Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗാര്‍ഹികത്തൊഴിലാളി നിയമനത്തിന് പുതിയ നിയമം; മലയാളികള്‍ക്ക് ആശ്വാസം

27 SEPTEMBER 2017 12:48 PM IST
മലയാളി വാര്‍ത്ത

വീട്ടുജോലിക്കാര്‍, ബോട്ടുതൊഴിലാളികള്‍, തോട്ടക്കാര്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍, സ്വകാര്യ പരിശീലകര്‍, കൃഷിയിടങ്ങളിലെ തൊഴിലാളികള്‍, ഗാര്‍ഡുകള്‍ തുടങ്ങി 19 തൊഴില്‍വിഭാഗങ്ങള്‍ക്ക്ആനുകൂല്യങ്ങളുമായി യുഎഇ ൽ പുതിയ നിയമം. പരിഷ്കരിച്ച ഗാര്‍ഹികത്തൊഴിലാളി നിയമത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. ഇതനുസരിച്ച് 

മൂന്ന് മാസത്തെ ശമ്പളം ലഭിക്കാത്ത വീട്ടുജോലിക്കാർ, ഹൗസ് ഡ്രൈവര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴിലുടമയുടെ അനുമതി ഇല്ലാതെതന്നെ മറ്റൊരാളുടെ പേരിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ തൊഴില്‍ മന്ത്രാലയം അനുവദിക്കും.

ഔദ്യോഗിക ഗസറ്റ് പ്രഖ്യാപനത്തിന് രണ്ടുമാസത്തിനുശേഷം നിയമം പ്രാബല്യത്തില്‍വരും. സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പുതിയ നിയമം മാനവവിഭവശേഷി വകുപ്പിലും കോടതികളിലുമുള്ള ട്രിബ്യൂണലുകളെ സമീപിക്കാന്‍ തൊഴിലാളികളെ സഹായിക്കുന്നതാണ്.
ഗാര്‍ഹികത്തൊഴിലാളിയുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സ് ആയിരിക്കും. ആഴ്ചയില്‍ ഒരുദിവസത്തെ അവധിക്കും വര്‍ഷത്തില്‍ 30 ദിവസം വേതനത്തോടെയുള്ള അവധിക്കും പാസ്പോര്‍ട്ടുകളടക്കമുള്ള വ്യക്തിഗത രേഖകള്‍ കൈവശംവയ്ക്കാനുള്ള അവകാശവും ഇവര്‍ക്ക് ലഭിക്കും.

എട്ട് മണിക്കൂര്‍ തുടര്‍ച്ചയായതടക്കം ദിവസം 12 മണിക്കൂര്‍ ഒഴിവുസമയവും അനുവദിക്കും. തൊഴിലാളിക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ്, വര്‍ഷം 30 ദിവസം മെഡിക്കല്‍ ലീവ്, രണ്ടുവര്‍ഷം കൂടുമ്ബോള്‍ വീട്ടില്‍ പോയിവരാനുള്ള വിമാനടിക്കറ്റ്, അനുയോജ്യമായ താമസസ്ഥലം, തൊഴിലുടമയുടെ ചെലവില്‍ നല്ല ഭക്ഷണം, വസ്ത്രം വാങ്ങാന്‍ ശേഷിയില്ലെങ്കില്‍ തൊഴിലുടമയുടെ ചെലവില്‍ നല്‍കണം, തുടങ്ങിയ നിര്‍ദേശങ്ങളാണ് പരിഷ്കരിച്ച ഗാര്‍ഹികത്തൊഴിലാളി നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ജോലിയുടെ സ്വഭാവം, ജോലിസ്ഥലം, ശമ്പളം, വിശ്രമസമയം തുടങ്ങിയ കാര്യങ്ങള്‍ സ്വന്തം രാജ്യാതിര്‍ത്തി കടക്കുന്നതിനുമുന്‍പേ തൊഴിലാളികളെ പ്ലെയ്സ്മെന്റ് ഏജന്‍സികള്‍ അറിയിച്ചിരിക്കണം. ഇതില്‍ വീഴ്ചവരുത്തിയാല്‍ ജോലി ഏറ്റെടുക്കാതിരിക്കാനുള്ള അവകാശം തൊഴിലാളിക്കുണ്ടായിരിക്കും. അങ്ങനെയുള്ളവര്‍ക്ക് സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാനുള്ള ചെലവ് ഏജന്‍സി വഹിക്കണം. ആദ്യത്തെ ആറുമാസത്തെ പ്രൊബേഷന്‍ കാലയളവില്‍ തൊഴിലുടമയ്ക്ക് തൊഴിലാളിയെ പിരിച്ചുവിടാനുള്ള അവകാശമുണ്ടെങ്കിലും തൊഴിലാളിയെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കാനുള്ള എല്ലാ ചെലവും ഏജന്‍സികള്‍ വഹിക്കേണ്ടി വരും.
തൊഴിലാളികള്‍ സ്വന്തം ഇഷ്ടപ്രകാരം കരാറില്‍നിന്ന് പിന്മാറിയാല്‍ ഏജന്‍സികള്‍ തൊഴിലുടമയില്‍നിന്ന് വാങ്ങിയ പണം തിരികെ നല്‍കണം. എല്ലാ മാസവും പത്താം തീയതിക്കുള്ളില്‍ ശമ്പളം ലഭിക്കണം. എന്തെങ്കിലും നാശനഷ്ടമുണ്ടാക്കിയാല്‍ അത് കോടതിവിധിപ്രകാരം മാത്രം ശമ്പളത്തില്‍നിന്ന് തിരിച്ചുപിടിക്കാം.

ജോലി വിടുന്നതിനുമുന്‍പ് മന്ത്രാലയത്തെ 48 മണിക്കൂറിനുള്ളില്‍ അറിയിക്കണം. ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള കത്തിന്റെ പകര്‍പ്പ് റിക്രൂട്ടിങ് ഏജന്‍സി മന്ത്രാലയത്തെ കാണിക്കണം. അതില്‍ സ്വന്തം രാജ്യത്തേക്ക് തൊഴിലാളി എപ്പോഴാണ് തിരിച്ചു പോകുന്നതെന്ന് രേഖപ്പെടുത്തിയിരിക്കണം തുടങ്ങിയ കാര്യങ്ങളും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (23 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (59 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends