Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

പ്രവാസികളു‌ടെ കാത്തിപ്പിന് വിരാമം, യാത്രക്കാരെ കൊത്തിയെടുക്കാൻ വലവീശി എയർ ഇന്ത്യ, തിരുവനന്തപുരത്ത് നിന്ന് പുതിയ രണ്ട് അന്താരാഷ്ട്ര സർവീസുകൾക്കൂടി

21 NOVEMBER 2022 03:50 PM IST
മലയാളി വാര്‍ത്ത

കുറഞ്ഞ് നിരക്ക് ഇറക്കി പ്രവാസികളെ എക്കാലവും കൈയ്യിലെടുക്കുന്ന എയർലൈനുകളിലൊന്നാണ് നമ്മുടെ സ്വന്തം എയർ ഇന്ത്യ. മികച്ച ഓഫറുകൾ നൽകിയും അധിക ബാഗേജ് ഓഫറുകളിലൂടെയുമാണ് എയർ ഇന്ത്യ പ്രവാസികളുടെ പ്രിയ എയർലൈനായി മാറിയത്. എല്ലാ ഗൾഫ് രാജ്യങ്ങളിലേയും പ്രവാസികളെ പരിഗണിച്ചുകൊണ്ടാണ് എയർ ഇന്ത്യ സർവ്വീസുകൾ ക്രമീകരിക്കുന്നത്.

ഇനി തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് പുതിയ സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങുകയാണ് എയർ ഇന്ത്യ. പുതുതായി രണ്ട് അന്താരാഷ്ട്ര സർവീസുകൾ കൂടി ആരംഭിക്കുകയാണ്. തിരുവനന്തപുരം-ബഹ്‌റൈൻ സർവീസും, തിരുവനന്തപുരം-ദമ്മാം സർവീസുമാണ് പുതിയതായി തുടങ്ങാൻ പോകുന്നത്. തിരുവനന്തപുരം-ബഹ്‌റൈനിലേക്ക് നവംബർ 30 മുതലായിരിക്കും സർവീസുകൾ തുടങ്ങുക. തിരുവനന്തപുരം-ദമ്മാമിലേക്ക് ഡിസംബർ 1 മുതലും സർവ്വീസ് ആരംഭിക്കും.

തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് ബുധൻ, ഞായർ ദിവസങ്ങളിൽ വൈകിട്ട് 05.35 ന് പുറപ്പെട്ട് പ്രാദേശിക സമയം 08.05 ന് എത്തിച്ചേരും. തിരികെ ബഹ്‌റൈനിൽ നിന്ന് രാത്രി പ്രാദേശിക സമയം 09.05 ന് പുറപ്പെട്ട് പുലർച്ചെ 04.25 ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം-ദമ്മാം വിമാനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 05.35-ന് പുറപ്പെട്ട് പ്രാദേശിക സമയം 08.25 ന് എത്തും. തിരികെ ദമ്മാമിൽ നിന്ന് പ്രാദേശിക സമയം രാത്രി 09.25 ന് പുറപ്പെട്ട് പുലർച്ചെ 05.05ന് എത്തിച്ചേരും.

തിരുവനന്തപുരം - ബഹ്റൈൻ സെക്ടറിൽ സർവീസ് നടത്തുന്ന രണ്ടാമത്തെ എയർലൈൻ ആയിരിക്കും എയർ ഇന്ത്യ എക്സ്പ്രസ്. ഗൾഫ് എയർ ഈ റൂട്ടിൽ ആഴ്ചയിൽ 7 സർവീസുകൾ നടത്തുന്നുണ്ട്.തിരുവനന്തപുരം - ദമ്മാം സെക്ടറിൽ ഇത് ആദ്യ സർവീസ് ആണ്. 180 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737-800 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. രണ്ട് സർവീസുകൾക്കും ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു. 

അതുപോലെ ഒമാൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് യാത്രക്കാർക്കായി ഒരു കിടിലൻ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാര്‍ക്ക് ആണ് ഈ ഓഫറിന്റെ ഫലം ലഭിക്കുക. അധിക ബാഗേജ് ഓഫർ ആണ് എയർ ഇന്ത്യ എക്സപ്രസ് അവതരിപ്പിച്ചിട്ടുള്ളത്. ഇനി എത്രയാണ് ആ സൗജന്യ ബാഗേജ് പരിധി എന്ന് അറിയാം.

സൗജന്യ ബാഗേജ് പരിധി പത്തു കിലോയാണ് എയർ‌ ഇന്ത്യ എക്സ്പ്രസ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഈ മാസം അവസാനം വരെ 40 കിലോ ബാഗേജ് ആനുകൂല്യം അനുവദിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഏഴ് കിലോ ഹാന്‍ഡ് ബാഗേജ് പരിധിക്ക് പുറമെയാണിത്. ഒമാന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് അനുവദനീയമായ ലഗേജിന്‍റെ ഭാരം ഗോ ഫസ്റ്റ് എയര്‍ലൈന്‍ വര്‍ധിപ്പിച്ചിരുന്നു.

മസ്കറ്റ്-കണ്ണൂര്‍ സെക്ടറുകളില്‍ ഇനി മുതല്‍ 40 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം. നേരത്തെ ഇത് 30 കിലോഗ്രാം ആയിരുന്നു. ഹാന്‍ഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമെയാണിത്. പരിമിതമായ കാലയളവിലേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ മുതല്‍ ഡിസംബര്‍ 15 വരെയാണ് ഇത് നിലവിലുള്ളത്. കണ്ണൂരില്‍ നിന്ന് മസ്കറ്റിലേക്കും തിരിച്ചും ആണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍ നേരിട്ട് സര്‍വീസ് നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (10 minutes ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (24 minutes ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (31 minutes ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (39 minutes ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (43 minutes ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (50 minutes ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (54 minutes ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (1 hour ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (1 hour ago)

ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച 10.30 ന് ആരംഭിക്കും...  (1 hour ago)

പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...  (1 hour ago)

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (2 hours ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (2 hours ago)

Malayali Vartha Recommends