Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

വിവിധ ഇളവുകളുമായി യുകെ... ഇവിടെ വയറു നിറച്ച് ഭക്ഷണം കഴിച്ചാല്‍ പകുതി കാശ് സര്‍ക്കാര്‍ നല്‍കും

09 JULY 2020 10:44 AM IST
മലയാളി വാര്‍ത്ത

കോവിഡ് സമ്മാനിച്ച സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ബ്രിട്ടന്‍. അതുകൊണ്ടുതന്നെ പുതിയ നടപടികളുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഭരണാധികാരികള്‍ . ബ്രിട്ടനില്‍ ഓഗസ്റ്റ് മാസത്തില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പുറത്തുനിന്നും ഭക്ഷണം കഴിക്കുന്ന എല്ലാവരുടെയും 50 ശതമാനം ബില്ല് സര്‍ക്കാര്‍ നല്‍കും. കുട്ടികള്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും പരമാവധി പത്തു പൗണ്ടിന്റെ ഡിസ്‌ക്കൗണ്ട് ലഭിക്കും വിധമാണ് സര്‍ക്കാരിന്റെ ഈ പുതിയ 'ഈറ്റ് ഔട്ട് ടു ഹെല്‍പ് ഔട്ട്' (കഴിച്ച് സഹായിക്കുക) പ്രോഗ്രാം. നാലുപേരടങ്ങുന്ന കുടുംബം 80 പൗണ്ടിന് ഭക്ഷണം കഴിച്ചാല്‍ 40 പൗണ്ട് നല്‍കിയാല്‍ മതിയെന്ന് ചുരുക്കം.
ഹോസ്പിറ്റാലിറ്റി സെക്ടറിന്റെ ഉണര്‍വ് ഉറപ്പുവരുത്താനാണ് രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഗുണപ്രദമായ ഈ പദ്ധതിയെന്ന് ചാന്‍സിലര്‍ ഋഷി സുനാക് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. സ്‌കീമില്‍ റജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ വഴിയാകും പദ്ധതി നടപ്പാക്കുക. ജനങ്ങള്‍ക്ക് സബ്‌സിഡിയായി നല്‍കുന്ന പണം റസ്റ്ററന്റുകള്‍ക്ക് ബിസിനസ് അക്കൗണ്ടുകളില്‍ അഞ്ചുദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തിരികെ നല്‍കും. റസ്റ്ററന്റുകള്‍, കഫേകള്‍, പബ്ബുകള്‍ എന്നിവിടങ്ങളില്‍ പണിയെടുക്കുന്ന 18 ലക്ഷത്തോളം പേരുടെ തൊഴില്‍ സംരക്ഷണത്തിന്റെ ഭാഗമാണ് ഈ പദ്ധതി.

ഇംഗ്ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും അഞ്ചുലക്ഷം പൗണ്ടുവരെയുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് അടുത്തവര്‍ഷം മാര്‍ച്ച് 31 വരെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി. നിലവില്‍ ഇതിന്റ ത്രഷ്‌ഹോള്‍ഡ് 125,000 പൗണ്ടായിരുന്നു. ഫസ്റ്റ് ടൈം ബയേഴ്‌സിന് മൂന്നു ലക്ഷവും. ഇതാണ് അഞ്ചുലക്ഷമായി ഉയര്‍ത്തിയത്.

ഹോസ്പിറ്റാലിറ്റി ടൂറിസം സെക്ടറില്‍ ആറു മാസത്തേക്ക് വാല്യു ആഡഡ് ടാക്‌സ് 20 ശതമാനത്തില്‍നിന്നും കേവലം അഞ്ചു ശതമാനമാക്കി. അടുത്ത ബുധനാഴ്ച മുതല്‍ ജനുവരി 12 വരെയാണ് വാറ്റിലെ ഈ ഇളവ്. ബബ്ബുകള്‍ റസ്റ്ററന്റുകള്‍, ബാര്‍ബിക്യൂസ്, കഫേകള്‍, എന്റര്‍ടൈന്‍മെന്റ് മേഖലയിലെ മറ്റ് ബിസിനസുകള്‍ എന്നിവ ഉണര്‍ത്തെണീക്കാന്‍ ഈ പ്രഖ്യാപനം വഴിയൊരുക്കും.

കോവിഡില്‍ തകര്‍ന്നടിയുന്ന ബ്രിട്ടിഷ് സമ്പദ് വ്യവസ്ഥയെ ഉണര്‍ത്താന്‍ സ്വപ്നതുല്യമായ ആനുകൂല്യങ്ങളും നടപടികളുമാണ് ചാന്‍സിലര്‍ ഋഷി സുനാക് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്. സമ്മര്‍ സ്റ്റേറ്റ്‌മെന്റ് എന്നറിയപ്പെടുന്ന മിനി ബജറ്റിലായിരുന്നു എല്ലാ മേഖലയിലും ഉണര്‍വു പകരുന്ന പുതിയ പ്രഖ്യാപനങ്ങള്‍.
ഒക്ടോബറില്‍ അവസാനിക്കുന്ന ഫര്‍ലോ സ്‌കീമിലുള്ളവരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ബോണസ് നല്‍കും. തിരികെ ജോലിയില്‍ പ്രവേശിക്കുന്ന ഓരോരുത്തര്‍ക്കും ജനുവരി വരെ ആയിരം പൗണ്ട് ബോണസാണ് സര്‍ക്കാര്‍ അനുവദിക്കുക. ഔമ്പത് ബില്യണ്‍ പൗണ്ടാണ് ഈ ജോബ് റിട്ടെന്‍ഷന്‍ ബോണസിനായി മാറ്റിവ്ക്കുന്നത്.

യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഉറപ്പുവരുത്താന്‍ രണ്ട് ബില്യണ്‍ പൗണ്ടിന്റെ കിക്ക് സ്റ്റാര്‍ട്ട് പദ്ധതിയും പ്രഖ്യാപിച്ചു. യുവാക്കള്‍ക്ക് ട്രെയിനിംങ് സംവിധാനവും അപ്രന്റീസ് അവസരങ്ങളും ഒരുക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ അവസരങ്ങള്‍ക്കും രണ്ടായിരം പൗണ്ട് വരെ നല്‍കുന്ന പദ്ധതിയാണിത്. വീടുകളുടെ ഇന്‍സുലേഷന് മൂന്നു ബില്യണ്‍ പൌണ്ടിന്റെ ഹ്രീന്‍ പാക്കേജ് ഉള്‍പ്പെടെ സാമ്പത്തിക രംഗത്ത് പുത്തന്‍ ഉണര്‍വ് പകരുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ചാര്‍സിലര്‍ പാര്‍ലമെന്റില്‍ നടത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (12 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends