സൗദിയില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി... തീര്‍ത്ഥാടകരുടെ ടെന്റുകളില്‍ ഗ്യാസ് സിലിണ്ടറുകള്‍ക്ക് വിലക്ക്

സൗദിയില്‍ ഹജ്ജ് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി. 10 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ഹജ്ജിനെത്തിയതായാണ് റിപ്പോര്‍ട്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി തീര്‍ഥാടകരുടെ ടെന്റുകളില്‍ ഗ്യാസ് സിലിണ്ടറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ടെന്റുകളില്‍ ഭക്ഷണം പാകം ചെയ്യുന്നതും ചൂടാക്കുന്നതും നിയമ ലംഘനമാണെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.
പുണ്യസ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളിലും ഗ്യാസ് സിലണ്ടറുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവ സംബന്ധിച്ച നിയമം പ്രാബല്യത്തിലായി.
"
https://www.facebook.com/Malayalivartha

























