Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ എന്‍ജിന്‍ പൊട്ടിതകര്‍ന്നു

25 APRIL 2017 03:10 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് വിമാനത്താവളത്തില്‍ നിയന്ത്രണംവിട്ടു റണ്‍വേയില്‍നിന്നു തെന്നിമാറിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ ചക്രവും എന്‍ജിനും പൊട്ടിത്തെറിച്ചതോടെ വിമാനത്താവളം ആശങ്കയിലാഴ്ന്നു. ഇന്നലെ രാവിലെ പതിനൊന്നരയോടെ ദുബായിലേക്ക് യാത്രതിരിച്ച വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായി ഡിജിസിഎ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്ന സമയത്തുതന്നെയായിരുന്നു അപകടം. 172 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അവസരോചിതമായി ഇടപെട്ട പൈലറ്റ്, വിമാനം റണ്‍വേയിലേക്ക് എത്തിച്ചു നിര്‍ത്തിയതോടെ ഒഴിവായതു വന്‍ ദുരന്തം. യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി.

ദുബായിലേക്കു യാത്രതിരിക്കാന്‍ റണ്‍വേയിലേക്കു പോയ എഐ 937 വിമാനം ടേക് ഓഫ് ചെയ്യുന്നതിനു തൊട്ടുമുന്‍പ് വിമാനത്തില്‍നിന്നു ശബ്ദമുണ്ടായി. എന്‍ജിനില്‍ ഒന്നു കേടായെന്ന വിവരം പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിച്ചു. വിമാനം മുന്നോട്ടു കുതിക്കുന്നതിനിടെ യന്ത്രഭാഗങ്ങള്‍ തകര്‍ന്നു ചെറുഭാഗങ്ങളായി റണ്‍വേയിലേക്കു വീണുകൊണ്ടിരുന്നു. വിമാനത്തിന്റെ നിയന്ത്രണം വലതുവശത്തെ എന്‍ജിനിലേക്കു മാറ്റിയതിനൊപ്പം ഇടതുവശത്തേക്കു തെന്നിയ വിമാനം റണ്‍വേ പരിധിവിട്ടു പുറത്തേക്കുനീങ്ങി. വശങ്ങളില്‍ റണ്‍വേ കാണാന്‍ സ്ഥാപിച്ച ലൈറ്റുകളിലൂടെയും ചെറിയ തറകളിലൂടെയും കയറിയിറങ്ങിയതോടെ വിമാനത്തിന്റെ ഇടതുവശത്തെ ചക്രങ്ങളില്‍ ഉള്‍ഭാഗത്തേതു പൊട്ടിത്തെറിച്ചു.

വലത്തോട്ടു മാറ്റാനായതിനാല്‍ വിമാനം റണ്‍വേയുടെ മധ്യത്തിലെത്തിച്ചു നിര്‍ത്താന്‍ പൈലറ്റിനു കഴിഞ്ഞു. അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ അഗ്‌നിശമന സേനയും ആംബുലന്‍സുകളും മറ്റും ഈ സമയത്തിനകം വിമാനത്തിനു ചുറ്റും നിരന്നു. പിന്നീട്, ടാക്‌സി ബേയിലൂടെ ഏപ്രണില്‍ എത്തിച്ച് യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി. റണ്‍വേയില്‍ ചിതറിയ യന്ത്രഭാഗങ്ങള്‍ വൃത്തിയാക്കാന്‍ റണ്‍വേ ഒന്നര മണിക്കൂര്‍ അടച്ചിട്ടു. പിന്നീടാണു വിമാന സര്‍വീസുകള്‍ ആരംഭിച്ചത്. അപകടത്തില്‍പെട്ട വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനമെത്തിച്ച് കൊണ്ടുപോകുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം  (19 minutes ago)

പ്രണയാഭ്യർഥന നിരസിച്ചതിന് പ്ലസ്ടു വിദ്യാർഥിനിയെ  (28 minutes ago)

തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിന് വേണ്ടി താൻ കഠിനാധ്വാനം ചെയ്‌തു; പലരും 'വ്യാജൻ' എന്ന് പറഞ്ഞപ്പോഴും അദ്ദേഹത്തെ ചേർത്തുപിടിച്ചു; രാഹുലിൻ്റെ 'വ്യാജസ്വഭാവം' തെളിഞ്ഞു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുത  (42 minutes ago)

ആറു മാസം മുന്നേ ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നു; ശബരിമലയിൽ എന്ത് കൊണ്ട് ആവർത്തിച്ച് വീഴ്ച ഉണ്ടാകുന്നു; അതിരൂക്ഷമായ വിമർശനവുമായി ഹൈക്കോടതി  (52 minutes ago)

സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം....  (57 minutes ago)

കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച എടക്കാട് സ്വദേശി മനോഹരന്റെ കാലാണെന്ന് നിഗമനം  (1 hour ago)

ചാവേറുകളെ കൂട്ടത്തോടെ ഇറക്കാൻ ഉമറിന്റെ വീഡിയോ പുറത്ത്..! സെല്ലിൽ Dr അഹമ്മദിനെ കാലേവാരി തറയിലടിച്ച് തടവുകാർ  (1 hour ago)

170ലധികം വീടുകൾ നശിച്ചു,  (1 hour ago)

കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദം; തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യത  (1 hour ago)

ഗർഭാശയഗള അർബുദം (സെർവികൽ കാൻസർ) പ്രതിരോധിക്കുന്നതിനായി എച്ച്പിവി വാക്സിൻ നൽകുന്ന പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ ആരോഗ്യവകുപ്പ്  (1 hour ago)

20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന  (2 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ടി​ക്കു​ന്ന​ത്450 ബ​സ്...  (2 hours ago)

കടന്നൽക്കുത്തേറ്റ് കർഷകൻ മരിച്ചു....  (2 hours ago)

വൈഷ്ണ അതുക്കും മേലെ... കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ തീരുമാനം ഇന്നറിയാം  (2 hours ago)

ഹയര്‍ സെക്കന്‍ഡറി വിഭാഗം പരീക്ഷ രണ്ട് ഘട്ടമായാണ് നടത്തുക...  (3 hours ago)

Malayali Vartha Recommends