ജിദ്ദയിലെ താമസകെട്ടിടത്തില്‍ അഗ്നിബാധ... 12ഓളം പേരെ സിവില്‍ ഡിഫന്‍സ് ഒഴിപ്പിച്ചു

താമസ കെട്ടിടത്തിലുണ്ടായ അഗ്‌നിബാധയെ തുടര്‍ന്ന് 12 പേരെ സിവില്‍ ഡിഫന്‍സ് ഒഴിപ്പിച്ചു. ഹയ്യ് മര്‍വയില്‍ നാലുനില കെട്ടിടത്തിലെ ഫ്‌ലാറ്റിലാണ് അഗ്‌നിബാധയുണ്ടായത്.താമസക്കാരായ 12 പേരെ കെട്ടിടത്തില്‍ മാറ്റിയതായി മക്ക മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ നാഇഫ് അല്‍ശരീഫ് പറഞ്ഞു.
ഒരു സ്ത്രീക്ക് ശ്വാസ തടസ്സമനുഭവപ്പെട്ടതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി. അഗ്‌നിബാധയുടെ കാരണം അന്വേഷിച്ചുവരുകയാണെന്നും സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha

























