Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

കോവിഡ് പശ്ചാത്തലത്തിലെ ഈ വര്‍ഷത്തെ ഹജ്ജ് ... കൃത്യമായ പെരുമാറ്റച്ചട്ടം പുറത്തിറക്കി ഭരണാധികാരികാരികള്‍

07 JULY 2020 10:55 AM IST
മലയാളി വാര്‍ത്ത

കോവിഡ് പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ ഹജ്ജ് നടക്കുന്നത്.അതുകൊണ്ടുതന്നെ കൃത്യമായ പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരിക്കുകയാണ് ഭരണാധികാരികാരികള്‍ .ഇത്തവണത്തെ ഹജ്ജ് പെരുമാറ്റച്ചട്ടം ഇവയാണ്


ഭക്ഷണ കാര്യങ്ങള്‍
1. വെള്ളം, സംസം എന്നിവ ഒരൊറ്റ തവണ ഉപയോഗിക്കാന്‍ പാകത്തില്‍ പായ്ക്കറ്റുകളിലാക്കണം.
2. ഹറമിലും പുണ്യസ്ഥലങ്ങളിലുമുള്ള കൂളറുകള്‍ നീക്കംചെയ്യണം.
3. ഭക്ഷണം ഓരോ തീര്‍ഥാടകനും വെവ്വേറെ പാക്ക് ചെയ്ത രീതിയിലായിരിക്കണം. ഭക്ഷണം നല്‍കുന്ന സ്ഥലത്ത് സ്െറ്ററിലൈസറുകള്‍ ഒരുക്കണം. വേഗത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലമായിരിക്കണം.
4. ജോലിക്കാര്‍ ഇടയ്ക്കിടെ കൈകഴുകിയിരിക്കണം.
5. ഭക്ഷണം വിളമ്പുന്ന പാത്രങ്ങള്‍, കപ്പുകള്‍ തുടങ്ങിയവ ഒരൊറ്റ തവണ ഉപയോഗിക്കുന്നതായിരിക്കണം.
6. തീന്‍മേശകളില്‍ തുണി കവറുകള്‍ ഉപയോഗിക്കാം. ഓരോ ഉപയോഗത്തിനുശേഷം അവ മാറ്റി വൃത്തിയാക്കണം.
7. ഭക്ഷണം വിതണം ചെയ്യുന്നവര്‍ക്ക് മാസ്‌ക്കുകളും രോഗപ്രതിരോധ വസ്ത്രങ്ങളും ഒരുക്കിയിരിക്കണം.
8. എല്ലാ മേശകള്‍ക്കും സമീപം ടിഷ്യൂ പേപ്പറുകള്‍ വെക്കണം
9. ഭക്ഷണ വിതരണം നടത്തുേമ്പാള്‍ സമൂഹ അകലം പാലിക്കണം.
10. ജോലിക്കാരുടെ എണ്ണം കുറക്കണം. തൊഴിലാളികള്‍ കൂട്ടം കൂടിയിരിക്കുന്നത് ഒഴിവാക്കണം.

ബസുകളില്‍ പാലിക്കേണ്ടവ
1. ഒരോ ഗ്രൂപ്പിനും ബസ് നിര്‍ണയിക്കണം. തീര്‍ഥാടകന് മുന്‍കൂട്ടി സീറ്റ് നമ്പര്‍ നിശ്ചയിക്കണം. എപ്പോഴും ഒരേ സീറ്റില്‍ തന്നെ ഇരിക്കണം.
2. ബസിനുള്ളില്‍ ആരെയും നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കരുത്.
3. ഇറങ്ങാനും കയറാനും പ്രത്യേക കവാടങ്ങള്‍ നിശ്ചയിക്കണം.
4. ഏതെങ്കിലും യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചാല്‍ ബസ് പൂര്‍ണമായും അണുമുക്തമാക്കുന്നതുവരെ സര്‍വിസ് നിര്‍ത്തി വെക്കണം.
5. അണുനാശിനികളും ടിഷ്യൂ പേപ്പറുകളും ഒരുക്കണം.
6. യാത്രക്കാരുടെ എണ്ണം 50 ശതമാനത്തില്‍ കൂടരുത്. സാമൂഹിക അകലം പാലിച്ച് ഇരിക്കണം.
7. ബസ് ജീവനക്കാരും യാത്രക്കാരും മാസ്‌ക് എപ്പോഴും ധരിച്ചിരിക്കണം.
8. ഡ്രൈവര്‍മാര്‍ യാത്രക്കാരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം.
ബാര്‍ബര്‍ ഷോപ്പില്‍ ശ്രദ്ധിക്കേണ്ടത്:
1. ഉപകരണങ്ങള്‍ ഒരൊറ്റ തവണ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
2. ജോലിക്കാര്‍ മാസ്‌ക്, മുഖം കവചം പോലുള്ളവ ധരിച്ചിരിക്കണം.
3. ഉപയോഗിച്ച വസ്തുക്കള്‍ അടച്ചിട്ട അവശിഷ്ട പെട്ടിയിലേക്ക് നീക്കംചെയ്യണം.
4. കസേരകള്‍, ബ്രഷുകള്‍ തുടങ്ങിയവ എപ്പോഴും അണുമുക്തമാക്കിയിരിക്കണം.

മസ്ജിദുല്‍ ഹറാമില്‍
1. മത്വാഫിലേക്ക് തീര്‍ഥാടകരെ സംഘമായും സമയബന്ധിതമായും കടത്തിവിടണം. ഓരോ വ്യക്തിയും ചുരുങ്ങിയത് ഒന്നര മീറ്റര്‍ അകലം പാലിക്കണം. സംഘാടകര്‍ തിരക്ക് കുറക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.
2. സഅ്യിന്റെ സമയത്ത് സാമൂഹിക അകലം പാലിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.
3. ഹറമിനുള്ളില്‍ കൂടിച്ചേരല്‍ പൂര്‍ണമായും ഒഴിവാക്കണം.
4. കഅ്ബയിേലാ ഹജ്‌റുല്‍ അസ്വദിലോ സ്പര്‍ശിക്കുന്നതും ചുംബിക്കുന്നതും വിലക്കണം. അവിടെ ബാരിക്കേഡുകള്‍ ഉയര്‍ത്തണം. നിരീക്ഷകരെ നിയോഗിക്കണം.
5. പ്രവേശനത്തിനും പുറത്തുകടക്കാനും പ്രത്യേക കവാടങ്ങള്‍ നിശ്ചയിക്കണം. തിരക്കൊഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം.
6. സംസം കൂളറുകളുടെ അടുത്ത് തിരക്കൊഴിവാക്കണം. നിലത്ത് സ്റ്റിക്കര്‍ പതിക്കണം. സംസം സൂക്ഷിക്കുന്ന പാത്രങ്ങളും മറ്റും തീര്‍ഥാടകര്‍ ഉപയോഗിക്കുന്നത് തടയണം.
7. ഹറമിനകത്തേക്കും പുറത്തെ മുറ്റങ്ങളിലും ഭക്ഷണം കൊണ്ടുവരാന്‍ പാടില്ല. അവിടെവെച്ച് കഴിക്കാനും പാടില്ല.
8. കക്കൂസുകള്‍, അംഗശുചീകരണ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ തിരക്കൊഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
9. ഹറമിലേക്ക് പോകുേമ്പാള്‍ തീര്‍ഥാടകര്‍ക്ക് ചെറിയ സ്െറ്ററിലൈസറുകള്‍ വിതരണം ചെയ്യണം.
10. മത്വാഫും മസ്അയും ഇടയ്ക്കിടെ ശുചീകരിക്കണം.
11. നമസ്‌കാര വിരിപ്പുകള്‍ എടുത്തുമാറ്റണം. തീര്‍ഥാടകര്‍ സ്വന്തമായ നമസ്‌കാര വിരിപ്പുകള്‍ ഉപയോഗിക്കണം.
12. കസേരകളും ഉന്തുവണ്ടികളും ഉപയോഗിച്ചശേഷം അണുമുക്തമാക്കണം.
13. കക്കൂസ്, അംഗശുചീകരണ സ്ഥലങ്ങള്‍ എന്നിവ ഇടക്കിടെ ശുചീകരിക്കണം. വായു സഞ്ചാര യോഗ്യമാക്കണം. താപനില കുറക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.

താമസകേന്ദ്രങ്ങളില്‍ ശ്രദ്ധിക്കേണ്ടത്
1. റിസപ്ഷന്‍ ജോലിക്കാര്‍ മാസ്‌ക് ധരിച്ചിരിക്കണം
2. ഉപരിതലം ഇടയ്ക്കിടെ ശുചീകരിക്കണം.
3. റൂമിനു പുറത്ത് പോകുേമ്പാള്‍ താമസക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം
4. ലഗേജുകളും അത് കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങളും ഇടയ്ക്കിടെ അണുമുക്തമാക്കണം. അതിനായി പ്രത്യേക ജോലിക്കാരെ നിയമിക്കണം. അവര്‍ക്ക് പരിശീലനം നല്‍കിയിരിക്കണം.

നിരീക്ഷണ രംഗത്ത് പാലിക്കേണ്ട കാര്യങ്ങള്‍
1. താമസകേന്ദ്രം, ബസ്, ഹറം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുേമ്പാള്‍ ശരീരത്തിന്റെ താപനില അളക്കാന്‍ സംവിധാനമുണ്ടാകണം.
2. ഹജ്ജ് സേവനത്തിലേര്‍പ്പെടുന്ന ജീവനക്കാരുടെയും തൊഴിലാളികളുടെയും ശരീര താപനില ദിവസവും പരിശോധിക്കുകയും രേഖപ്പെടുത്തുകയും വേണം.
3. താമസ കെട്ടിടത്തിനകത്ത് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ക്ലിനിക്ക് ഉണ്ടാകണം.
4. ആംബുലന്‍സ് ടീം, തീവ്രപരിചരണ സംവിധാനമുള്ള മൊബൈല്‍ യൂനിറ്റ് എന്നിവ ഹജ്ജ് നിര്‍വഹിക്കാന്‍ പോകുന്ന സമയത്ത് ഉണ്ടാകണം.
5. രോഗ ലക്ഷണമുള്ളവരെ കണ്ടെത്തിയാല്‍ രണ്ടാഴ്ചത്തേക്ക് നിരീക്ഷിക്കണം. ഹജ്ജ് കഴിഞ്ഞശേഷം രണ്ടാഴ്ച ക്വാറന്റിനീലായിരിക്കണം.
ബോധവത്കരണവുമായി ബന്ധപ്പെട്ടവ
1. തുറസ്സായ സ്ഥലങ്ങളിലും പ്രവേശന കവാടങ്ങളിലും വിവിധ ഭാഷകളില്‍ രോഗ പ്രതിരോധത്തിനായി ശ്രദ്ധിക്കേണ്ടതും പിന്തുടരേണ്ടതുമായ കാര്യങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
2. ജോലിക്കാര്‍ക്ക് ബോധവത്കരണുമായി ബന്ധപ്പെട്ട പരിശീലനം നല്‍കിയിരിക്കണം.

ഹജ്ജ് സേവനദാതാക്കള്‍
1. ദുല്‍ഖഅദ് 28 (ജൂലൈ-19) മുതല്‍ ദുല്‍ഹജ്ജ് 10 (ജൂലൈ 31) വരെ അനുമതി പത്രമില്ലാത്തവരെ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നത് കര്‍ശമായി തടയണം.
2. പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയോ മണം, രുചി എന്നിവ പൈട്ടന്ന് നഷ്ടപ്പെടലോ പോലുള്ള ലക്ഷണങ്ങളുള്ളവര്‍ക്ക് ഹജ്ജിന് അനുവാദം നല്‍കരുത്.
3. ഹജ്ജ്വേളയില്‍ രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരെ കണ്ടെത്തിയാല്‍ ഡോക്ടര്‍മാരുടെ വിലയിരുത്തലിനുശേഷം ഹജ്ജ് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കണം. എന്നാല്‍, രോഗബാധയുണ്ടെന്ന് സംശയിക്കുന്നവര്‍ക്ക് പ്രത്യേക കെട്ടിടങ്ങളും താമസസൗകര്യങ്ങളുമൊരുക്കിയിരിക്കണം. രോഗാവസ്ഥക്കനുസരിച്ചായിരിക്കും തുടര്‍ ഹജ്ജ് നടപടികള്‍.
4. ഹജ്ജ് സേവനത്തിലേര്‍പ്പെടുന്നവരും തൊഴിലാളികളും തീര്‍ഥാടകരും എല്ലായ്‌പോഴും മാസ്‌ക് ധരിച്ചിരിക്കണം. നിശ്ചിതസ്ഥലത്തുവെച്ച് മാത്രമേ മാസ്‌ക് അഴിച്ചുവെക്കാന്‍ പാടുള്ളൂ.
5. തീര്‍ഥാടകര്‍ സംഗമിക്കുന്ന സ്ഥലങ്ങളിലും ലഗേജുകള്‍ കൈമാറുേമ്പാഴും സാമൂഹിക അകലം പാലിക്കുന്നതിന് ആവശ്യപ്പെട്ടുള്ള സ്റ്റിക്കറുകള്‍ പതിച്ചിരിക്കും.
6. വ്യക്തിഗത ഉപകരണങ്ങള്‍ തീര്‍ഥാടകര്‍ക്കിടയില്‍ പങ്കിടുന്നത് തടയണം.
7. ലിഫ്റ്റുകളില്‍ നിശ്ചിത ആളുകളില്‍ കൂടുതല്‍ കയറ്റാതിരിക്കുക. സമൂഹ അകലം പാലിക്കുക.
8. താമസകേന്ദ്രങ്ങളിലെ റിസപ്ഷന്‍, ഇരിപ്പിടങ്ങള്‍, കാത്തിരിപ്പുസ്ഥലങ്ങള്‍, വാതില്‍ പിടികള്‍, ഡൈനിങ് ടേബിളുകള്‍ തുടങ്ങിയ ഇടയ്ക്കിടെ വൃത്തിയാക്കിയിരിക്കുക.
9. അഴുക്കുകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് നീക്കംചെയ്യണം.
10. കക്കൂസുകളും അംഗശുചീകരണ സ്ഥലങ്ങളും ഇടയ്ക്കിടെ ശുചീകരിക്കണം.
11. ശുചീകരണ ജോലികള്‍ രേഖപ്പെടുത്താന്‍ പ്രത്യേക രജിസ്റ്റര്‍ ഒരുക്കണം.
12. ഉപകരണങ്ങള്‍ക്കടുത്ത് സ്െറ്ററിലൈസറുകള്‍ ഒരുക്കണം.
13. എല്ലാവിധ പ്രിന്റിങ് വസ്തുക്കളും മാഗസിനുകളും എടുത്തുമാറ്റണം.
14. ജമാഅത്ത് നമസ്‌കാരവേളയില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. പള്ളിയിലേതുപോലെ സമൂഹഅകലം പാലിച്ചിരിക്കണം.

അറഫ, മുസ്ദലിഫ, മിന എന്നിവിടങ്ങളില്‍
1. തീര്‍ഥാടകര്‍ക്ക് നിശ്ചിത സ്ഥലം നിശ്ചയിക്കണം. സ്ഥലം മാറി മാറി താമസിക്കാതിരിക്കുക
2. ഭക്ഷണം മുന്‍കുട്ടി പാക്കയ്റ്റുകളിലാക്കിയത് മാത്രം വിതരണം ചെയ്യണം.
3. സംഘം ചേരാതിരിക്കണം. സമൂഹ അകലം പാലിക്കണം.
4. ഒരോ തമ്പിലും പത്തില്‍ കൂടുതല്‍ തീര്‍ഥാടകരുണ്ടാകാന്‍ പാടില്ല.
5. കക്കൂസ്, അംഗശുചീകരണ സ്ഥലങ്ങളിലെ തിരക്ക് തടയുക.

ജംറകളില്‍ കല്ലെറിയാന്‍ പോകുമ്പോള്‍
1. തീര്‍ഥാടകന് മുന്‍കൂട്ടി അണുമുക്തമാക്കിയ കല്ലുകള്‍ വിതരണം ചെയ്യണം. മുദ്രവെച്ച ബാഗുകളിലോ പൊതിഞ്ഞോ ആയിരിക്കണം നല്‍കേണ്ടത്.
2. ഒരേ സമയം കല്ലെറിയുന്ന തീര്‍ഥാടകരുടെ എണ്ണം ഒരോ റൗണ്ടിലും ഒരു ഗ്രൂപ്പില്‍ 50 പേരില്‍ കവിയരുത്.
3. ഓരോ വ്യക്തികള്‍ക്കിടയിലും ഒന്നര മീറ്റര്‍ അകലം പാലിക്കണം. ജംറകളിലേക്ക് പോകുേമ്പാള്‍ മുഴുവന്‍ ഹാജിമാര്‍ക്കും വേണ്ട മാസ്‌ക്കുകള്‍, സ്റ്റെറിലൈസറുകള്‍ എന്നിവ ഒരുക്കിയിരിക്കണം.

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (10 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (17 minutes ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (33 minutes ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (58 minutes ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (1 hour ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (2 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (2 hours ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (2 hours ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (2 hours ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (2 hours ago)

Malayali Vartha Recommends