Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ആ കടമ്പകടക്കാൻ ‌യു എ ഇ; കോവിഡ് വാക്സിന്‍ മനുഷ്യരില്‍ പരിക്ഷീക്കാവുന്ന ഘട്ടത്തിൽ !

14 JULY 2020 03:53 PM IST
മലയാളി വാര്‍ത്ത

ലോകംകോവിഡിന്റെ പിടിയിൽ നിന്നും മുക്തി നേടുന്നതിനായുള്ള പരക്കംപാച്ചിലിലാണ് . ലോകം പഴയതുപോലെ ആകണമെങ്കിൽ കൊലയാളി വൈറസിനെ തുരത്താനുള്ള വാക്സിൻ കണ്ടെത്തിയേ മതിയാകു. ഇപ്പോഴിതാ ആശ്വാസവാർത്തയുമായി എത്തിയിരിക്കുകയാണ് യുഎഇ.. കോവിഡ് വാക്സിന്‍ കണ്ടുപിടിക്കുന്നതിനുള്ള പരീക്ഷണത്തില്‍ മൂന്നാം ഘട്ടത്തിലാണ് ഇപ്പോൾ നില്‍ക്കുന്നത് എന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. മനുഷ്യരില്‍ പരീക്ഷിക്കാവുന്ന ഘട്ടത്തിലാണ് ഇപ്പോള്‍ വികസിപ്പിച്ചെടുത്ത രണ്ടു വാക്സിനുകള്‍ എന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഈ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ ലോകരാജ്യങ്ങള്‍ക്കു തന്നെ വിതരണം ചെയ്യാന്‍ ആകുന്ന വിധത്തില്‍ വിപുലമായ ഉല്‍പ്പാദനം നടത്താന്‍ സാധിക്കുമെന്ന് ആരോഗ്യമന്ത്രി അബ്ദുറഹ്മാന്‍ അല്‍ ഉവൈസ് അറിയിച്ചു. 2020 ഡിസംബറോടെയോ 2021 തുടക്കത്തോടെയോ വാക്സിന്‍ പുറത്തിറക്കാനാകും എന്നാണ് യുഎഇ കരുതുന്നത്.

ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോട്ടിക് ഗ്രൂപ്പ് (സി.എൻ.ബി.ജി.), അബുദാബി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ക്ലൗഡ് കംപ്യൂട്ടിങ് കമ്പനിയായ ഗ്രൂപ്പ് 42 എന്നിവർ അബുദാബി ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരീക്ഷണങ്ങൾ നടത്തുന്നത്.

മൂന്ന് ഘട്ടമായാണ് വാക്സിൻ പരീക്ഷണങ്ങൾ നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ വാക്സിന്റെ സുരക്ഷ പരിശോധിക്കും. മരുന്ന് ഉപയോഗിക്കുന്നതിലൂടെ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നാകും പരിശോധിക്കുക. വാക്സിൻ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന രോഗപ്രതിരോധ പ്രവർത്തനങ്ങൾ എപ്രകാരമാകും എന്നതാകും രണ്ടാംഘട്ടത്തിൽ പഠനം നടത്തുന്നത്. ഇതിനായി സാംപിളുകളിൽ പരീക്ഷണം നടത്തും.

ഫലപ്രദമായ രീതിയിൽ വാക്സിൻ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയാൽ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്‌പാദനം ആരംഭിക്കും. ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങളും വിജയകരമായി സിനോഫാം കമ്പനി പൂർത്തീകരിച്ചുകഴിഞ്ഞു. 100 ശതമാനം സന്നദ്ധപ്രവർത്തകരിൽ 28 ദിവസങ്ങൾക്കുള്ളിൽ വൈറസിനെതിരായ ആൻറിബോഡികൾ രൂപപ്പെട്ടതായി കണ്ടെത്തി.

കോവിഡിനെ അതിജീവിക്കാനുള്ള യു.എ.ഇയുടെ ശ്രമങ്ങൾ വിജയത്തിലെത്തുകയാണെന്ന് അബുദാബി ആരോഗ്യവകുപ്പ് ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമീദ് പറഞ്ഞു. ഈ വർഷം അവസാനമോ, 2021 തുടക്കത്തിലോ വാണിജ്യാടിസ്ഥാനത്തിൽ വാക്സിൻ വിപണിയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് അധികൃതർ ലക്ഷ്യമിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (12 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends