Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

സൗദിയിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി..പ്രവിശ്യയിലെ വിപണികള്‍, വാണിജ്യ കേന്ദ്രങ്ങള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍

13 JULY 2020 11:39 AM IST
മലയാളി വാര്‍ത്ത

സൗദിയിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി .രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സൗദി കിഴക്കന്‍ പ്രവിശ്യാ മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ ഫീല്‍ഡ് പരിശോധന ശക്തമാക്കിയിട്ടുണ്ട് . ആരോഗ്യ മുനിസിപ്പല്‍ ഉദ്യോഗസ്ഥരടങ്ങുന്ന ടീമുകളാണ് പ്രവിശ്യയിലെ സ്ഥാപനങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും പരിശോധന നടത്തി വരുന്നത്. നഗരസഭക്കു കീഴില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.

പ്രവിശ്യയിലെ വിപണികള്‍, വാണിജ്യ കേന്ദ്രങ്ങള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടന്നുവരുന്നത്. ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ച പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് ഫീല്‍ഡ് പരിശോധനകള്‍ കര്‍ശനമാക്കിയത്. സൗദി അറേബ്യയിൽ കോവിഡ്​ പ്രതിരോധം ലംഘിച്ചാൽ വൻതുക പിഴ​ ചുമത്തുമെന്നു ​​ ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

വീടിനകത്തോ ഇസ്​ തിറാഹകളിലോ ഫാമുകളിലോ ഒന്നിലധികം കുടുംബങ്ങൾ സംഗമിച്ചാൽ 10,000 റിയാലാണ്​ പിഴ. ഈ സ്ഥലങ്ങളിലും തമ്പുകളിലും തുറസ്സായ സ്​ഥലങ്ങളിലും ബാച്ചിലർമാർ കൂട്ടം ചേർന്നാൽ 15,000 റിയാൽ പിഴ ചുമത്തും

മരണത്തെ തുടർന്നുള്ള അനുശോചനം, വിവിധതരം പാർട്ടികൾ തുടങ്ങിയ പരിപാടികളിൽ 50ലധികം ആളുകൾ ഒത്തുചേർന്നാൽ 40,000 റിയാലായിരിക്കും പിഴ. വീടിനകത്തോ, നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലോ, ഇസ്​തിറാഹകളിലോ, ഫാമുകളിലോ മറ്റോ തൊഴിലാളികൾ കൂടിച്ചേർന്നാൽ പിഴ 50,000 റിയാൽ ആണ് .

താമസസ്​ഥലത്ത്​ അവിടെ താമസക്കാരല്ലാത്ത അഞ്ചിൽ കൂടുതലാളുകൾ ഒത്തുചേരുന്നതും നിയമലംഘനമായി കണക്കാക്കും. കച്ചവട കേന്ദ്രങ്ങൾക്ക്​ അകത്തോ പുറത്തോ ഷോപ്പിങ്ങിനെത്തുന്നവരോ തൊഴിലാളികളോ നിശ്ചയിച്ചിരിക്കുന്ന പരിധിയിൽ കൂടുതൽ ആളുകൾ കൂട്ടം കൂടിയാൽ 5,000 റിയാൽ പിഴ ചുമത്തും. ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ പാലിക്കാത്ത സ്വകാര്യ സ്​ഥാപനങ്ങൾക്ക്​ 10,000 റിയാലാണ്​ പിഴ.

മാസ്​ക്​ ധരിക്കാത്തവരെ അകത്ത്​​ പ്രവേശിപ്പിക്കുക, സ്​റ്റെറിലൈസറുകൾ ഒരുക്കാതിരിക്കുക, മാളുകളിലും കച്ചവട കേന്ദ്രങ്ങളിലും ജോലിക്കാരുടെയും ഉപഭോക്താക്കളുടെയും ശരീര താപനില അളക്കാനുള്ള സംവിധാനങ്ങളില്ലാതിരിക്കുക, ഒരോ തവണ ഉപയോഗിച്ച ശേഷം ഷോപ്പിങ്​ ട്രോളികളും പ്ലാസ്​റ്റിക്​ കുട്ടകളും ശുചീകരിക്കാതിരിക്കുക, കുട്ടികളുടെ കളിസ്​ഥലം, വസ്​ത്രങ്ങളുടെ​ അളവ്​ നോക്കുന്ന സ്​ഥലം എന്നിവ അടച്ചിടാതിരിക്കുക, തറ ശുദ്ധീകരിക്കാതിരിക്കുക എന്നിവയും നിയമലംഘനങ്ങളാണ്​.

മാസ്​ക്​ ധരിക്കൽ പോലുള്ള ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ മനപൂർവം ലംഘിക്കുന്നവർക്ക്​ 1000 റിയാലായിരിക്കും പിഴ

ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ച പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി ഇതിനകം 750ലധികം പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്. പ്രവിശ്യാ മുനിസിപ്പാലിറ്റിയും ആരോഗ്യ പ്രവര്‍ത്തകരും സംയുക്തമായാണ് പരിശോധനക്ക് നേതൃത്വം നല്‍കി വരുന്നത്. പരിശോധനയില്‍ നിബന്ധനകള്‍ പാലിക്കാത്ത 101 സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തിയതായും അധികൃതര്‍ വ്യക്തമാക്കി.

കൂടുതല്‍ നിയമ ലംഘനങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് കണ്ടെത്തിയത്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് അണുനശീകരണ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്. ഇത്തരത്തില്‍ 840 ഇടങ്ങളില്‍ ഇതിനകം അണുനശീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (6 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (14 minutes ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (22 minutes ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (38 minutes ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (1 hour ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (1 hour ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (2 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (3 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (3 hours ago)

Malayali Vartha Recommends