ഒ.ഐ.സി.സി ഓസ്‌ട്രേലിയയുടെ ചികിത്സാ സഹായം വിതരണം ചെയ്തു

ഒ.ഐ.സി.സി ഓസ്‌ട്രേലിയയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടന്ന ചികിത്സാ സഹായം ഇരു വൃക്കകളും തകരാറിലായി വിഷമിക്കുന്ന ഉഴവൂര്‍ സ്വദേശി പ്രതീഷ് ദാസിന് 50,000 രൂപയുടെ ചെക്ക് നല്‍കി ഇടുക്കി എംപി പി.ടി തോമസ് തൊടുപുഴയില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.
സാമ്പത്തികമായി കഷ്‌ഠതനുഭവിക്കുന്നവര്‍ക്ക് ഇങ്ങനെയുള്ള സഹായം ഒരു തുണയാകുമെന്ന് പി.ടി തോമസ് എംപി അറിയിച്ചു. ഓസ്‌ട്രേലിയയിലെ ഒഐസിസിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും മുമ്പും ഇതുപോലെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയതും എംപി ചൂണ്ടിക്കാട്ടി.
ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം വളരെ ഊര്‍ജസ്വലമാക്കുമെന്നും സോണല്‍ കമ്മിറ്റികളില്‍ കൂടുതല്‍ മെംബര്‍മാരെ ചേര്‍ക്കുമെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുമെന്നും സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു.
സിബി സെബാസ്റ്റ്യന്‍
https://www.facebook.com/Malayalivartha

























