Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

എല്ലാവരെയും ഞെട്ടിച്ച് ദുബായ് ഭരണാധികാരി... ഉയര്‍ന്ന ജീവിതച്ചെലവിനെക്കുറിച്ച് പരാതിപ്പെട്ട അല്‍ മസ്‌റൂഇയെന്ന സ്വദേശി വയോധികന് ജോലിയും വീടും നല്‍കി

09 APRIL 2018 09:38 PM IST
മലയാളി വാര്‍ത്ത

ഉയര്‍ന്ന ജീവിതച്ചെലവിനെക്കുറിച്ച് പരാതിപ്പെട്ട അല്‍ മസ്‌റൂഇയെന്ന സ്വദേശി വയോധികന് ജോലിയും വീടും നല്‍കി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദിവസങ്ങള്‍ക്കു മുമ്ബ്, അജ്മാന്‍ റേഡിയോയിലെ 'അല്‍ റാബിയ വല്‍ നാസ്' എന്ന ലൈവ് പരിപാടിയിലേയ്ക്ക് വിളിച്ചാണ് അലി റഷീദ് അല്‍ മസ്‌റൂഈ ഉയര്‍ന്ന ജീവിതച്ചെലവിനെക്കുറിച്ച് പരാതിപ്പെട്ടത്. പ്രതിമാസം 13,000 ദിര്‍ഹം നല്‍കി ജീവിക്കാന്‍ തനിക്ക് സാധിക്കുന്നില്ലെന്നായിരുന്ന മസ്‌റൂഈയുടെ പരാതി.

തുടര്‍ന്ന് അടുത്ത 24 മണിക്കൂറിനുള്ളില്‍, ഇദ്ദേഹത്തിനും കുടുംബത്തിനും ജീവിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ചുനല്‍കാന്‍ ഷെയ്ഖ് മുഹമ്മദ് ഉത്തരവിടുകയായിരുന്നു. കാലതാമസം കൂടാതെ തീരുമാനം നടപ്പാക്കാനായിരുന്നു ഉത്തരവ്. സാമൂഹിക വികസന മന്ത്രാലയത്തില്‍ സാമൂഹിക ഗവേഷകന്‍ എന്ന തസ്തികയിലാണ് ഈ വയോധികന് ജോലി നല്‍കിയത്. ഇതിന് ഉത്തരവിട്ട യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് അദ്ദേഹം ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തി.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ഷെയ്ഖ് മുഹമ്മദിനെയും യുഎഇയെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. 'എനിക്കിപ്പോള്‍ വലിയ സന്തോഷവും അഭിമാനവും തോന്നുന്നു. വീടും ജോലിയും നന്മയും തന്നെ ഷെയ്ഖ് മുഹമ്മദിനോട് ഞാനേറെ കടപ്പെട്ടിരിക്കുന്നു. ഈ രാജ്യത്തെ എല്ലാവര്‍ക്കും സേവനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചിരിക്കുന്നു'അല്‍ മസ്‌റൂഇ പറഞ്ഞു. എന്നാല്‍ റേഡിയോയിലേക്കു വിളിച്ച വയോധികനെ പരിഹസിച്ചതിന് അവതാരകനെ റേഡിയോ സ്‌റ്റേഷനില്‍ നിന്നു പുറത്താക്കാന്‍ അജ്മാന്‍ കിരീടാവകാശി ഷെയ്ഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി ഉത്തരവിട്ടിരുന്നു.

അവശ്യ സാധനങ്ങളുടെ വില വര്‍ധനവിനെ കുറിച്ചാണ് അലി റഷീദ് അല്‍ മസ്‌റൂഈ എന്ന വയോധികന്‍ പരാതിപ്പെട്ടത്. തനിക്ക് താമസിക്കാന്‍ നല്ലൊരു വീടും ജീവിക്കാന്‍ വരുമാനവുമില്ലാത്തതും അദ്ദേഹം തുറന്നു പറഞ്ഞു. ഇതേക്കുറിച്ച് അറിഞ്ഞ ഷെയ്ഖ് മുഹമ്മദ് അദ്ദേഹത്തിന് ആവശ്യമായ എല്ലാ സഹായവും ചെയ്തു കൊടുക്കാന്‍ ഉത്തരവിട്ടതിനു പിന്നാലെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയയും ചെയ്തു. ഇന്നലെ രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മസ്‌റൂഇ പങ്കെടുത്തു. കുറഞ്ഞ വരുമാനക്കാര്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് 11 ബില്യന്‍ ദിര്‍ഹം(1100 കോടി രൂപ) വകയിരുത്താനും ഇന്നലെ രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. യുഎഇയിലെ എല്ലാവര്‍ക്കും സുസ്ഥിരതയുള്ളതും അഭിമാനകരവുമായ ജീവിതം ഉറപ്പുവരുത്തുന്നതിന് ദേശീയ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (12 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends