Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹുവിന്റെ ഫോണിലെ ചുവന്ന സ്റ്റിക്കർ..അതീവ സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേക സ്റ്റിക്കറാണിത്..എന്തിനാണ് തന്റെ ഫോൺ ക്യാമറ ടേപ്പ് ചെയ്യുന്നത്?


അമേരിക്ക ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണ്..യു.എസ് 'ആണവ സ്‌നിഫർ' വിമാനം യുകെയിൽ ലാൻഡ് ചെയ്തത് എന്തുകൊണ്ട്? മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിക്കുന്നു..


ശബരിമലയിൽ വച്ചാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോ​റ്റിയുമായുള്ള പരിചയം, നിരവധി തവണ പൂജകൾക്കായി തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് നടന്റെ മൊഴി.. ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിനെ ചോദ്യം ചെയ്തു...


ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്... നിർണായക വിവരങ്ങൾ പുറത്ത്


കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...

പ്രവാസികൾ മടങ്ങുന്നു ; കേരളത്തിൽ നിന്ന് യു എ ഇയിലേക്ക്..പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം; കേരളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മൂന്നു വിമാനങ്ങളാണ് യു.എ.ഇയിലെത്തുക, യു.എ.ഇ വിമാനങ്ങളിലും ഇന്ത്യക്കാർ നാളെ മുതൽ എത്തി തുടങ്ങും

12 JULY 2020 11:31 AM IST
മലയാളി വാര്‍ത്ത

വന്ദേ ഭാരത് ദൗത്യത്തിൽ നാളെ മുതൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ യു.എ.ഇയിലേക്ക്. കേരളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മൂന്നു വിമാനങ്ങളാണ് യു.എ.ഇയിലെത്തുക. യു.എ.ഇ വിമാനങ്ങളിലും ഇന്ത്യക്കാർ നാളെ മുതൽ എത്തി തുടങ്ങും. റസിഡൻസ് വിസയുള്ളവർക്കാണ് യു.എ.ഇയിൽ എത്താൻ അനുമതി. കണ്ണൂർ, തിരുവനന്തപുരം, വിമാനത്താവളങ്ങളിൽ നിന്ന് ദുബൈയിലേക്കും കോഴിക്കോട് നിന്ന് ഷാർജയിലേക്കുമാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. ഉച്ചതിരിഞ്ഞ് മൂന്നു വിമാനങ്ങളും യു.എ.ഇയിലെത്തും. മൂന്നു മാസത്തിലേറെയായി നാട്ടിൽ കുടുങ്ങിയവരിൽ തിരിച്ചു വരാനുള്ള അവസരം ആഹ്ലാദം പടർത്തുന്നുണ്ട്.

വന്ദേഭാരത് മിഷൻ പ്രകാരം നടത്തുന്ന ഈ സർവീസുകളിൽ ആദ്യ ദിനം തന്നെ ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയിരുന്നു. ഇതു മൂലം ടിക്കറ്റിനു വൻ നിരക്കാണ് ഈടാക്കിയതും. അതേസമയം യുഎഇ എയർലൈനുകൾ പ്രഖ്യാപിച്ച സർവീസുകളിൽ ഏകദേശം പകുതി നിരക്കിൽ ടിക്കറ്റ് ലഭ്യമായിട്ടുണ്ട്. 26 വരെയാണ് മടക്കയാത്രയുടെ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ വിമാനക്കമ്പനികൾക്കു പുറമെ യുഎഇ വിമാനക്കമ്പനികൾക്കും യാത്രക്കാരെ കൊണ്ടുവരാൻ അനുമതിയുണ്ട്. മുൻപ് എയർ ഇന്ത്യ എക്സ്പ്രസിന് മാത്രമാണ് അനുമതി.
വരുന്നവർക്ക് കോവിഡ് നെഗറ്റീസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. എയർ ഇന്ത്യ എക്സ്പ്രസ് നാളെ മുതൽ ഈ മാസം 26 വരെയുള്ള ഷെഡ്യൂളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് 52 സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കൊച്ചിയിൽ നിന്ന് 21ഉം കോഴിക്കോട് നിന്ന് 15ഉം തിരുവനന്തപുരത്തു നിന്ന് ഒമ്പതും കണ്ണൂരിൽ നിന്ന് ഏഴും സർവീസുകളാണുള്ളത്. എമിറേറ്റ്സ് എയർലൈൻസ്, എയർ അറേബ്യ, ഇത്തിഹാദ്, ഫ്ലൈ ദുബൈ വിമാന കമ്പനികൾക്കും ഇന്ത്യക്കാരെ യു.എ.ഇയിൽ എത്തിക്കാൻ അനുമതിയുണ്ട്.

യുഎഇ വിദേശകാര്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത് അനുമതി നേടിയവർക്കു മാത്രമേ വരാനാകൂ. യാത്രയ്ക്കു 96 മണിക്കൂർ മുൻപ് പിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. തിരിച്ചുവരുമ്പോൾ യാത്രാ, ആരോഗ്യവിവരങ്ങൾ പൂരിപ്പിച്ചു നൽകണം. ദുബായിലേക്കു വരുന്നവർ ദുബായ് സ്മാർട്ട് ആപ്പും ഇതര എമിറേറ്റിലേക്ക് പോകുന്നത് അൽഹൊസൻ ആപ്പും ഡൗൺലോഡ് ചെയ്യണം. സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയാമെന്ന സമ്മതപത്രവും നൽകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL സുരക്ഷാ രഹസ്യങ്ങൾ പുറത്ത്  (2 hours ago)

സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം  (2 hours ago)

IRAN ഇന്ത്യയുടെ രഹസ്യ നീക്കം  (2 hours ago)

ബംഗ്ലാദേശിൽ നിന്നുള്ള വിമാനം പാകിസ്താനിൽ ഇറങ്ങി  (2 hours ago)

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി  (3 hours ago)

. കേരളത്തെ ലോക കേരളമായി പുനർവിഭാവനം ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

കടകംപള്ളി അടുത്തയാഴ്ച ചോദ്യമുനയിൽ ശബരിമല കൊള്ള സി പി എമ്മിലേക്കോ ? പിടിമുറുക്കി ഇ ഡി  (3 hours ago)

വൻ നേട്ടങ്ങളുമായി മലയാളികൾ...  (3 hours ago)

ശ്രീനാ ദേവിയുടെ നെഞ്ചത്ത് കയറി SKN...! മുന്നിലിട്ട് രാഹുലിനെ മാന്തി പൊളിച്ചു..! അന്നനാളത്തിൽ പൊട്ടിച്ച് കുഞ്ഞമ്മ..!ഇരന്ന് വാങ്ങി SKN  (3 hours ago)

​ഗൃഹനാഥൻ വീടിന് തീയിട്ടു.... ഭാര്യയും മകനും പൊള്ളലേറ്റ് ആശുപത്രിയിൽ  (4 hours ago)

റോ​ഡി​ൽ വീ​ണ ഓ​ട്ടോ​ഡ്രൈ​വ​ർ ടി​പ്പ​ർ ലോ​റി ദേ​ഹ​ത്തു​ക​യ​റി മ​രി​ച്ചു. സം​പാ​ജെ ഗ്രാ​മ​പ​ഞ്ചാ​യ​  (4 hours ago)

ബം​ഗ​ളൂ​രു​വി​നും വി​ജ​യ​പു​ര​ക്കു​മി​ട​യി​ൽ പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ ..  (4 hours ago)

ഫെബ്രുവരി 15 മുതൽ പ്രീമിയം ബെവ്കോ കൗണ്ടറുകളിൽ യു.പി.ഐയും കാർഡും മാത്രം  (4 hours ago)

പവന് 5240 രൂപയുടെ കുറവ്  (4 hours ago)

വിദ​ഗ്ദ്ധ ചികിത്സയ്ക്കായി യുവാവ് ആശുപത്രിയിൽ  (5 hours ago)

Malayali Vartha Recommends