Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് വെട്ടിലായത് പ്രവാസി കുടുംബങ്ങള്‍

29 MARCH 2018 02:25 PM IST
മലയാളി വാര്‍ത്ത

സി.ബി.എസ്.ഇ, പ്ലസ് ടു ഇക്കണോമിക്‌സ്, പത്താം ക്ലാസ് കണക്ക് പരീക്ഷകള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയത് പ്രവാസി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കുട്ടികള്‍ക്ക് പരീക്ഷ കഴിഞ്ഞയുടന്‍ നാട്ടിലേക്ക് തിരിക്കാന്‍ നേരത്തെ ടിക്കറ്റ് എടുത്തവരും എക്‌സിറ്റില്‍ പോകാന്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കിയവരുമാണ് കടുത്ത പ്രതിസന്ധിയിലായത്്. നൂറ് കണക്കിന് കുടുംബങ്ങളാണ് സൗദിയില്‍ കുട്ടികളുടെ പരീക്ഷ കഴിഞ്ഞയുടന്‍ നാട്ടിലേക്ക് തിരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയത്. ബുധനാഴ്ച പരീക്ഷ കഴിഞ്ഞ് മാര്‍ച്ച് 30,31 തിയതികളില്‍ നാടണയാന്‍ ഒരുങ്ങിയവരാണേറെയും.
ലെവി, തൊഴിലില്ലായ്മ തുടങ്ങിയവ സൃഷ്ടിച്ച കടുത്ത പ്രതിസന്ധി കാരണം മക്കളുടെ പരീക്ഷ കഴിയാന്‍ വേണ്ടി കാത്തിരിക്കുകയാണ് പലരും. എക്‌സിറ്റ് അടിച്ചവരും റി എന്‍ട്രി വിസ അടിച്ചവരും കൂടുതല്‍ ദിവസം ഇവിടെ നില്‍ക്കുന്നതുമൂലം സാമ്പത്തിക ബാധ്യതയും നിയമപ്രശ്‌നങ്ങളും ഇനിയും നേരിടേണ്ടിവരുമെന്ന് രക്ഷിതാക്കള്‍ പറയുന്നു. നാട്ടില്‍ പ്രമുഖ സ്ഥാപനങ്ങളില്‍ പ്ലസ് ടുവിന് ചേരാന്‍ ഈ ആഴ്ച തന്നെ പ്രവേശന പരീക്ഷക്ക് എത്തേണ്ടവരും നിരവധിയാണ്. മാറ്റിവെച്ച പരീക്ഷകളുടെ തിയതി അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് സി.ബി.എസ്.ഇ സര്‍ക്കുലറില്‍ അറിയിച്ചിരിക്കുന്നത്. ടിക്കറ്റ് ഉടന്‍ മാറ്റിയെടുക്കണമെങ്കില്‍ ഏത് തിയതിയിലേക്ക് എന്ന് അറിയണം.അതറിയാന്‍ ഇനിയും ഒരാഴ്ച കാത്തിരിക്കണം. ടിക്കറ്റ് റദ്ദാക്കുമ്പോള്‍ വന്‍ നഷ്ടം നേരിടേണ്ടി വരും.

യാത്രാചെലവ് താങ്ങാനാവാത്തതിനാല്‍ പലരും കുറഞ്ഞ നിരക്കില്‍ നേരത്തേ ടിക്കറ്റ് എടുത്തവരാണ്. കുടുംബ സമ്മേതം നാട്ടിലേക്ക് പോവുന്നതിനാല്‍ വലിയ ബാധ്യതയാണ് ഇതിന്റെ പേരില്‍ ഉണ്ടായത്. സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കിയ വിവരമറിഞ്ഞതോടെ വലിയ ആശങ്കയിലായിരിക്കയാണ് കുടുംബങ്ങള്‍. മാര്‍ച്ച് 31ന് വീട് ഒഴിഞ്ഞില്ലെങ്കില്‍ അടുത്ത മാസത്തെ വാടകയും നല്‍കേണ്ടി വരും.

ചിലകെട്ടിടങ്ങള്‍ക്ക് മൂന്ന് അല്ലെങ്കില്‍ ആറ് മാസത്തെ വാടക ഒരുമിച്ച് അടക്കേണ്ടി വരും. പരീക്ഷ പേപ്പര്‍ ചോര്‍ന്നതൊന്നും പറഞ്ഞാല്‍ സ്വദേശി ഉടമസ്ഥര്‍ക്ക് തിരിയില്ല. ഇതെല്ലാം അതിസങ്കീര്‍ണമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. വീടൊഴിയുന്നതിനാല്‍ ദൈനം ദിനാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ പോലും പലരുടെ പക്കലുമില്ല. അടിസ്ഥാന വസ്തുക്കള്‍ പാക്ക് ചെയ്ത കാര്‍ഗോ അയച്ചവരുണ്ട്.

ചുരുക്കം പറഞ്ഞാല്‍ പ്രവാസികുടുംബങ്ങള്‍ വഴിയാധാരമാവുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ദമ്മാമില്‍ മാത്രം നൂറ് കണക്കിന് കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. ജിദ്ദ, റിയാദ് തുടങ്ങിയ നഗരങ്ങളിലും സൗദിയുടെ മറ്റ് വിവിധ ഭാഗങ്ങളിലും ഇന്ത്യന്‍ സ്‌കൂളുകളില്‍ പരീക്ഷ ഏഴുതിയത് ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (12 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends