ഇനി യാത്രാ കുരുക്ക് ഒഴിവാക്കാം...ഷാര്‍ജയിലേക്ക് ദുബൈയില്‍ നിന്നും ഫെറി സര്‍വ്വീസ് തുടങ്ങി... അര മണിക്കൂര്‍ ഇടവിട്ടായിരിക്കും സര്‍വ്വീസ്, സാധാരണക്കാരുടെ ജീവിതം തന്നെ കടത്തു ബോട്ട് സര്‍വീസ് മാറ്റി മറിക്കുമെന്ന് ദുബൈ ആര്‍.ടി.എ അധികൃതര്‍

ഷാര്‍ജയിലേയ്ക്ക് ദുബൈയില്‍ നിന്നും ഫെറി സര്‍വീസ് തുടങ്ങി. ദുബൈ അല്‍ ഗുബൈബ മറൈന്‍ സ്‌റ്റേഷനില്‍ നിന്ന് ഷാര്‍ജ അക്വേറിയം മറൈന്‍ സ്‌റ്റേഷനിലേക്കാണ് കടത്തു ബോട്ട് സര്‍വീസ് തുടങ്ങിയത്. അര മണിക്കൂര്‍ ഇടവിട്ടായിരിക്കും സര്‍വീസ് നടത്തുക. യാത്രാകുരുക്കും മറ്റു പ്രയാസങ്ങളൊന്നും കൂടാതെ വെറും 35 മിനിറ്റിനുള്ളില്‍ ഇനി ബര്‍ദുബൈയില്‍ നിന്ന് ഷാര്‍ജയില്‍ എത്താന്‍ കഴിയും.
ആദ്യമായി ദുബൈക്കും ഷാര്‍ജക്കും ഇടയില്‍ കടത്തുബോട്ട് സര്‍വീസ് ആരംഭിക്കുമ്പാള്‍ അത് ആയിരങ്ങള്‍ക്ക് ഗുണം ചെയ്യും. ഈ നൂതന സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ദുബൈ ആര്‍.ടി.എയാണ് . നിത്യം 42 സര്‍വീസുകളായിരിക്കും ഉണ്ടാവുക.
അതായത് ഓരോ ഭാഗത്തേക്കും 21 വീതം സര്‍വീസുകള്‍. സില്‍വര്‍ ക്ലാസിന് 15ഉം ഗോര്‍ഡ് ക്ലാസിന് 25ഉം ദിര്‍ഹമായിരിക്കും നിരക്ക്. ആര്‍.ടി.എ ചെയര്‍മാന്‍ മതാര്‍ അല്‍ തായര്‍ ഫെറി സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉയര്‍ന്ന നിലവാരമുള്ള സംവിധാനം തന്നെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഷാര്‍ജയില്‍ താമസിച്ച് ദുബൈയില്‍ ജോലി ചെയ്യുന്ന സാധാരണക്കാരുടെ ജീവിതം തന്നെ കടത്തു ബോട്ട് സര്‍വീസ് മാറ്റി മറിക്കുമെന്ന് ആര്‍.ടി.എ അധികൃതര്‍ വ്യക്തമാക്കി.
ഷാര്‍ജയില്‍ നിന്ന് കാലത്ത് അഞ്ചിനും ദുബൈയില്‍ നിന്ന് 5:15നും ആയിരിക്കും ബോട്ട് സര്‍വീസ് തുടങ്ങുക.
"
https://www.facebook.com/Malayalivartha

























