Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

കോവിഡ്​ ബാധിച്ച്​ വിദേശങ്ങളിൽ മരിച്ച മലയാളി പ്രവാസികളു​െട നാട്ടിലെ കുടുംബങ്ങൾക്കായി സഹായ പദ്ധതി; ർക്കാറിന്​ നിവേദനം നൽകുമെന്ന്​​ നോർക്ക ഖത്തർ ഡയറക്​ടർ

27 JUNE 2020 09:52 PM IST
മലയാളി വാര്‍ത്ത

കോവിഡ്​ ബാധിച്ച്​ വിദേശങ്ങളിൽ മരിച്ച മലയാളി പ്രവാസികളു​െട നാട്ടിലെ കുടുംബങ്ങൾക്കായി സഹായ പദ്ധതികൾ പ്രഖ്യാപിക്കണമെന്ന്​​ ആവശ്യപ്പെട്ട്​ സർക്കാറിന്​ നിവേദനം നൽകുമെന്ന്​​ നോർക്ക ഖത്തർ ഡയറക്​ടർ സി.വി. റപ്പായി വ്യക്തമാക്കി. ഇതിനായി ഖത്തറിൽ നിന്ന്​ വിശദമായ നിവേദനം കേരള സർക്കാറിനും കേന്ദ്ര സർക്കാറിനും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മരിച്ച പ്രവാസി മലയാളികളു​െട കുടുംബങ്ങൾക്ക്​ സഹായം നൽകണമെന്ന ആവശ്യമുന്നയിച്ച്​ നേരത്തേ തന്നെ കേരള സർക്കാറുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ വിദേശങ്ങളിൽ മരിക്കുന്നവർക്ക്​ സഹായം നൽകുന്നതടക്കം ചെയ്യേണ്ടത്​ കേന്ദ്രസർക്കാറാണ് എന്നാണ്​ അറിയാൻ കഴിഞ്ഞത്​. എങ്കിലും ഇരുസർക്കാറുകൾക്കും നിവേദനം നൽകും. പ്രവാസികൾക്കുള്ള സർക്കാറിൻെറ വിവിധ ക്ഷേമപദ്ധതികൾ മലയാളികൾ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തുന്നില്ലെന്നും നോർക്ക കാർഡ്​ പോലും പലരും സ്വന്തമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ കോവിഡിൻെറ പശ്​ ചാത്തലത്തിൽ ഖത്തറിൽ നിന്ന്​ പതിനായിരത്തിലധികം മലയാളികൾ കേരളത്തിലേക്ക്​ മടങ്ങിയെത്തിയിട്ടുണ്ട്​. ജൂൺ 30ഓടെ പതിനായിരത്തിനും പതിനൊന്നായിരത്തിനും ഇടയിൽ മലയാളികൾ ഖത്തറിൽ നിന്ന്​ കേരളത്തിലേക്ക്​ തിരിച്ചെത്തുമെന്നാണ്​ കണക്ക്​. ഇനിയും നിരവധി പേർ മടങ്ങാനിരിക്കുന്നു. എന്നാൽ അടിയന്തരസാഹചര്യത്തിലുള്ളവർ അല്ലാതെ ആരും ഈ പ്രതിസന്ധിയിലും തിരിച്ചുപോകരുതെന്ന്​ അദ്ദേഹം നിർദേശിച്ചു. മാസങ്ങൾക്കുള്ളിൽ തന്നെ ഖത്തറിൽ കാര്യങ്ങളൊക്കെ പൂർവാധികം ഭംഗിയാകും. ബിസിനസ്​ മേഖലയും കൂടുതൽ ശക്​പ്രാപിക്കും. മുൻകാല അനുഭവങ്ങളും ഇതുതന്നെയാണ്​ കാണിക്കുന്നത്​. അതിനാൽ അടിയന്തരസാഹചര്യത്തിലുള്ളവരല്ലാതെ മടങ്ങരുതെന്നാണ്​ പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളു​െട മടക്കയാത്ര മുടക്കുന്ന തരത്തിലുള്ള ഒരു നടപടിയും കേരളസർക്കാറി​​െൻറ ഭാഗത്ത്​ നിന്നുണ്ടായിട്ടില്ല. എല്ലാവരുടെയും ആരോഗ്യം പരിഗണിച്ച്​ ചില നിബന്ധനകൾ വച്ചു. അവയാക​ട്ടെ പെ​ട്ടെന്ന്​ നടപ്പാക്കാതെ സമയം നൽകുകയും ചെയ്​തു. പ്രായോഗികമല്ലാത്തവ പിന്നീട്​ പിൻവലിച്ചു. ഇതുവരെ ഒരൊറ്റ വിമാനത്തിനും കേരളം അനുമതി നിഷേധിച്ചിട്ടില്ല. മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിശദവിവരങ്ങൾ കേരളസർക്കാർ നിർദേശപ്രകാരം ​നോർക്ക ശേഖരിച്ചിരുന്നു. മടക്കയാത്രക്കുള്ള വിമാനവുമായി ബന്ധ​െപ്പ​ട്ടോ മറ്റോ അല്ല വിവരങ്ങൾ ശേഖരിക്കുന്നതെന്ന്​ അന്നുതന്നെ നോർക്ക പറഞ്ഞിരുന്നു.

വന്ദേഭാരത്​ മിഷൻ വഴി വിമാനടിക്കറ്റ്​ എടുത്തവർക്ക്​ കൃത്യമായ മാർഗനിർശേദങ്ങൾ കിട്ടാത്തതു​മൂലം നിരവധി പേരു​െട യാ​ത്ര മുടങ്ങിയ സംഭവങ്ങളുണ്ടായിട്ടുണ്ട്​. ഇവർക്ക്​​ പകരമായി എയർഇന്ത്യ മറ്റ്​ യാത്രക്കാരെ കൊണ്ടുപോവുകയും ചെയ്​തു. എന്നാൽ യാത്ര മുടങ്ങിയവർക്ക്​ ടിക്കറ്റിൻെറ പണം തിരിച്ചുനൽകുന്നുമില്ല. ഇത്തരക്കാർക്ക്​ പണം തിരിച്ചുകിട്ടാനായി എയർ ഇന്ത്യയുമായി സാധ്യമാകുന്ന തരത്തിൽ ബന്ധപ്പെടും. ഇക്കാര്യം നേരത്തേ തന്നെ ഇന്ത്യൻ അംബാസഡറുമായി സംസാരിച്ചിരുന്നു. എന്നാൽ ടിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത്​ വിമാനകമ്പനികളാണെന്നാണ്​ മറുപടി ലഭിച്ചത്​.

കോവിഡിൻെറ സാഹചര്യത്തിൽ നാട്ടിലെത്തുന്ന മലയാളികളെ അപഹസിക്കുകയും അണുവാഹകർ എന്ന്​ പറഞ്ഞ്​ ചിലയിടങ്ങളിൽ പ്രയാസ​െപ്പടുത്തുകയും ചെയ്യുന്നുണ്ട്​. ഇത്​ സർക്കാറി​​െൻറ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നോർക്ക ഹെൽപ് ലൈൻ ചീഫ് കോർഡിനേറ്റർ ജെ.കെ മേനോൻ, കോർഡിനേറ്റർമാരായ ലോകകേരളാ സഭാംഗം എ. സുനിൽകുമാർ, ഐ.സി.ബി.എഫ് പ്രസിഡൻറ്​ പി.എൻ ബാബുരാജൻ, ലോക കേരളാസഭ ക്ഷണിതാവ് അബ്ദുൽ റഊഫ് കൊണ്ടോട്ടി, കൺവീനർ സാബിത് സഹീർ, പ്രമോദ് ചന്ദ്രൻ, അർളയിൽ അഹമ്മദ് കുട്ടി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (16 minutes ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (34 minutes ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (1 hour ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (1 hour ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (1 hour ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (1 hour ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (1 hour ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (1 hour ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (2 hours ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (3 hours ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (3 hours ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (11 hours ago)

Malayali Vartha Recommends