കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് ദൗത്യത്തില്‍ കേരളത്തിലേക്ക് 94 വിമാനങ്ങള്‍ കൂടി ഷെഡ്യൂള്‍ ചെയ്തു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് ദൗത്യത്തില്‍ കേരളത്തിലേക്ക് 94 വിമാനങ്ങള്‍ കൂടി ഷെഡ്യൂള്‍ ചെയ്തു. ബഹ്‌റിന്‍, ഒമാന്‍, യുഎഇ, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ 15 വരെയുള്ള ഷെഡ്യൂളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.വിമാനങ്ങള്‍ അധികവും ബഹ്‌റിനില്‍ നിന്നും ഒമാനില്‍ നിന്നുമാണ്.
ഇന്നലെ മുതല്‍ ദിവസം 40മുതല്‍50 വരെ വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജൂലൈയില്‍ വരുന്ന വിമാനങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നും വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങിവരുന്ന പ്രവാസികള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ സംസ്ഥാനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇപ്പോള്‍ പുതുതായി ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ അധികവും കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ്. പ്രവാസികള്‍ തിരിച്ചെത്തുന്നത് പരിഗണിച്ച് വിമാനത്താവളങ്ങളില്‍ ആന്റിബോഡി പരിശോധനയടക്കം വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























