Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

ചൊവ്വയിലേക്ക് ഉപഗ്രഹം....കോവിഡിന് മുന്നിലും കുലുങ്ങാതെ യു.എ.ഇ ഭരണാധികാരികള്‍.. ഇത് നിശ്ചയ ദാര്‍ഢ്യത്തിന്റെ കുതിപ്പ്

14 JULY 2020 01:33 PM IST
മലയാളി വാര്‍ത്ത

ബഹിരാകാശം എന്ന് കേള്‍ക്കുമ്പോള്‍ ജപ്പാനെയും ചൈനയേയും അമേരിക്കയേയും റഷ്യയേയും മാത്രം ഓര്‍മവരുന്ന കാലം കഴിഞ്ഞിരിക്കുകയാണ് . അറബ് ലോകത്തിന് അപ്രാപ്യമെന്ന് പലരും വിധിയെഴുതിയ ദൗത്യത്തിന് ഇന്ന് അര്‍ധരാത്രി താനിഗാഷിമ ഐലന്റില്‍ തിരികൊളുത്തുമ്പോള്‍ തെളിയുന്നത് കോവിഡിന് മുന്നിലും കുലുങ്ങാത്ത യു.എ.ഇ ഭരണാധികാരികളുടെ നിശ്ചയ ദാര്‍ഢ്യമാണ്. അറബ് മേഖല പ്രതീക്ഷകളോടെ കാത്തിരിക്കുന്ന യുഎഇ ചൊവ്വാ പേടക വിക്ഷേപണത്തിനു ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.
എണ്ണ കഴിഞ്ഞാല്‍ ഒന്നുമില്ലെന്ന് എഴുതിത്തള്ളി മാറ്റി നിര്‍ത്തിയ അറബ് ജനതയുടെ പ്രതീക്ഷയുടെയും ആത്മാഭിമാനത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും പ്രതിനിധിയാണ് ഹോപ്പ് പ്രോബ്.

ചൊവ്വയുടെ താഴ്ന്ന അന്തരീക്ഷം ചിത്രീകരിക്കുക
കാലാവസ്ഥ മാറ്റങ്ങള്‍ നിരീക്ഷിക്കുക
ആഗോള കാലാവസ്ഥാ ഭൂപടം മനസിലാക്കുക
പൊടിക്കാറ്റ്, വിവിധ ഭാഗങ്ങളിലെ കാലാവസ്ഥ വ്യതിയാനം എന്നിവ നിരീക്ഷിക്കുക
കാലാവസ്ഥ വ്യതിയാനങ്ങളുടെ കാരണം അന്വേഷിക്കുകതുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍:
ചൊവ്വയുടെ പൂര്‍ണ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്
ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നിവ നഷ്ടപ്പെടുന്നതിന്റെ കാരണം അന്വേഷിക്കും
ലഭ്യമാകുന്ന വിവരങ്ങള്‍ ലോകത്തെ 200ഓളം സ്‌പേസ്സെന്ററുകള്‍ക്ക്
കൈമാറും
2117ല്‍ ചൊവ്വയില്‍ മനുഷ്യന് താമസ സ്ഥലം ഒരുക്കും എന്നിവയും ഹോപ്പ് പ്രോബിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ പെടുന്നു
ആറ് വര്‍ഷം മുന്‍പ് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നെഹ്യാനാണ്
ഹോപ്പിന്റെ വരവ് അറിയിച്ച് പ്രഖ്യാപനം നടത്തിയത്. തൊട്ടടുത്ത വര്‍ഷം മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് സെന്റര് സ്ഥാപിച്ചു. ഇവിടെയാണ് ഹോപ്പിന്റെ നിര്‍മാണം നടന്നത്. 55 ലക്ഷം മണിക്കൂറില്‍ 450ഓളം ജീവനക്കാരുടെ ശ്രമഫലമായാണ് ഹോപ്പിന് ജീവന്‍ നല്‍കാനായത്. ജൂലൈയിലോ ആഗസ്റ്റിലോ വിക്ഷേപിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, അപ്രതീക്ഷിതമായി കോവിഡ് എത്തിയതോടെ അറബ് ലോകം ആശങ്കയിലായി.
നിശ്ചയദാര്‍ഡ്യമുള്ള യു.എ.ഇ ഭരണാധികാരികള്‍ കോവിഡിന് മുന്നിലും കുലുങ്ങിയില്ല. കോവിഡ് കൊടുമ്പിരി കൊണ്ട ദിവസങ്ങള്‍ക്കിടയിലാണ് പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ടാഴ്ച നേരത്തെ ഹോപ്പിനെ യു.എ.ഇയില്‍ നിന്ന് ജപ്പാനിലെത്തിച്ചത്. ആഗസ്റ്റ് വരെ സമയമുണ്ടായിട്ടും ഈ മാസം തന്നെ വിക്ഷേപണത്തിനൊരുങ്ങിയതും ഇതേ നിശ്ചയദാര്‍ഡ്യത്തിന്റെ ഫലമാണ്. യു.എ.ഇയുടെ വനിത ശാക്തീകരണത്തിന്റെ മറ്റൊരു തെളിവ് കൂടിയാണ് ഹോപ്പിന്റെ നിര്‍മാണം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ 34 ശതമാനവും വനിതകളായിരുന്നു. പി.പി.ഇ കിറ്റിന്റെ സഹായത്തോടെയായിരുന്നു ഹോപ്പിന്റെ അണിയറയിലെ പ്രവര്‍ത്തനം.അതെ , അറബ് ലോകം ഉറങ്ങാതെ കാത്തിരിക്കുകയാണ്..തങ്ങളുടെ പ്രതീക്ഷകളും പേറിയുള്ള ആ യാത്രയുടെ വിജയത്തിനായി..

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (6 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (14 minutes ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (22 minutes ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (38 minutes ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (1 hour ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (1 hour ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (2 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (3 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (3 hours ago)

Malayali Vartha Recommends