല്‍കിയെങ്കിലും പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത് ..ഇന്ത്യന്‍, പാകിസ്ഥാനി സിലബസുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ അദ്ധ്യയന വര്‍ഷം മാര്‍ച്ച് എട്ടിന് അവസാനിക്കും എന്നാണു യുഎഇ വിദ്യാഭ്യാസ മന്ത്രാലയം, അബുദാബി വിദ്യാഭ്യാസ വകുപ്പ്, നോളജ് ആന്റ് ഹ്യൂമന്‍ വെലപ്‍മെന്റ് അതോരിറ്റി, ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതിരോറ്റി, ദുബായ് സര്‍ക്കാര്‍ എന്നിവര്‍ അറിയിച്ചിരിക്കുന്നത്..

ഇതിന് മുമ്പ് കേരള എസ്എസ്എല്‍സി, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ എല്ലാ പരീക്ഷകളും അവസാനിപ്പിക്കണമെന്നാണ് അധികൃതരുടെ അറിയിപ്പ്

പരീക്ഷാ സമയങ്ങളില്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്കൂളുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ബോര്‍ഡ് പരീക്ഷകളില്ലാത്ത ക്ലാസുകളില്‍ മാർച്ച് 8 നു മുൻപ് വാര്‍ഷിക പരീക്ഷകള്‍ നടന്നിട്ടില്ലെങ്കില്‍ കുട്ടികളുടെ നേരത്തെയുള്ള ഗ്രേഡുകളുടെ ശരാശരി കണക്കാക്കണം.

ഇന്ത്യന്‍ സിലബസുകള്‍ പ്രകാരം അദ്ധ്യയനം നടത്തുന്ന സ്കൂളുകളിലെ ഒന്‍പത് വരെയുള്ള ക്ലാസുകളിലും സിബിഎസ്ഇ, ഐസിഎസ്ഇ സിലിബസുകളിലെ 11-ാം ക്ലാസിലും ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഇ-മെയില്‍ നിരന്തരം പരിശോധിക്കുകയും അപ്പപ്പോള്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍പ്രകാരം പ്രവര്‍ത്തിക്കുകയും വേണമെന്ന് അറിയിച്ചിട്ടുണ്ട്.

കർശന നിർദ്ദേശങ്ങൾ ഇവയാണ് ... പരീക്ഷാഹാളുകള്‍, കുട്ടികള്‍ കയറുന്നതിന് മുമ്പും കുട്ടികള്‍ പരീക്ഷകഴിഞ്ഞിറങ്ങിയ ശേഷവും അണുവിമുക്തമാക്കണം. പരീക്ഷ എഴുതുന്ന ഹാളില്‍ 15 കുട്ടികളില്‍ കൂടുതൽ ഇരുത്തരുത് .

കുട്ടികള്‍ നേരിട്ട് പരസ്പരം ഇടപഴകാന്‍ അനുവദിക്കരുത്. പരീക്ഷ കഴിഞ്ഞാൽ ഉടനെ സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ വീടുകളിലേക്ക് അയക്കണം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്കൂള്‍ അധികൃതര്‍ കൈക്കൊള്ളണം.

പരീക്ഷ നടക്കുന്ന സമയങ്ങളില്‍ ഡോക്ടറും നഴ്‍സും അടങ്ങുന്ന മെഡിക്കല്‍ സംഘം സ്കൂളിലുണ്ടാകണം. ഇവര്‍ ഓരോ വിദ്യാര്‍ത്ഥിയെയും നിരീക്ഷിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തണം. ഏതെങ്കിലും വിദ്യാര്‍ത്ഥിക്ക് എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടെങ്കില്‍ അവരെ ഉടനെ വീട്ടിലേക്ക് അയക്കണമെന്നും അധികൃതര്‍ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആസ്‌ട്രേലിയയോട് അവരുടെ മണ്ണിലേറ്റ 0-3 തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം  (25 minutes ago)

വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍  (38 minutes ago)

ആറ് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ലഭിച്ചതായി  (42 minutes ago)

പരിഹാര ക്രിയ ചെയ്യാനായി എത്തിയപ്പോഴാണ് അപകടം  (57 minutes ago)

ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്താന്‍ മത്സരം ഇന്ന്  (1 hour ago)

വാരഫലമിങ്ങനെ...  (1 hour ago)

ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...  (1 hour ago)

കുടുംബ സൗഖ്യവും മനഃസമാധാനവും ഉണ്ടാകും.  (1 hour ago)

നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും.  (1 hour ago)

18 ശരിയുത്തരം ലഭിച്ചാലേ പാസാകൂ....പുതിയ രീതി ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും  (2 hours ago)

നാടെങ്ങും ആഘോഷത്തില്‍... ശ്രീകൃഷ്ണജയന്തി ഇന്ന്  (2 hours ago)

കാല്‍നടയാത്രക്കാരനായ രാജന്‍ മരിച്ച സംഭവം  (2 hours ago)

 കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (8 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (8 hours ago)

Malayali Vartha Recommends