Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ശമ്പളം കുറയും ; സൗദിയിൽ സ്വകാര്യമേഖലയ്ക്ക് പുതിയ തൊഴിൽ നിർദേശങ്ങൾ; പ്രവാസികൾക്ക് തിരിച്ചടി

05 MAY 2020 08:42 AM IST
മലയാളി വാര്‍ത്ത

കോവിഡ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽസൗദിയിൽ പുതിയ നിർദേശങ്ങൾ നടപ്പിലാക്കാൻ ആലോചന. തൊഴിൽ വിപണി നിയന്ത്രിക്കുന്നതിലും സ്വകാര്യമേഖലയിൽ ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ ലഘൂകരിക്കുന്നതിലും 40% ശമ്പള കുറവ് ഉൾപ്പെടെ സ്വകാര്യമേഖലയ്ക്ക് നിരവധി പുതിയ തൊഴിൽ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട് സൗദിയിലെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പ്രവാസികൾക്ക് ഇത് വലിയ തിരിച്ചടിയാകും. 

അടുത്ത ആറു മാസത്തെ കാലയളവിലേക്കാണ് സർക്കാരിന്റെ നിർദേശം. ജീവനക്കാരും തൊഴിലുടമകളും തമ്മിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി കൈക്കൊള്ളാൻ നിർദേശമെങ്കിലും കടുത്ത ആശങ്കയിലാണ് ഓരോ പ്രവാസിയും. പുതിയ മാർഗനിർദേശമനുസരിച്ച് സ്വകാര്യ സംരംഭങ്ങൾക്ക് അവരുടെ ദൈനംദിന പ്രവൃത്തി സമയങ്ങളിലും പ്രതിവാര പ്രവൃത്തി ദിനങ്ങളിലും മാറ്റം വരുത്താനും ജീവനക്കാരുടെ വേതനം കുറയ്ക്കാനും കഴിയും. മൊത്തം ശമ്പളത്തിന്റെ 40 ശതമാനത്തിൽ കൂടുതൽ വേതനം കുറക്കാൻ പാടില്ല എന്ന നിബന്ധനയുണ്ട്.
ആറുമാസത്തിനുശേഷം, നേരത്തെ നിലനിന്ന കരാർ അനുസരിച്ച് ഉടമകൾ അവരുടെ ജീവനക്കാർക്ക് മുഴുവൻ വേതനവും നൽകണമെന്നാണ് നിർദേശം. ഇക്കാലയളവിൽ ശമ്പള കുറവ് 40 ശതമാനത്തിൽ കൂടാത്ത കാലത്തോളം നടപടികളെ എതിർക്കാൻ ജീവനക്കാർക്ക് അവകാശമുണ്ടാകില്ലെന്നും നിർദേശം വ്യവസ്ഥ ചെയ്യുന്നു. തൊഴിൽ സാഹചര്യങ്ങളെ ആശ്രയിച്ച് ജീവനക്കാരുടെ വാർഷിക അവധി നേരത്തെ അനുവദിക്കാനും തൊഴിലുടമയെ നിയമം അനുവദിക്കുന്നു.
വാർഷിക അവധി ജീവനക്കാർക്ക് ഒരേസമയം ഒന്നിച്ച് എടുക്കാനോ ഇടവിട്ട് ഉപയോഗപ്പെടുത്താനോ അനുവദിക്കാം. എന്നാൽ വാർഷിക അവധിക്കാലത്തെ വേതനം, നേരത്തേ നിലനിന്ന നിരക്കിൽ നൽകണമെന്ന നിബന്ധനയുണ്ട്. കുറവ് ബാധകമാകാത്ത വിധം ഇത് കണക്കാക്കണം. പുതിയ നിർദേശപ്രകാരം ബിസിനസ് ഉടമ അംഗീകരിക്കുന്ന മുറക്ക് ജീവനക്കാർക്ക് ശമ്പളമില്ലാത്ത അവധിക്ക് അപേക്ഷിക്കാനുള്ള അവകാശവുമുണ്ട്. ഇത്തരം ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തുന്ന തൊഴിൽ സ്ഥാപനങ്ങൾ, പകർച്ചവ്യാധിയുടെ ഫലമായി തകരാറിലായ സ്വകാര്യമേഖലയെ സഹായിക്കുന്നതിന് അനുവദിച്ച സർക്കാർ സബ്‌സിഡികളിൽ നിന്ന് ഒഴിവാക്കില്ല.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ആറുമാസ കാലയളവ് അവസാനിക്കുന്നതിനുമുമ്പ് തൊഴിൽ കരാറുകൾ അവസാനിപ്പിക്കാൻ തൊഴിലുടമകൾക്ക് കഴിയില്ല. നിലവിലെ പ്രതിസന്ധി പരിഹരിച്ച് തൊഴിൽ ബന്ധത്തിൽ ഇരു പാർട്ടികളുടെയും താൽര്യങ്ങൾ നേടിയെടുക്കുന്നതിനാണ് പുതിയ മാർഗ നിർദേശങ്ങളെന്നാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (13 minutes ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (21 minutes ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (1 hour ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (1 hour ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (1 hour ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (1 hour ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (2 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (3 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (3 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (3 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (3 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (3 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (4 hours ago)

Malayali Vartha Recommends