Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

140 കിലോമിറ്റര്‍ വേഗ പരിധിയുള്ള റോഡില്‍ അപകടത്തില്‍പ്പെട്ട് കിടന്നയാൾക്ക് പുതുജീവൻ നൽകിയ മലയാളി ദമ്പതികള്‍ക്ക് അബുദാബി പോലീസിന്റെ ആദരം

12 MAY 2018 12:41 PM IST
മലയാളി വാര്‍ത്ത

140 കിലോമിറ്റര്‍ വേഗതയുള്ള റോഡില്‍ അപകടത്തില്‍പ്പെട്ട് കിടന്ന ഈജിപ്ത് ഡ്രൈവര്‍ക്ക് വെള്ളം നല്‍കിയ ശേഷം മറ്റുള്ളവര്‍ക്ക് അപകട സൂചനയും നല്‍കി; കൂടുതല്‍ ദുരന്തം സംഭവിക്കുന്നതിന് മുന്‍പ് പൊലീസിനെയും അറിയിച്ചു; അബുദാബി അല്‍ ഐനിലേ റോഡില്‍ രക്ഷകരായെത്തിയ മലയാളി ദമ്ബതികള്‍ക്ക് ദുബായ് പൊലീസിന്റെ ആദരം.

140 കിലോമിറ്റര്‍ വേഗ പരിധിയുള്ള റോഡില്‍ അപകടത്തില്‍പ്പെട്ട് കിടന്നയാൾക്ക് പുതുജീവൻ നൽകിയ മലയാളി ദമ്പതികള്‍ക്ക് അബുദാബി പോലീസിന്റെ ആദരം. തിരുവനന്തപുരം പാച്ചല്ലൂര്‍ അഞ്ചാങ്കല്ല് സ്വദേശിയും അബൂദബി മുഷ്‌രിഫ് മാള്‍ ഇത്തിസലാത്ത് ഡ്യൂട്ടി മാനേജറുമായ സൂഫിയാന്‍ ഷാനവാസ്, ഭാര്യ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനിയും മറീന മാള്‍ മാനേജ്‌മെന്‍റില്‍ ഫിനാന്‍സ് സെക്രട്ടറിയുമായ ആലിയ സൂഫിയാന്‍ എന്നിവരെയാണ് അബൂദബി മുറൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് ക്ഷണിച്ച്‌ ആദരിക്കുകയും സര്‍ട്ടിഫിക്കറ്റും ഉപഹാരങ്ങളും നല്‍കുകയും ചെയ്തത്.

അപകടത്തിൽ പെട്ട പിക്കപ്പ് വാൻ ഡ്രൈവർക്ക് കൂടിക്കാന്‍ വെള്ളവും അത്യാവശ്യ സഹായവും നല്കി.
140 കിലോമിറ്റര്‍ വേഗ പരിധിയുള്ള റോഡായതിനാല്‍ അപകടത്തില്‍പ്പെട്ട് പിക്കപ്പ് വാനില്‍ മറ്റു വാഹനങ്ങള്‍ വന്ന് ഇടിക്കാതിരിക്കാന്‍ അപകട സൂചനകള്‍ പ്രദര്‍ശിപ്പിച്ച്‌ കുടുതല്‍ മുന്നറിയിപ്പ് സംവിധാനം ഒരുക്കി. വിവരം പൊലിസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. സമയോചിതമായ ഈ ഇടപെടലിനാണ് ആദരം ലഭിച്ചത്.

മെയ്‌ മൂന്നിന് അബൂദബിയില്‍നിന്ന് അല്‍എനിലേക്കുള്ള യാത്രാ മദ്ധ്യേ മഫ്‌റഖിന് ശേഷമാണ് സുഫിയാനും ആലിയയും അപകടം കണ്ടത്. ഉടന്‍ ഇവര്‍ ഹാര്‍ഡ് ഷോള്‍ഡറില്‍ വാഹനം നിര്‍ത്തി അപകടത്തില്‍ പെട്ട പിക്കപ്പിനടുത്തെത്തി. ഈജിപ്തുകാരനായ ഡ്രൈവര്‍ക്ക് വെള്ളം നല്‍കി ഡ്രൈവറെ മറ്റൊരിടത്തേക്ക് മാറ്റിയിരുത്തിയ ശേഷം സൂഫിയാന്‍ പിക്കപിലെ അപായ സിഗ്‌നലുകള്‍ പ്രവര്‍ത്തിപ്പിച്ചു. തങ്ങള്‍ വന്ന കാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ആലിയ പൊലീസിനെ വിവരമറിയിച്ചു. 140 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡില്‍ മറ്റു വാഹങ്ങള്‍ അപകടത്തില്‍ പെട്ട വാഹനത്തില്‍ വന്നിടിച്ച്‌ വന്‍ ദുരന്തമുണ്ടാകുമെന്ന് മനസ്സിലാക്കി കാറിലുണ്ടായിരുന്ന 'ട്രയാംഗിള്‍' (അപായ മുന്നറിയിപ്പ)് സംവിധാനം പ്രദര്‍ശിപ്പിച്ചു.

ശേഷം പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു. ഞായറാഴ്ചയാണ് പൊലീസ് അധികൃതര്‍ ആദരമേറ്റു വാങ്ങാന്‍ ഇരുവരെയും ക്ഷണിച്ചത്. ബുധനാഴ്ച ഇരുവരും സൂഫിയാന്റെ പിതാവ് ഷാനവാസ് ബദറുദ്ദീന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളോടൊപ്പം സ്‌റ്റേഷനിലെത്തി ആദരമേറ്റുവാങ്ങി. ഗതാഗത-പട്രോള്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് ആല്‍ ഖെയ്‌ലി സര്‍ട്ടിഫിക്കറ്റും ഉപഹാരങ്ങളും സമ്മാനിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (9 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends