Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പ്രവാസി ഡ്രൈവർമാരുടെ രാഘവേട്ടൻ നാട്ടിലെത്തി; നൂറുകണക്കിന് പ്രവാസികൾക്ക് ജീവിതവിജയം നേടാനുള്ള വളയം പിടിക്കാൻ പഠിപ്പിച്ച ഡ്രൈവിങ് പരിശീലകൻ വി. രാഘവൻ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങി

24 JUNE 2020 06:03 PM IST
മലയാളി വാര്‍ത്ത

ഒരൂ പ്രവാസിയും പ്രവാസ ലോകത്തെത്തിയത് ചിലപ്പോൾ നിരവധി ആളുകളുടെ സഹായത്തോടെ ആയിരിക്കും , എന്നാൽ അവിടെ എത്തി പച്ച പിടിച്ചാൽ വന്ന വഴി മറക്കുന്ന പലരുമിണ്ട താനും, എന്നാൽ യാതൊരു പ്രതീക്ഷയുമില്ലാതെ പ്രവാസികളെ അകമഴിഞ്ഞ സേവിക്കുന്ന പലരുമുണ്ട് അത്തരത്തിൽ ഒരാളാണ് ഈ വാർത്തയിലെ നായകൻ വി. രാഘവൻ. അദ്ദേഹത്തെ രാഘവൻ മാസ്റ്റർ എന്ന് തന്നെ വിളിക്കാം കാരണം നൂറുകണക്കിന് പ്രവാസികൾക്ക് ജീവിതവിജയം നേടാനുള്ള വളയം പിടിക്കാൻ പഠിപ്പിച്ച ഡ്രൈവിങ് പരിശീലകൻ വി. രാഘവൻ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ദുബായ് ബെൽഹാസ ഡ്രൈവിങ് സ്കൂളിൽ 21 വർഷമായി ഡ്രൈവിങ് പരിശീലകനായ ഇദ്ദേഹത്തെ പോറ്റമ്മ നാടിന് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞാണ് ഇന്ന് പുലർച്ചെ മടങ്ങിയത്.

കാസർകോട് പൊയിനാച്ചി സ്വദേശിയായ ഇദ്ദേഹം 1983 ഫെബ്രുവരിയിൽ ഉപജീവനം തേടി യുഎഇയിലെത്തി. പ്രവാസ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളിൽ വളരെ കഷ്ടപ്പാടുകൾ അനുഭവിച്ചു. പ്രതിമാസം 700 ദിർഹത്തിനായിരുന്നു ആദ്യ ജോലി. പിന്നീട് സ്വന്തമായി ചില ചെറുകിട ബിസിനസുകൾ ചെയ്തപ്പോൾ ജീവിതം പച്ചപിടിച്ചുതുടങ്ങി. റാസൽഖൈമയിൽ റസ്റ്ററൻ്റ് ആരംഭിച്ചെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങളാൽ അതു നിർത്തേണ്ടി വന്നു. തുടർന്ന് സ്വകാര്യ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലകനായി. ദുബായിൽ സ്വകാര്യ ഡ്രൈവിങ് പരിശീലക സ്ഥാപനങ്ങളുടെ യാത്രയ്ക്ക് അധികൃതർ സ‍ഡൻ ബ്രേക്കിട്ടപ്പോൾ, 14 വർഷം മുൻപ് ബെൽഹാസയില്‍ ചേരുകയായിരുന്നു.

ഇതിനകം 2000 ലേറെ പേർക്ക് ഡ്രൈവിങ് ലൈസൻസ് എടുത്തു കൊടുക്കാൻ സാധിച്ചതായി രാഘവൻ പറയുന്നു. യുഎഇ ഡ്രൈവിങ് ലൈസൻസ് തൊഴിൽ മേഖലയിൽ പ്രധാന ഘടകമാണെന്നതിനാൽ പലര്‍ക്കും ജീവിതത്തിൽ നേട്ടമുണ്ടാക്കാൻ വഴിയൊരുക്കിയതിൽ ഏറെ സന്തോഷമുണ്ട്. മിക്കവരും ആദ്യ ടെസ്റ്റിൽ തന്നെ ലൈസൻസ് സ്വന്തമാക്കുമ്പോൾ സന്തോഷിക്കുക പരിശീലകര്‍ കൂടിയാണ്. മിക്ക വിദ്യാർഥികളുമായും തുടർന്നും ബന്ധം തുടരാൻ സാധിച്ചത് ഗുരു–ശിഷ്യ ബന്ധത്തിൻ്റെ ഏറ്റവും മനോഹരമായ ദൃശ്യമാണ്–രാഘവൻ പറയുന്നു.

സാമൂഹിക രംഗത്തും രാഘവൻ നിറ സാന്നിധ്യമായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗമായ ഇദ്ദേഹം കെസഫ്, ആശ്രയ കാസർകോട്, ശക്തി കാസർകോട് എന്നീ സംഘടനകളിലും സജീവമായി പ്രവർത്തിച്ചു. കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം. ഭാര്യ: പ്രിയ. മൂന്ന് പെൺമക്കൾ. മൂത്ത മകൾ നികിത

ദുബായിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. ഇവരുടെ ഭർത്താവ് ബാബു പ്രസാദ് ദുബായിൽ അനസ്തീഷ്യ ടെക്നിഷ്യനാണ്. രണ്ടാമത്തെ മകൾ ഇന്റീരിയർ ഡിസൈനറായ അമ്പിളി അഭിലാഷ്. മൂന്നാമത്തെ മകൾ അനഘ ഷാർജ ഇന്ത്യൻ സ്കൂളിൽ പത്താം ക്ലാസ് പൂർത്തിയാക്കി. തനിക്ക് മികച്ച ജീവിതം നൽകിയ പോറ്റമ്മ നാടിനോട് വിടപറയുമ്പോൾ രാഘവന് നന്ദി മാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (4 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends