Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പ്രവാസികള്‍ ജാഗ്രതൈ..; വര്‍ഗ്ഗീയത പ്രചരിപ്പിച്ചാല്‍ പണി പാളും ;ശിക്ഷയില്‍ വരുത്തിയത് വന്‍ മാറ്റം

05 MAY 2020 09:16 AM IST
മലയാളി വാര്‍ത്ത

രാജ്യത്ത് വര്‍ധിച്ചു വരുന്ന വര്‍ഗ്ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമയാ നടപടി സ്വീകരിക്കാൻ ഒരുങ്ങി യുഎഇ ഭരണകൂടം. . കുറ്റം ചെയ്തു എന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ 3 ഇന്ത്യക്കാരെ കഴിഞ്ഞ ദിവസം ജോലിയില്‍ നിന്ന് പരിച്ചു വിട്ടിരുന്നു. ഇറ്റാലിയൻ റസ്റ്ററന്റിൽ ഷെഫായ റാവത് രോഹിത്, ഷാർജയിലെ കമ്പനിയിൽ സ്റ്റോർകീപ്പറായ സചിൻ കിന്നിഗോളി എന്നിവരേയും ഒരു കാഷ്യര്‍ ജീവനക്കാരനേയുമായിരുന്നു പിരിച്ചു വിട്ടത്. ഇവരെ പിന്നീട് നിയമന നടപടികള്‍ക്കായി പോലീസിന് കൈമാറുകയും ചെയ്തു.

ഇതേ രീതിയിൽ വിദ്വേഷ പ്രചാരണം നടത്തിയ നിരവധി ഇന്ത്യക്കാരാണ് നിലവിൽ യുഎഇയില്‍ നിയമനടപടി നേരിട്ടു കൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ വര്‍ഗ്ഗീയതയും അസഹിഷ്ണുതയും പരത്തുന്ന പ്രചാരണങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ ഇന്ത്യന്‍ സ്ഥാനപതി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ നിർദേശങ്ങൾക്കു പുല്ലുവില കൽപിച്ചുകൊണ്ട് ഇപ്പോഴും വര്‍ഗ്ഗീയത പരത്തുന്ന നിരവധി പ്രചാരണങ്ങളാണ് നടന്നുവരുന്നത്.
സമുഹ മാധ്യമങ്ങളിലൂടെ ചില ആളുകള്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ ഒരേ സമയം വേദനയും ദേഷ്യവും ഉണ്ടാക്കുന്നതാണെന്ന് യുഎഇ രാജകുടുംബാംഗവുമായി ഷെയ്ഖ ഹെന്ത് ഫൈസല്‍ അല്‍ ഖാസിമി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മുമ്പ് ഇന്ത്യക്കാരില്‍ നിന്ന് ഇത്തരമൊരു വിദ്വേഷം ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല. ഇന്ത്യയും യുഎഎിയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ ബന്ധമാണ് ഉള്ളത്. പക്ഷെ ഇപ്പോഴത്തെ ഈ രീതി പുതിയതാണെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.


ഇതോടെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടുമുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടി കടുപ്പിക്കാന്‍ യുഎഇ ഭരണകൂടം തീരുമാനിച്ചത്. വിദ്വേഷമോ വിവേചനമോ പ്രചരിപ്പിക്കുന്ന തീരിയിലുള്ള പ്രതികരണങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും ഇനി മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയും ചുരുങ്ങിയത് അഞ്ചുവര്‍ഷം തടവും ശിക്ഷയായി നല്‍കാനാണ് പുതിയ തീരുമാനം.
യുഎഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനാണ് ശിക്ഷാ നടപടിയില്‍ മാറ്റം വരുത്തിയതായി അറിയിച്ചത്. കുറ്റം ചെയ്തുവെന്ന് ബോധ്യപ്പെട്ടാല്‍ പിഴയോ തടവുശിക്ഷയോ അല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. യുഎഇ ഉയര്‍ത്തിപ്പിടിക്കുന്ന സഹിഷ്ണുതാ മൂല്യങ്ങള്‍ ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

രാജ്യത്ത് കഴിയുന്ന എല്ലാവര്‍ക്കും നീതിയും തുല്യതയും ഉറപ്പാക്കും എന്നും ഭരണകൂടം വ്യക്തമാക്കി . സാമൂഹിക മാധ്യമങ്ങളിലൂടെയോ അല്ലാതെയോ ജനങ്ങള്‍ക്കിടയില്‍ മതവിദ്വേഷം വളര്‍ത്തുന്ന പ്രതികരണങ്ങള്‍ക്കതെിരെ കര്‍ശന നടപടിയുണ്ടാകുമെന്നും യുഎഇ അറിയിച്ചു. സാമൂഹ മാധ്യമങ്ങളില്‍ ശക്തമായ നിരീക്ഷണം തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (13 minutes ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (21 minutes ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (1 hour ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (1 hour ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (1 hour ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (1 hour ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (2 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (3 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (3 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (3 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (3 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (3 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (4 hours ago)

Malayali Vartha Recommends