Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ദുബായില്‍ യാത്രാ നിയന്ത്രണം കൂടി നീക്കിയതോടെ നഗരത്തില്‍ വീണ്ടും തിരക്ക്... ഇതര എമിറേറ്റുകളില്‍ നിന്നുള്ളവര്‍ സംഘമായി എത്തിത്തുടങ്ങി, മെട്രോ സര്‍വീസും പഴയതുപോലെ, ബീച്ചുകളും ക്ലബുകളും സജീവം

27 JUNE 2020 10:25 AM IST
മലയാളി വാര്‍ത്ത

രാത്രി 11 മുതല്‍ രാവിലെ 6 വരെ ഉണ്ടായിരുന്ന യാത്രാ നിയന്ത്രണം കൂടി നീക്കിയതോടെ നഗരത്തില്‍ വീണ്ടും തിരക്ക്. ഷോപ്പിങ് മാളുകളിലും ഭക്ഷണശാലകളിലും 12 വയസ്സില്‍ താഴെയുള്ളവര്‍ക്കും 60നു മുകളിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ വിലക്കുകളും നീക്കിയിരുന്നു. യാത്രാനിയന്ത്രണം നീക്കിയതോടെ ഇതര എമിറേറ്റുകളില്‍ നിന്നുള്ളവര്‍ സംഘമായി എത്തിത്തുടങ്ങി.

കാറില്‍ മൂന്നുപേരുടെ യാത്രയ്ക്കാണ് അനുമതിയെങ്കിലും കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള യാത്രയ്ക്കു വിലക്ക് ഇല്ല. മെട്രോ സര്‍വീസും പഴയതുപോലെയായി.
മാര്‍ച്ച് 26 മുതലുളള നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. ബീച്ചുകളും ക്ലബുകളും സജീവമായി. വിപണിയും ഉണര്‍ന്നുവെങ്കിലും സുരക്ഷാ മുന്‍കരുതലിലാണ് ഇപ്പോഴും നഗരം. ആള്‍ക്കൂട്ടമുള്ളിടത്ത് സാമൂഹിക അകലം ഓര്‍മിപ്പിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തുന്നു.

ദുബായ് ഫ്രെയിം, സ്‌കീ ദുബായ്, തീം പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ തിരക്കുണ്ട്. മ്യൂസിയങ്ങളും തിയറ്ററുകളും തുറന്നിട്ടുണ്ട്. ഷാര്‍ജയിലും ഷോപ്പിങ് മാളുകളും വാണിജ്യ കേന്ദ്രങ്ങളും ജിമ്മുകളും തുറന്നു. എന്നാല്‍ അബുദാബിയില്‍ പ്രവേശിക്കാന്‍ വിലക്ക് ഉണ്ട്.
അതേ സമയം ,വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ക്കുപുറമേ യഥേഷ്ടം ചാര്‍ട്ടേഡ് വിമാനങ്ങളും പറന്നുതുടങ്ങിയതോടെ ചില ദിവസങ്ങളില്‍ വേണ്ടത്ര യാത്രക്കാരില്ല എന്നത് സംഘാടകരെയും പ്രതിസന്ധിയിലാക്കുകയാണ്. ഇതോടെ സംഘാടകരെ സഹായിക്കാന്‍ ഇടനിലക്കാരായി ട്രാവല്‍ ഏജന്‍സികള്‍തന്നെ രംഗത്തിറങ്ങി. ഓരോ ദിവസവും രണ്ടോ മൂന്നോ സീറ്റുകള്‍ ഒഴിവുണ്ടെന്ന് കാണിച്ച് ഏതാനും ട്രാവല്‍ ഏജന്‍സികള്‍ വാട്സാപ്പ് സന്ദേശങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നു.

വിവിധ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മകളാണ് നാട്ടിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി മുന്നിട്ടിറങ്ങുന്നത്. ഇതിനായി ഏതെങ്കിലും ട്രാവല്‍ ഏജന്റുമാരുടെ സഹായവും അവര്‍ തേടുന്നു. ചില ഏജന്‍സികള്‍ മുന്‍കൂട്ടിത്തന്നെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറത്താനുള്ള അനുമതി വാങ്ങിച്ചിരുന്നു.

എന്നാല്‍, ഏതെങ്കിലും സംഘടനകളുടെ മേല്‍വിലാസത്തിലാവണം യാത്ര സംഘടിപ്പിക്കേണ്ടതെന്നതിനാല്‍ ട്രാവല്‍ ഏജന്‍സികളും സംഘടനകളും തമ്മില്‍ ധാരണയിലെത്തുന്നതാണ് പതിവ്. ചില സംഘടനകളാകട്ടെ വിമാനക്കമ്പനികളുമായി നേരിട്ടുതന്നെ ഇടപാടുകളും നടത്തുന്നു. അതെന്തായാലും പഞ്ചായത്ത് തലത്തിലുള്ള കൂട്ടായ്മകള്‍വരെ എല്ലാ ഗള്‍ഫ് നാടുകളില്‍നിന്നുമായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പെട്ടെന്ന് നിരവധി വിമാനങ്ങള്‍ ഇത്തരത്തില്‍ എത്തിയതോടെ അത്യാവശ്യക്കാര്‍ക്കെല്ലാം പെട്ടെന്നുതന്നെ യാത്രചെയ്യാനുള്ള വഴി തുറന്നു.

അതിനിടെ യു.എ.ഇ. പഴയനിലയിലേക്ക് മാറുന്നുവെന്ന പ്രഖ്യാപനവും പ്രചാരണവും വന്നതോടെ പലരും യാത്രകള്‍ മാറ്റിവെച്ചിട്ടുണ്ട്. മിക്കവരും കുടുംബങ്ങളെ നാട്ടിലേക്കയച്ച് യു.എ.ഇ. യില്‍ത്തന്നെ പിടിച്ചുനില്‍ക്കാനുള്ള പ്രയത്‌നത്തിലാണ്. നാട്ടിലേക്ക് പോയാല്‍ എപ്പോള്‍ തിരിച്ചെത്താനാവും എന്നതിലെ അനിശ്ചിതത്വവും കുറെപ്പേരുടെ യാത്ര മാറ്റിവെക്കാന്‍ കാരണമായി.

ഇതൊക്കെ കാരണമാണ് ആദ്യനാളുകളിലെ തിരക്കും സമ്മര്‍ദവും നാട്ടിലേക്കുള്ള ടിക്കറ്റിനുവേണ്ടി ഇപ്പോള്‍ ഇല്ലാതാവാന്‍ കാരണം. ഇതോടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയവരും അല്‍പ്പം പ്രയാസത്തിലായി. തുടര്‍ന്നാണ് യാത്രക്കാരെ പിടിക്കാന്‍ ട്രാവല്‍ ഏജന്‍സികളും രംഗത്തിറങ്ങിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (3 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (4 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (4 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (5 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (5 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (5 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (5 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (9 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (9 hours ago)

Malayali Vartha Recommends