Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി വന്ദേ ഭാരത് മിഷന്റെ നാലാംഘട്ട വിമാനങ്ങളുടെ ഷെഡ്യൂളെത്തിയെങ്കിലും ആശങ്കകള്‍ ബാക്കി

29 JUNE 2020 09:54 AM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപനം ശക്തമായതോടെയാണ് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വന്ദേഭാരത് മിഷന്‍ ആരംഭിച്ചത് .അതോടൊപ്പം തന്നെ പല വിവാദങ്ങളും തലപൊക്കുകയും ചെയ്തു . നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി വന്ദേ ഭാരത് മിഷന്റെ നാലാംഘട്ട വിമാനങ്ങളുടെ ഷെഡ്യൂളെത്തിയെങ്കിലും ആശങ്ക ബാക്കിയാണ്. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ജൂലൈ മൂന്ന് മുതല്‍ 10 വരെയുള്ള നിര്‍ദിഷ്ട 11 വിമാന സര്‍വിസുകളില്‍ സീറ്റുറപ്പിക്കാനെന്താണ് വഴിയെന്ന് തലപുകക്കുകയാണ് ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് നാടണയാന്‍ കാത്തിരിക്കുന്നവര്‍. ഈ വിമാനങ്ങളിലേക്കുള്ള ലിസ്റ്റില്‍ ഇടംപിടിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിക്കുന്നവര്‍ നിരവധിയാണ്. അര്‍ഹതയുള്ളവര്‍ തഴയപ്പെടുകയും അനര്‍ഹര്‍ കയറിപ്പോകുകയും ചെയ്യുന്നു എന്ന ആരോപണം പുകഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആശങ്ക. രോഗികളും വിസ തീര്‍ന്നവരും പ്രായാധിക്യമുള്ളവരുമടക്കം അത്യാവശ്യമായി നാട്ടില്‍ പോകേണ്ടവര്‍ക്ക് അവരുടെ അര്‍ഹത തെളിവുസഹിതം എംബസിയെ ബോധ്യപ്പെടുത്താനാവാത്തതാണ് പ്രശ്‌നം.

അതിനായാല്‍ ലിസ്റ്റില്‍ അര്‍ഹമായ മുന്‍ഗണന നേടിയെടുക്കാന്‍ കഴിയുമെന്ന് അവരെല്ലാം കരുതുന്നു. ഗൂഗ്ള്‍ ഫോം ഉപയോഗിച്ചാണ് എംബസി രജിസ്‌ട്രേഷന്‍ നടത്തുന്നത്. ഇതില്‍ യാത്രയുടെ കാരണം രേഖപ്പെടുത്താന്‍ കോളം നല്‍കിയിട്ടുണ്ടെങ്കിലും അപേക്ഷകന്‍ നേരിടുന്ന പ്രശ്‌നത്തിന്റെ ഗൗരവം അധികൃതരെ ബോധ്യപ്പെടുത്താന്‍ അവസരമില്ല എന്നതാണ് പ്രശ്‌നം. പരിചയക്കാരായ സാമൂഹിക പ്രവര്‍ത്തകര്‍ വഴിയോ മറ്റോ എംബസി അധികൃതരെ ബോധിപ്പിക്കാന്‍ കഴിയുന്നവര്‍ക്ക് അവസരം ലഭിക്കുന്നുണ്ട്. സാമൂഹിക പ്രവര്‍ത്തകരെ പരിചയമില്ലാത്തവര്‍ എന്ത് ചെയ്യുമെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. നാലാംഘട്ട വിമാനങ്ങളുടെ ഷെഡ്യൂള്‍ പുറത്തുവന്നയുടന്‍ ഈ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പലരും മുന്നോട്ട് വന്നിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തിട്ട് ഒരുപാട് നാളായെന്ന് അവരില്‍ പലരും പറയുന്നു. രോഗബാധിതര്‍, വിസിറ്റ് വിസയുടെ കാലാവധി കഴിയാനടുത്തവര്‍, ജോലി നഷ്ടപ്പെട്ടവര്‍, ഫൈനല്‍ എക്‌സിറ്റിലുള്ളവര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി നിരവധിയാളുകള്‍ ഇങ്ങനെ രജിസ്റ്റര്‍ ചെയ്ത് അനന്തമായി കാത്തിരിക്കുന്നവരിലുണ്ട്.

എംബസിയെ നേരിട്ട് സമീപിച്ച് അര്‍ഹത ബോധ്യപ്പെടുത്താനായാല്‍ എളുപ്പമായേനെ എന്ന് ഇവര്‍ പറയുന്നു. യാത്രക്ക് തിരഞ്ഞെടുത്താല്‍ എയര്‍ ഇന്ത്യ ടിക്കറ്റ് വാങ്ങലാണ് അടുത്ത പ്രശ്‌നം. ഈ കൊടും വേനലില്‍ എയര്‍ ഇന്ത്യ ഓഫിസുകള്‍ക്ക് മുന്നില്‍ ചെന്ന് ആറും ഏഴും മണിക്കൂര്‍ ക്യൂ നില്‍ക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ലെന്ന് ആളുകള്‍ പറയുന്നു. വേനല്‍ കടുത്തിരിക്കുന്ന ഈ അവസരത്തില്‍ അങ്ങനെയുണ്ടായാല്‍ അതിനപ്പുറം നരകയാതന വേറെയുണ്ടാവില്ലെന്നും അവര്‍ ആശങ്കപ്പെടുന്നു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് രണ്ടാഴ്ച മുമ്പ് സാമൂഹിക പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇനി അത്തരം സാഹചര്യമുണ്ടാവില്ലെന്ന് ഉറപ്പുനല്‍കിയിരുന്നു. ഒരുസമയം ഒന്നില്‍ കൂടുതല്‍ വിമാനങ്ങളിലേക്കുള്ള ടിക്കറ്റ് വിതരണം നടത്തില്ലെന്നും അപ്പോള്‍ വലിയ ആള്‍ത്തിരക്കുണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു. അത്തരത്തില്‍ ഒരു നിര്‍ദേശം എയര്‍ ഇന്ത്യക്ക് നല്‍കിയിട്ടുണ്ടെന്നും ഓണ്‍ലൈന്‍ ടിക്കറ്റിങ് സാധ്യത കൂടി പരിഗണിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അംബാസഡര്‍ നല്‍കിയ ഉറപ്പില്‍ വിശ്വസിക്കുകയാണ് ആളുകള്‍.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (17 minutes ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (35 minutes ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (1 hour ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (1 hour ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (1 hour ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (1 hour ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (1 hour ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (1 hour ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (2 hours ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (3 hours ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (3 hours ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (11 hours ago)

Malayali Vartha Recommends