Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

കോവിഡ് വൈറസിനെതിരെയുള്ള ചെറുത്തുനില്‍പ്പിലാണ് ലോകം മുഴുവന്‍.... പ്രവാസികളുടെ തിരിച്ചു വരവില്‍ വീണ്ടും ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും തങ്ങള്‍ സ്വന്തം ചെലവില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുമെന്നും പ്രിയപെട്ടവരുടെ അടുത്ത്,സ്വന്തം നാട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തണമെന്നതു മാത്രമാണ് ആഗ്രഹമെന്ന് പ്രവാസികള്‍

08 JULY 2020 05:59 PM IST
മലയാളി വാര്‍ത്ത

കോവിഡ് വൈറസിനെതിരെയുള്ള ചെറുത്തുനില്‍പ്പിലാണ് ലോകം മുഴുവന്‍. നമ്മുടെ നാടും ശ്രമിക്കുന്നത് വൈറസിനെ വരുതിയിലാക്കാനാണ് . അതുകൊണ്ടാണ് പ്രവാസികളായവര്‍ ജീവനെങ്കിലും തിരിച്ചു കിട്ടാനായി ജന്മനാട്ടിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുന്നത്. ഏകദേശം അഞ്ചു ലക്ഷത്തോളം പേര്‍ കേരളത്തില്‍ മാത്രം തിരിച്ചു വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ . എന്നാല്‍ പ്രവാസികളുടെ തിരിച്ചു വരവില്‍ വീണ്ടും ആശങ്കകള്‍ ഉടലെടുത്തു. സമൂഹ വ്യാപനം ഉണ്ടാകുമെന്നും കൊറോണ പടര്‍ത്താന്‍ വരുന്നവരാണ് പ്രവാസികള്‍ എന്നുമൊക്കെ പല കോണില്‍ നിന്നും വിമര്ശനവും ഉയര്‍ന്നു. പ്രവാസികള്‍ക്കു എല്ലാ സൗകര്യവും വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ഒടുവില്‍ അവര്‍ സ്വന്തം ചെലവില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് കൈമലര്‍ത്തി. എന്നാല്‍ പ്രവാസികള്‍ നാട്ടിലേക്കു മടങ്ങുമ്പോഴും അവരുടെ ലക്ഷ്യം കൃത്യമായിരുന്നു.തങ്ങള്‍ സ്വന്തം ചെലവില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുമെന്നും പ്രിയപെട്ടവരുടെ അടുത്ത,സ്വന്തം നാട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തണം എന്നത് മാത്രമാണ് തങ്ങളുടെ ആഗ്രഹമെന്നും അവര്‍ തുറന്നു പറഞ്ഞു.

പക്ഷെ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് അവര്‍ക്കു അര്‍ഹതപ്പെട്ട പ്രിവിലേജുകളെങ്കിലും കിട്ടുന്നുണ്ടോ? ഇല്ല എന്ന് തന്നെ പറയാന്‍ സാധിക്കും. ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാലും അവ അര്‍ഹതപെട്ടവര്‍ക്ക് ഉപയോഗപ്രദമാകും വിധം നടപ്പില്‍ വരുത്തിയാല്‍ മാത്രമേ ഫലപ്രാപ്തിയിലെത്തുകയുള്ളു. പല ഇടങ്ങളിലും അത് സാധ്യമാകുന്നില്ല എന്ന് തന്നെയാണ് മനസിലാക്കാന്‍ സാധിക്കുന്നത്. വിദേശത്തു നിന്നും ആരെങ്കിലും നാട്ടിലെത്തിയാല്‍ അവരുടെ ഫോണിലെങ്കിലും വിളിച്ചു കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉണ്ട്. എന്നാല്‍ ഭൂരിഭാഗം പ്രദേശങ്ങളിലെയും സ്ഥിതി മറിച്ചാണ്. വിമാനത്താവളത്തില്‍ നിന്നും ഏറ്റവും അടുത്തുള്ള ഹോട്ടലുകളിലും മറ്റും സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കി കൃത്യമായ പ്രോട്ടോകോള്‍ എല്ലാം പാലിച്ച് ക്വാറന്റൈനായി മാറിയിട്ടും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ പോലും തയ്യാറാവാത്ത ആരോഗ്യപ്രവര്‍ത്തകര്‍ പലയിടത്തും ഉണ്ട് എന്ന വിമര്ശനവും ഉയരുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ നിന്നും ഇത്തരത്തില്‍ ഉയര്‍ന്ന ആരോപണം ഞങ്ങള്‍ ഭരണാധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്.

മട്ടന്നൂരില്‍ സ്ഥിതിചെയ്യുന്ന കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഏകദേശം പതിനഞ്ച് മിനിറ്റ് യാത്രാദൂരം മാത്രമാണ് ഇരിട്ടിയിലേക്കുള്ളത്. അതുകൊണ്ടുതന്നെ കണ്ണൂര്‍ ഐര്‌പോട്ടില്‍ ഇറങ്ങുന്ന പ്രവാസികള്‍ ഇരുട്ടിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇരിട്ടി പയഞ്ചേരിമുക്കില്‍ സ്ഥിതിചെയ്യുന്ന എം റ്റു എച്ച് റെസിഡെന്‍സിയില്‍ ക്വാറന്റൈനില്‍ കഴിയുന്ന പ്രവ്‌സികളോട് ഒരു ഫോണ്‍ കാള്‍ വഴിപോലും ക്വാറന്റൈനെ പാലിക്കുന്നുണ്ടോ എന്നോ എന്തെങ്കിലും ശാരീരിക അവശതകള്‍ ഉണ്ടോ എന്നുപോലും പൊലീസോ ആരോഗ്യപ്രവര്‍ത്തകരോ ആവശ്യപെട്ടിട്ടില്ല എന്ന് പരാതി ഉയരുന്നുണ്ട്. പതിനാലു ദിവസത്തെ ക്വാറന്റൈനില്‍ കഴിഞ്ഞു വീട്ടിലേക്കു മടങ്ങേണ്ട സമയമായിരിക്കുകയാണ് പലര്‍ക്കും. അവര്‍ കോവിഡ് വാഹകരാണോ എന്ന ടെസ്റ്റുകള്‍ നടത്താനോ ,ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നൊന്നും അന്വേഷിക്കാന്‍ ഇതുവരെ ആരും അവിടെ ബന്ധപ്പെട്ടിട്ടില്ല. ഭരണസംവിധാനം എത്ര തന്നെ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചാലും താഴെ തട്ടിലുള്ള എത്ര ഇടങ്ങളില്‍ അവ കൃത്യമായി നടപ്പില്‍ വരുത്തുന്നുണ്ട് എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. അല്ലാതെ പ്രവാസികള്‍ വീട്ടില്‍ തിരിച്ചെത്തിയതിനു ശേഷം അവരെ കുറ്റം പറയുക അല്ല വേണ്ടത്. ഈ പറഞ്ഞ ഇരിട്ടിയിലെ എം റ്റു എച് റെസിഡന്‍സി സ്ഥിതിചെയ്യുന്നത് ഗവണ്മെന്റ് ആശുപത്രിയുടെ മൂക്കിന് താഴെയാണ്. ഏതെങ്കിലും ഒരു ആരോഗ്യ പ്രവര്‍ത്തകന് ഒരു ഫോണ്‍ വിളിച്ചെങ്കിലും ഇവിടെയുള്ള പ്രവാസികളോട് കാര്യങ്ങള്‍ അന്വേഷിക്കാമായിരുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. ക്വാറന്റൈന് ശേഷം എന്തുചെയ്യണം എന്ന് പോലും അറിയാതെ ആണ് പലരും കഴിയുന്നത്. പലരും ഇരിട്ടി നിവാസികള്‍ അല്ലാത്തവരാണ്. തലശ്ശേരി ഉള്‍പ്പെടെ ഉള്ള പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇവിടെ താമസിക്കുന്നുണ്ട്. ഇവര്‍ അറിയാതെ എങ്കിലും ഇവരുടെ ശരീരത്തില്‍ കോവിഡ് വൈറസ് ഉണ്ടെങ്കില്‍ ക്വാറന്റൈന്‍ പീരീഡ് കഴിഞ്ഞു തിരിച്ചു നാട്ടിലേക്കു പോകുമ്പോള്‍ ഇവര്‍ എത്ര പേരുമായി സമ്പര്‍ക്കത്തില്‍ വരുമെന്ന് ചിന്തിച്ചു നോക്കുക. ഒടുവില്‍ പഴി മുഴുവന്‍ കൃത്യമായി എല്ലാ നിര്‍ദേശങ്ങളും പാലിച്ചു കഴിയുന്ന പ്രവാസികള്‍ക്കും. എം റ്റു എച് റെസിഡെന്‍സിയില്‍ ക്വാറന്റൈനില്‍ കഴിയുന്ന തലശേരി സ്വദേശിയായ യുവാവ് പറയുന്നത് കേള്‍ക്കൂ....

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (10 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (17 minutes ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (33 minutes ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (58 minutes ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (1 hour ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (2 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (2 hours ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (2 hours ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (2 hours ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (2 hours ago)

Malayali Vartha Recommends