Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പ്രവാസികൾക്ക് ആശ്വാസം; ഈ മാസം 7 മുതൽ മടങ്ങാം പക്ഷേ ആശങ്ക വിതച്ച് നിബന്ധനകൾ  

05 MAY 2020 07:52 AM IST
മലയാളി വാര്‍ത്ത

ഏറെ വാദ -പ്രതിവാദങ്ങൾക്കൊടുവിൽ , ഇൗ മാസം ഏഴു മുതൽ വിദേശത്ത് നിന്ന് ഇന്ത്യക്കാരെ സ്വന്തം മണ്ണിലേയ്ക്ക് കൊണ്ടുപോകുമെന്ന വാർത്ത പ്രവാസ ലോകത്തെ ലക്ഷക്കണക്കിന് ഇന്ത്യക്കാരിൽ വലിയ ആശ്വാസമാണ് നൽകിയത് . എന്നാൽ , വിമാന ടിക്കറ്റിനും നാട്ടിലെ ക്വാറന്റീൻ താമസത്തിനും മടങ്ങുന്നവർ തന്നെ പണം മുടക്കണമെന്ന നിബന്ധന, ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന പലർക്കും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് .

അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള മുൻഗണന. നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുപോവുക എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഇപ്പോൾ വിമാനങ്ങളും നാവിക സേനാ കപ്പലുകളും യാത്രയ്ക്ക് ഉപയോഗിക്കും എന്നാണ് വിവരം. മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ ലേബർ ക്യാംപുകളിൽ കഴിയുന്നവർ, സന്ദർശക വീസയിലെത്തി കൃത്യമായി ഭക്ഷണം പോലുമില്ലാതെ ദുരിതത്തിലായവർ, ഏറെ കാലമായി ജോലി നഷ്ടപ്പെട്ട് പ്രയാസത്തിലായിരുന്നവർ തുടങ്ങിയവരാണ് വിമാന ടിക്കറ്റിനും ക്വാറന്റീനിനും പണം മുടക്കണമെന്ന നിബന്ധയിൽ പ്രതിസന്ധിയിലായത്. തങ്ങളുടെ യാത്ര മുടങ്ങുമോ എന്ന ഭീതിയിലാണ് ഇപ്പോൾ ഇവരെല്ലാം.
ആയിരക്കണക്കിന് തൊഴിലാളികളും സന്ദർശക വീസക്കാരുമാണ് ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യയിലേയ്ക്ക് തിരിച്ചുപോക്കിനായി കാത്തിരിക്കുന്നത്. ഉത്തരേന്ത്യയിൽനിന്നും തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് ഗൾഫിലെ തൊഴിലാളികളിൽ ഭൂരിഭാഗവും. മലയാളികളും ഒട്ടേറെയുണ്ട്. ഇവര്‍ക്ക് മലയാളി സന്നദ്ധ പ്രവർത്തകരും സംഘടനകളും എത്തിച്ചിരുന്ന ഭക്ഷണമായിരുന്നു ഏക ആശ്വാസം. ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ തണൽ പ്രതീക്ഷിച്ച് ജോലി തേടി ഗൾഫിലെത്തിയ യുവതീയുവാക്കളും ദുരിത്തിലാണ് കഴിയുന്നത്.

നാട്ടിൽ നിന്ന് കടം വാങ്ങിയും ബന്ധുക്കളുടെ സ്വർണവും മറ്റും പണയം വച്ചും എത്തിയവർ പ്രതിമാസം ബെഡ് സ്പെയിസിന് മാത്രം 300 ദിർഹം, ഭക്ഷണത്തിന് ചുരുങ്ങിയത് 250 ദിർഹം മുടക്കിയാണ് കഴിഞ്ഞിരുന്നത്. മിക്കവരും ജോലി അന്വേഷണം തുടർന്നുകൊണ്ടിരിക്കെയാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടും പ്രതിസന്ധിയിലായതും. ഇവരുടെയെല്ലാം വീസ കാലാവധി ഇൗ വർഷാവസാനം വരെ സൗജന്യമായി നീട്ടിക്കൊടുക്കാൻ യുഎഇ സർക്കാർ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. യു എ ഇ സർക്കാർ തങ്ങളുടെ ബുദ്ധമുട്ട് മനസ്സിലാക്കിയിട്ടും എന്നിട്ടും ഇന്ത്യൻ സർക്കാർ യാത്രാ ചെലവ് പോലും ഇൗടാക്കുന്നത് വലിയ വിഷമം ഉണ്ടാകുന്നുവെന്നാണ് ഇവരുടെ അഭിപ്രായം . നാട്ടിലെത്തിയാൽ ചിലർക്കെങ്കിലും ബന്ധുക്കൾ വഴി ക്വാറന്റീനിൽ കഴിയേണ്ട പണം നൽകാനായേക്കാം. എന്നാൽ പ്രവാസികളായ ഭൂരിഭാഗം പേരെയും ആശ്രയിച്ചാണ് നാട്ടിൽ പല കുടുംബങ്ങളും കഴിയുന്നത്.അവർക്കു ഈ അവസ്ഥ എങ്ങനെ കൈകാര്യം ചെയണമ് എന്ന ആശങ്ക ഇതുവരെ അവസാനിച്ചിട്ടില്ല.

നാട്ടിലേയ്ക്ക് പോകുന്നവര്‍ തന്നെ യാത്രാ ചെലവ് വഹിക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനം വന്നിരിക്കെ ഗൾഫിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും ഉണർന്ന് പ്രവർത്തിക്കണമെന്നാണ് സാമൂഹിക പ്രവർത്തകരുടെയും മറ്റും ആവശ്യം..ഇക്കാര്യം നേരത്തെ തന്നെ പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും എംബസി, കോൺസുലേറ്റ് ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.

നയതന്ത്ര കാര്യാലയങ്ങളിൽ വിവിധ സേവനങ്ങളോടനുബന്ധിച്ച് ഇൗടാക്കുന്ന അധിക തുക പ്രവാസി ക്ഷേമത്തിനുള്ള ഫണ്ടിലേയ്ക്കാണ് പോകുന്നത്. ഇത്തരത്തിൽ വൻ തുക ഫണ്ടിലുണ്ടെന്നാണ് വിവരം. പാവപ്പെട്ടവർ മരിക്കുമ്പോൾ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിന് മാത്രമേ നിലവിൽ ഇൗ തുക ഉപയോഗിക്കുന്നുള്ളൂ. എന്നാൽ, നാട്ടിലേയ്ക്ക് മടങ്ങുന്നവരുടെ യാത്രാ ചെലവിനും ക്വാറന്റീൻ കാര്യങ്ങൾക്കും തുക ഉപയോഗിക്കണമെന്നാണ് ശക്തമായ ആവശ്യം. കൂടാതെ, കോവിഡ് ബാധിതരല്ല എന്ന് ഉറപ്പാക്കാനുള്ള പരിശോധന നടത്തുന്നതിനും നയതന്ത്ര കാര്യാലയങ്ങൾ മുന്നോട്ടുവരണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (13 minutes ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (21 minutes ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (1 hour ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (1 hour ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (1 hour ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (1 hour ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (2 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (3 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (3 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (3 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (3 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (3 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (4 hours ago)

Malayali Vartha Recommends