Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഖത്തർ കോവിഡ്​ മുക്​തിയിലേക്ക്​; ഇന്നലെ 498 രോഗികൾ മാത്രം, ]മുൻകരുതലിൽ അലംഭാവമുണ്ടായാൽ വൈറസ്​ ബാധ പൂർവാധികം ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്

12 JULY 2020 12:38 PM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപനത്തിനെതിരായ ചെറുത്ത് നില്പിൽ ഖത്തർ അതി വേഗം വിജയിച്ചു വരികയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഖത്തർ കോവിഡ് -19 മഹാമാരിയിൽ നിന്നു മുക്തി നേടുന്നതിലേക്ക് അതിവേഗം അടുക്കുകയാണ് . ശനിയാഴ്​ച 701 രോഗികൾ കോവിഡ് -19ൽ നിന്നു മുക്തി നേടിയപ്പോൾ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ പോസിറ്റിവ് കേസുകൾ 498 മാത്രം. ഏറെ നാളുകൾക്ക് ശേഷം രാജ്യത്ത് 24 മണിക്കൂറിൽ പുതിയ കേസുകൾ 500ൽ താഴെയെത്തുന്നത് ഇതാദ്യമായാണ്. 98,934 രോഗികൾ ഇതുവരെ രോഗമുക്തി നേടിയപ്പോൾ 146 പേർ വൈറസ്​ ബാധിച്ച് മരണത്തിന് കീഴടങ്ങി. ശനിയാഴ്​ച മരണമില്ല. ശനിയാഴ്​ച 11 രോഗികളെയാണ് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. തീവ്ര പരിചരണ വിഭാഗത്തിൽ ആകെയുള്ളത് 141 രോഗികളാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

പ്രതിദിനം തീവ്ര പരിചരണത്തിലേക്ക് മാറ്റപ്പെടുന്ന രോഗികളുടെ എണ്ണത്തിലും ആശുപത്രിയിലേക്ക് മാറ്റപ്പെടുന്ന രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തുന്നത് ആശാവഹമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മുൻകരുതൽ പാലിക്കുന്നതിൽ അലംഭാവം കാണിച്ചാൽ വൈറസ്​ ബാധ വീണ്ടും പൂർവാധികം ശക്തിയോടെ വ്യാപകമാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ അടിയന്തര വിഭാഗങ്ങൾ വഴിയും കോവിഡ് ^19 പരിശോധനയുള്ള വിവിധ ഹെൽത്ത് സെന്ററുകൾ മുഖേനയുമാണ് പുതിയ കേസുകൾ കണ്ടെത്തുന്നതും സ്ഥിരീകരിക്കുന്നതുമെന്നും നേരത്തേ ബാധിച്ചവരിൽ നിന്നാണ് ഇപ്പോൾ രോഗബാധ ഉണ്ടാകുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.നേരത്തേ കോവിഡ്-19 കേസുകൾ കണ്ടെത്തുന്നത് ചികിത്സ വേഗത്തിലാക്കാൻ സാധ്യമാക്കുന്നുണ്ട്. പുതുതായി സ്ഥിരീകരിച്ച കോവിഡ്-19 കേസുകളെല്ലാം സമ്പർക്ക വിലക്ക് കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഓരോ രോഗിയുടെയും ആരോഗ്യ സാഹചര്യമനുസരിച്ച് കേന്ദ്രങ്ങളിൽ ചികിത്സ നൽകുന്നു. ഖത്തറിൽ കോവിഡ് -19 രോഗ വ്യാപനം കുറഞ്ഞുവരുകയാണെന്നും ഭരണകൂടം സ്വീകരിച്ച മുൻകരുതൽ നടപടികളും നിയന്ത്രണങ്ങളും മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ പൊതുജനങ്ങളുടെ പ്രതിബദ്ധതയുമാണ് ഇതിന് കാരണമെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇത് ശുഭസൂചനയാണ്​. എന്നാൽ, വൈറസ്​ രാജ്യത്തു നിന്ന്​ മുക്തമായെന്ന് ഇതിനർഥമില്ല. വൈറസി​െൻറ സാന്നിധ്യം ഇപ്പോഴും സമൂഹത്തിലുണ്ട്​. ആകെ കേസുകൾ കുറയുമ്പോഴും പൗരന്മാർക്കിടയിലും പ്രഫഷനലുകളായ താമസക്കാർക്കിടയിലും മുൻ മാസത്തേക്കാൾ കോവിഡ് -19 കേസുകൾ വർധിച്ചിട്ടുണ്ട്. ഒരേ കുടുംബങ്ങളിൽ നിന്നുള്ളവർക്ക് രോഗബാധ സ്​ ഥിരീകരിച്ചിരിക്കുന്നു. സാമൂഹിക അകലം പാലിക്കാതെയുള്ള സന്ദർശനങ്ങളും കൂടിച്ചേരലുകളുമാണ് ഇതിന് കാരണം. വൈറസ്​ വ്യാപനം തടയേണ്ടത് എല്ലാവരുടെയും കടമയാണ്. പ്രായമേറിയവരെയും മാറാരോഗങ്ങളുള്ളവരെയും ഈ സാഹചര്യത്തിൽ പ്രത്യേകം പരിഗണിക്കണം. നേരത്തേയുള്ളതിനേക്കാൾ കൂടുതൽ ജാഗ്രത പുലർത്തേണ്ട ഘട്ടമാണിത്. ശാരീരിക അകലം പാലിക്കുക, കൈകൾ അണുമുക്തമാക്കുക, വൃത്തിയാക്കുക, മാസ്​ക് ധരിക്കുക, ഫേസ്​ മാസ്​ക് ധരിക്കുക, സാമൂഹിക, കുടുംബ സന്ദർശനങ്ങൾ ഒഴിവാക്കുക. അനിവാര്യമാണെങ്കിൽ സന്ദർശനങ്ങൾ 15 മിനിറ്റിൽ അധികമാകാതെ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (12 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends