Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറബ് ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇസ്രായേലിനെ നിയന്ത്രിക്കാൻ അമേരിക്ക 'സ്വാധീനം ഉപയോഗിക്കണമെന്ന്' ഗൾഫ് രാജ്യങ്ങൾ


ഭരണപക്ഷം ആഞ്ഞടിക്കും... രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ വരാന്‍ സാധ്യത കുറവ്; താന്‍ എന്നും പാര്‍ട്ടിക്ക് വിധേയന്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്ന് പ്രതികരണം


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

ഷാർജയിൽ ഇത് പൈതൃകങ്ങളെ തേടിയുള്ള യാത്ര ; പുതുതലമുറയെ പഴയ കാലത്തേക്ക് കൈപിടിച്ച് കൊണ്ട് പോകുന്ന ഷാർജ പൈതൃകാഘോഷങ്ങൾക്ക് ആഘോഷകരമായ തുടക്കം

10 APRIL 2018 12:20 PM IST
മലയാളി വാര്‍ത്ത

പുതുതലമുറയെ തങ്ങൾക്ക് അന്യമായ പഴയ കാലത്തിലേക്ക്​ കൂട്ടികൊണ്ട് ​പോകുന്ന 16ാമത് ഷാർജ പൈതൃകാഘോഷങ്ങൾക്ക് തുടക്കമായി. ഷാർജ റോളയിലെ പരമ്പരാഗത ഗ്രാമത്തിലാണ് ഈ അത്ഭുത പ്രതിഭാസത്തിന് തുടക്കം കുറിച്ചത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി ഉദ്ഘാടനം ചെയ്തു. കാർഷിക, ക്ഷീര, കരകൗശല, കുടുംബജീവിതങ്ങളുടെ പഴയ കഥയാണ് പുതുതലമുറകൾക്കായി ഇവിടെ ആവിഷ്ക്കരിച്ചിട്ടുള്ളത്.

പൈതൃക വിനോദ സഞ്ചാര മേഖലക്ക് പുത്തനുണർവ്വ് പകർന്ന്, ജൈവീക സമ്പത്തുകൾ കാത്ത് സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ ലക്ഷ്യം കൈവരിക്കാനുള്ള ബൃഹദ് പദ്ധതികളാണ് ഷാർജയിൽ പുരോഗമിക്കുന്നത്. ഷാർജ പട്ടണത്തിന് പുറമെ, ഉപനഗരങ്ങളിലും ആഘോഷ പരിപാടികൾ നടക്കുന്നുണ്ട്​. മേളയിൽ 31 രാജ്യങ്ങളും രാജ്യാന്തര സംഘടനകളും പങ്കെടുക്കുന്നു.

അൽ യസ്​റ എന്നറിയപ്പെടുന്ന ഷാർജയിലെ പൗരാണിക ജലസേചന രീതി സുൽത്താന്റെ പ്രശംസ പിടിച്ചുപറ്റി. സൗദി ഗ്രാഫിക് കലാകാരനായ അബ്ദുൽ അസീസ്​ അൽ മബ്രീസിയുടെ പ്രദർശനങ്ങൾ കാണുകയും ആവിഷ്കാരങ്ങളെ കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. 1845 കാലഘട്ടത്തി​​െൻറ ചരിതം പറയുന്ന അൽ നബൂദ മ്യൂസിയം സുൽത്താൻ ഉദ്ഘാടനം ചെയ്തു.

600ൽ പരം കലാകാരൻമാർ ചേർന്ന്​ നാടൻ കലാരൂപങ്ങൾ, കുട്ടികളുടെ ഗ്രാമം, സോഷ്യൽ മീഡിയാ കഫെ, കൾച്ചറൽ കഫെ, കരകൗശല വിഭാഗം, മേഖലയിലെ പൈതൃക കേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടികൾ, ഭക്ഷ്യമേളകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ചെക് റിപ്പബ്ലിക് അതിഥി രാജ്യമായി പങ്കെടുക്കുന്നു. ചെക്ക് സംഗീതം, നൃത്തം, ജീവിത രീതികൾ, കലകൾ തുടങ്ങിയവ ആസ്വ ദിച്ചറിയാം. സുഡാൻ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, സൗദി അറേബ്യ, യമൻ, ഇറാഖ്, ഈജിപ്ത്, ജോർഡൻ, പലസ്​തീൻ, മൗറിത്താനിയ, ലിബിയ, തുനീസിയ, മൊറോക്കോ, അൽജീരിയ, ലബനൻ, മാൾട്ട, ഇറ്റലി, തജിക്കിസ്​ഥാൻ, ബോസ്​നിയ, മെക്സിക്കോ, പാരഗ്വായ്, അർജൻ്റീന, െക്രായേഷ്യ, ഫ്രാൻസ്​, ജർമനി, സ്​പെയിൻ, ജപ്പാൻ, ചൈന എന്നിവയാണു പങ്കെടുക്കുന്ന മറ്റു രാജ്യങ്ങൾ. പരമ്പരാഗത കരകൗശല വിഭാഗത്തിൽ ഈന്തപ്പനയോലയിൽ മെടഞ്ഞുണ്ടാക്കുന്ന ഉത്പന്നങ്ങൾ ശ്രദ്ധേയമാണ്. പരമ്പരാഗത ഭക്ഷണം, വസ്​ത്രം, കലകൾ, ഓത്ത്പള്ളി, ചികിത്സ എന്നിവയെല്ലാം മേളയുടെ പ്രത്യേകതയാണ്.

അയാല, അൽ ഹർബിയ, യോല നൃത്തങ്ങളോടൊപ്പം മറ്റ് രാജ്യങ്ങളെ പരമ്പരാഗത കലകളും അണിനിരക്കുന്നു. പശുക്കൾ, തേക്കൊട്ട, ഉൗഞ്ഞാൽ, ഫലജ് (ജലവിതരണ സംവിധാനം), ധാന്യങ്ങൾ പൊടിക്കുന്ന പഴയ രീതി, ഈത്തപ്പഴ സംസ്​ക്കരണം, അങ്ങാടി, പശുക്കളെ ഉപയോഗിച്ചുള്ള ജലശേഖരണം, കിണറിൽ നിന്ന് വെള്ളം എടുക്കാനുള്ള കപ്പിയും പാളയും തുടങ്ങിയവയും മേളയിൽ ശ്രദ്ധേയം. കാഴ്ചകൾ പുതുതലമുറയെ പുരാതന കാലത്തേക്ക് കൂട്ടികൊണ്ട് പോകുമെന്ന കാര്യം തീർച്ചയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയ്സാൽമീർ ഷെഡ്യൂൾ പായ്ക്കപ്പ്  (2 minutes ago)

ഇന്ന് ശബരിമല നട തുറക്കും...  (6 minutes ago)

ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് തന്റെ ശൈലി അല്ല; ആഞ്ഞടിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (10 minutes ago)

കുളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (11 minutes ago)

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി  (23 minutes ago)

പവന് 640 രൂപയുടെ വര്‍ദ്ധനവ്  (29 minutes ago)

സിംഹാസനത്തിലേക്ക്  (31 minutes ago)

സ്വാധീനം ഉപയോഗിക്കണമെന്ന്  (43 minutes ago)

ട്രൂപ്പില്‍ അംഗമാകാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവസരം...  (47 minutes ago)

സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല  (1 hour ago)

യോഗ്യത റൗണ്ടില്‍ ശ്രീശങ്കര്‍ പുറത്ത്  (1 hour ago)

റിട്ടേണ്‍ പിഴയില്ലാതെ ഫയല്‍ ചെയ്യുന്നതിനുള്ള...  (1 hour ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കേസുകൾ പിൻവലിക്കില്ല  (1 hour ago)

നിരീക്ഷണത്തിൽ ആയിരുന്നു  (1 hour ago)

Malayali Vartha Recommends