Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

അനിശ്ചിതാവസ്ഥ തുടരുന്നു... സഞ്ചാരികളെ സ്വാഗതം ചെയ്ത് ദുബായ്... കാത്തിരിപ്പ് അവസാനിക്കാതെ ഇന്ത്യ

07 JULY 2020 11:08 AM IST
മലയാളി വാര്‍ത്ത

കോവിഡ് എന്ന മഹാമാരി ദുരന്തം വിതച്ച നാളുകളായിരുന്നു ഗള്‍ഫ് മേഖലയില്‍ കഴിഞ്ഞപോയത്. പൂര്‍ണ്ണമായും അതില്‍ നിന്നും മുക്തമായിട്ടില്ലെങ്കില്‍ പോലും അതിജീവനത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു വിവിധ രാജ്യങ്ങള്‍. ദുബൈയും പുതിയ ജീവിതത്തിലേക്ക് കുതിക്കുകയാണ് . ദുബൈയിലേക്ക് സഞ്ചാരികള്‍ ഇന്നുമുതല്‍ എത്തിത്തുടങ്ങും. വിവിധ രാജ്യങ്ങളിലെ സഞ്ചാരികള്‍ക്കാണ് ദുബൈ വിമാനത്താവളം ഇന്നുമുതല്‍ സ്വാഗതമോതുന്നത്. എന്നാല്‍, ഇന്ത്യയില്‍ നിന്നുള്ള സര്‍വിസില്‍ അനിശ്ചിതാവസ്ഥ തുടരുന്നതിനാല്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കില്ല. 50ഓളം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് എത്തുന്നത്. യൂറോപ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങള്‍ക്കുപുറമെ ഏഷ്യയില്‍ നിന്നുള്ള ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സഞ്ചാരികളെയും യു.എ.ഇയില്‍ എത്തിക്കും.


യാത്രയുടെ 96 മണിക്കൂര്‍ മുമ്പ് നടത്തിയ പരിശോധന ഫലവുമായാണ് യാത്രക്കാര്‍ എത്തേണ്ടത്. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. എന്നാല്‍, നാട്ടില്‍ പരിശോധന നടത്താത്തവര്‍ക്ക് ദുബൈ വിമാനത്താവളത്തില്‍ പരിശോധന സൗകര്യമുണ്ട്. ഇതില്‍ പോസിറ്റിവായാല്‍ ക്വാറന്റീനില്‍ കഴിയേണ്ടിവരും. എല്ലാ സഞ്ചാരികളെയും സ്വാഗതം ചെയ്യുന്നുവെന്ന് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ) ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള പ്രധാന നടപടിയാണ് ദുബൈ വിമാനത്താവളങ്ങളിലൂടെ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നത്.

അവരുടെ രണ്ടാമത്തെ രാജ്യമായ യു.എ.ഇയില്‍ എല്ലാവിധ സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദുബൈ വിമാനത്താവളങ്ങളിലെ പങ്കാളികളുമായി സഹകരിച്ച് എല്ലാ യാത്രക്കാരെയും സ്വാഗതം ചെയ്യാന്‍ ദുബൈ ഒരുങ്ങിയതായി പോര്‍ട്ട്‌സ് അഫയേഴ്സ് ജനറല്‍ ഡയറക്ടര്‍ അസിസ്റ്റന്റ് ബ്രിഗേഡിയര്‍ തലാല്‍ അഹ്മദ് അല്‍ ഷാന്‍കിതി വ്യക്തമാക്കി. വിമാനങ്ങള്‍ പുനരാരംഭിച്ചശേഷം യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ഇത് സാമ്പത്തിക, നിക്ഷേപ മേഖലകള്‍ക്ക് ഉത്തേജനം നല്‍കുമെന്നും ടൂറിസം മേഖലക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ദുബൈയില്‍ തിരിച്ചെത്തുന്നവര്‍ക്ക് സ്വാഗതമോതി പാസ്‌പോര്‍ട്ടില്‍ പുതിയ സ്റ്റിക്കര്‍ പതിച്ചുനല്‍കും. 'നിങ്ങളുടെ രണ്ടാം വീട്ടിലേക്ക്ഊ ഷ്മള സ്വാഗതം'എന്ന ലേബലാണ് പാസ്‌പോര്‍ട്ടില്‍ പതിക്കുന്നത്. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ സ്റ്റിക്കറാണ് പാസ്‌പോര്‍ട്ടിന്റെ പുറംചട്ടയില്‍ പതിച്ചുനല്‍കുന്നത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (12 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends