Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തി കവർച്ച നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു; സംഭവം നടന്ന് 24 മണിക്കൂറിനകം ആണ് അറസ്റ്റ് ;ദുബായിലെ ഇന്ത്യൻ ദമ്പതിമാരാണ് കൊല്ലപ്പെട്ടത് ; ഏഷ്യക്കാരനാണ് പ്രതി എന്നാണ് സൂചന

24 JUNE 2020 10:53 AM IST
മലയാളി വാര്‍ത്ത

ദുബായിയെ നടുക്കിയ ആ കൊലപാതകം നടത്തിയ പ്രതി ഒടുവിൽ പോലീസ് പിടിയിലായി . ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തി കവർച്ച നടത്തിയ പ്രതിയെ 24 മണിക്കൂറിനകം പൊലീസ് അറസ്റ്റ് ചെയ്തു. ഹിരൺ ആദിയ, വിധി ആദിയ എന്നിവരാണ് കൊല്ലപ്പെട്ടത്. അറേബ്യൻ റാൻചസ് മിറാഡറിലെ വില്ലയിൽ ഇൗ മാസം 18നായിരുന്നു സംഭവം. നേരത്തെ ദമ്പതികളുടെ വില്ലയിൽ അറ്റകുറ്റപ്പണികൾക്ക് ചെന്നിരുന്ന ഏഷ്യക്കാരനായ യുവാവാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. തന്റെ മാതാപിതാക്കളെ കൊലപ്പെടുത്തി പ്രതി രക്ഷപ്പെട്ടതായി ഇവരുടെ മകളാണ് പൊലീസിൽ വിവരമറിയിച്ചത്.

മതിലിലൂടെ വലിഞ്ഞ് കയറി ബാൽക്കണി വഴിയാണ് പ്രതി വില്ലയ്ക്കകത്തേയ്ക്ക് പ്രവേശിച്ചത്.18, 13 വയസ്സുള്ള രണ്ട് പെൺമക്കളടങ്ങുന്ന കുടുംബം ആ സമയം നല്ല ഉറക്കത്തിലായിരുന്നു.ഹിരൺ ആദിയയും ഭാര്യ വിധി ആദിയയും ഒരു മുറിയിലും രണ്ട് പെൺമക്കള്‍ മറ്റൊരു മുറിയിലും. മുകളിലെ നിലയിലായിരുന്ന ദമ്പതിമാരുടെ മുറിയിൽ പ്രവേശിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ തിരയുന്നതിനിടയിൽ ഹിരൺ ആദിയ ഉണർന്ന് നിലവിളിച്ചതോടെ പ്രതി ഇരുവരെയും ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ 18 വയസ്സുള്ള മകളാണ് രക്തത്തിൽ കുളിച്ചനിലയിൽ മാതാപിതാക്കളെ കണ്ടത്. അലാറംമുഴക്കാനും പോലീസിനെ അറിയിക്കാനും ശ്രമിച്ചപ്പോൾ പ്രതി ആക്രമിക്കുകയും ഇവരുടെ കഴുത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു.

പെൺകുട്ടിയെ കണ്ട പ്രതി ഒാടി രക്ഷപ്പെടാൻ ശ്രമിച്ചു. പെൺകുട്ടി ബഹളം വച്ച് ആളുകളെ അറിയിക്കാൻ ശ്രമിച്ചപ്പോൾ അവരെയും കുത്തി. എന്നാൽ നിസാര പരുക്കുകളേ ഏറ്റുള്ളൂ. പിന്നീട് പെൺകുട്ടി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ വില്ലയ്ക്ക് 1,000 മീറ്റർ അകലെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു. തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രതിയെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്യാനും സാധിച്ചു.
ഇന്ത്യൻ ദമ്പതികളെ കവർച്ചക്കാർ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ നേരത്തെ പറഞ്ഞിരുന്നു. നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ പിന്നീട് കണ്ടെത്തുകയും ചെയ്തു. 18 കാരിയായ മകളെ കൂടാതെ, 13 വയസുള്ള മകളും കൂടി ദമ്പതികൾക്കുണ്ട്. ഇവരിപ്പോൾ ബന്ധുക്കളുടെ കൂടെയാണുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (4 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends