Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

ആ മരണം മനസു തകർത്തു ! നാലു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിന് കോവിഡ് കാലത്തോടുകൂടി വിരാമമിട്ട് സൈദാലിക്കുട്ടി നാട്ടിലേക്ക്

15 JULY 2020 06:25 PM IST
മലയാളി വാര്‍ത്ത

നാലു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിന് കോവിഡ് കാലത്തോടുകൂടി വിരാമമിട്ട് സൈദാലിക്കുട്ടി നാട്ടിലേക്ക് മടങ്ങുന്നു. നാല് ദശകത്തിലെ നല്ലോർമകൾ ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ടാണ് മടങ്ങി വരവ്.

മീശമുളയ്ക്കാത്ത പ്രായത്തിൽ മലപ്പുറം ജില്ലയിലെ കൽപ്പകഞ്ചേരി സ്വദേശി കുന്നാത്തിൽ സൈദാലിക്കുട്ടി യുഎഇയിൽ എത്തുന്നത് 1980ലാണ്. ഷാർജയുടെ ഭാഗമായ ഖോർഫുഖാനിലെ ഒരു അറബ് വീട്ടിൽ ജോലിയും ലഭിച്ചു. 20 വർഷം അബൂ നാസർ എന്ന പേരിൽ അറബികൾക്കിടയിൽ അറിയപ്പെടുന്ന സ്പോൺസർ അഭയം നൽകി. അലി എന്നു സൈദാലിക്കുട്ടിയെ അദ്ദേഹം സ്നേഹത്തോടെ വിളിച്ചു. കാലക്രമത്തിൽ, കുടുംബ പ്രശ്നം കാരണം സ്പോൺസർ വീട്ടിൽ തനിച്ചായി. ഡ്രൈവറായ അലിക്ക് ജോലി കൈവിട്ട് പോകുമെന്ന സ്ഥിതിയുമായി. പക്ഷേ, അലിവുള്ള കഫീൽ കൈവിട്ടില്ല. അദ്ദേഹം ജോലി ചെയ്തിരുന്ന ജല - വൈദ്യുതി വകുപ്പിന്റെ ഖോർഫുഖാൻ കാര്യാലയത്തിൽ ( സേവ) ഓഫിസ് ബോയ് തസ്തികയിൽ ജോലി വാങ്ങിക്കൊടുത്തു.

ഉച്ചവരെ ജോലിയും മോശമല്ലാത്ത ശമ്പളവും കൈവന്നു. മൂത്ത മകനായ സൈദാലിക്കുട്ടി അതോടെ കുടുംബഭാരത്തിന്റെ നടുക്കടലിൽ നിന്നു പതിയെ കരകയറാൻ തുടങ്ങി. ജോലി ലഭിച്ചപ്പോൾ താമസയിടം തിരയാൻ തുടങ്ങിയ അദ്ദേഹത്തിന് അറബി വീണ്ടും അത്താണിയായി. വീട്ടിൽ തന്നെ താമസിക്കാൻ ഒരു മുറിയൊഴിഞ്ഞു കൊടുത്തു. ജീവിതം പച്ച പിടിക്കാൻ തുടങ്ങിയപ്പോൾ ചില ചെറുകിട കച്ചവടത്തിൽ കൈവച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു.. കടം കെണിയായപ്പോൾ അതു വീട്ടാനും വീടുണ്ടാക്കാനുമൊക്കെ സ്പോൺസർ സഹായിച്ചു. ഒടുവിൽ ജീവിതകാലത്ത് സ്നേഹം ചൊരിഞ്ഞ സ്പോൺസറുടെ ചേതനയറ്റ ദേഹം കണ്ട ആ നിമിഷം പ്രവാസ ജീവിതത്തിലെ നടുക്കുന്ന ദിനമാണെന്ന് അദ്ദേഹം പറയുന്നു.

അതുവരെ ആളനക്കമില്ലാതെ മരണ വീട് പോലെ കിടന്നിരുന്ന ആ വലിയ വില്ല യഥാർഥ മരണവീടായി. വിട്ട് പോയ ഭാര്യയും കുട്ടികളും തിരിച്ചെത്തി. അന്ത്യകർമങ്ങൾ കഴിഞ്ഞ് അവർ അവിടെ താമസമായപ്പോൾ സൈദാലിക്കുട്ടി ആ വീടിന്റെ പടിയിറങ്ങി. തന്നെ ജീവനു തുല്യം സ്നേഹിച്ച സ്പോൺസറുടെ വാഹനം കുടുംബം സൗജന്യമായി നൽകിയെങ്കിലും അദ്ദേഹം ഒരു തുക തിരിച്ചുനൽകിയാണ് വാഹനം സ്വന്തം പേരിലാക്കിയത്.

ഒടുവിൽ സ്പോൺസറുടെ കനിവിൽ കിട്ടിയ ജോലി കോവിഡ് വന്നതോടെ നഷ്ടമായി. സ്ഥാപനത്തിന്റെ വാർഷിക ചെലവ് വെട്ടിച്ചുരുക്കലിൽ സൈദാലിക്കുട്ടിയും അകപ്പെട്ടു. ഇന്ന് ഖോർഫുഖാനിലെ അധിക സ്വദേശികൾക്കും സൈദാലിക്കുട്ടി സുപരിചിതനാണ്. വേണമെങ്കിൽ ഒരു തിരിച്ചുവരവിന് അവരെല്ലാം വീസ നൽകാനും സന്നദ്ധരാണ്. പക്ഷേ, ആരോഗ്യം ഇനിയൊരു പ്രവാസ അങ്കത്തിന് അനുവദിക്കുമോ എന്നതിൽ ആശങ്കയുണ്ട്. അറബ് സമൂഹത്തെ കുറിച്ച് നാല് ദശകത്തിലെ നല്ലോർമകൾ ഹൃദയത്തിൽ സൂക്ഷിച്ച് പിറന്നമണ്ണിൽ ഇനിയുള്ള ജീവിതം ജീവിച്ച് തീക്കാനാണ് സൈദാലിക്കുട്ടിക്ക് ആഗ്രഹം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (7 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (15 minutes ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (23 minutes ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (39 minutes ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (1 hour ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (1 hour ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (2 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (3 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (3 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (3 hours ago)

Malayali Vartha Recommends