Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ഉറ്റവരും ഉടയവരും അടുത്തില്ലാതെ ഓണം ആഘോഷിക്കുന്ന പ്രവാസികൾ

21 AUGUST 2019 05:21 PM IST
മലയാളി വാര്‍ത്ത

തുടർച്ചയായ രണ്ടു വർഷത്തിൽ പ്രളയത്തിനൊപ്പം ഒഴുകി പോയ ഒരു ആഘോഷമായിരുന്നു ഓണം. കഴിഞ്ഞ വർഷം ഓണത്തെ വരവേൽക്കാൻ തയ്യാറായിരുന്ന മലയാളികൾ വരവേറ്റത് കുത്തി ഒഴുകി എത്തിയ പ്രളയത്തെയായിരുന്നു. എന്നാലും അതിനെ അതി ജീവിക്കാൻ ശ്രമിക്കുന്നതിനോടൊപ്പം പലരും ഓണം ആഘോഷിക്കുകയും ചെയ്തു. മലയാളികൾക്ക് സമൃദ്ധിയുടെയും സന്തോഷത്തിന്റെയും വേളകളായിരുന്നു ഓണം. വീണ്ടും മാവേലിയെ കാത്തിരുന്ന മലയാളികൾ മറ്റൊരു പ്രകൃതി ദുരന്തത്തെ ആയിരുന്നു വരവേറ്റിരുന്നത്. ഓണം എന്നോർക്കുമ്പോൾ വരും തല മുറ പ്രളയത്തെ ഓർക്കേണ്ടുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. എങ്കിലും ഒരു കാലത്തെ കേരളീയർ ജാതി മത ഭേദമെന്യേ ആഘോഷിച്ചിരുന്ന ഓണം എല്ലാവർക്കും ഗൃഹാതുരത്വം ഉണർത്തുന്ന ഒന്ന് തന്നെയാണ്. മലയാളികൾ ഓണം ആഘോഷിക്കുമ്പോൾ അന്യ നാട്ടിലിരുന്നും ഓണം ആഘോഷമാക്കിയിരുന്ന പ്രവാസികൾ. പ്രവാസികളെ സംബന്ധിച്ച്‌ ഓണം അവർക്ക് സന്തോഷവും ഒപ്പം ദുഃഖവും നൽകുന്നു. ഓണം ആഘോഷിക്കുന്നതിന്റെ സന്തോഷമാണെങ്കിലും വേണ്ടപ്പെട്ടവരും ഉറ്റവരും അടുത്തില്ലല്ലോ എന്ന വിഷമം അവർ നേരിടും.

നമ്മളെല്ലാവരും നാട്ടില്‍ ഓണക്കോടിയും ഓണസദ്യയുമായി ആഘോഷിച്ചിരുന്നപ്പോൾ ഓണത്തെ ഓർമ്മകളില്‍ മാത്രം ആഘോഷിക്കുന്ന ഒരു കൂട്ടം പ്രവാസികൾ ഉണ്ട്. ഓണമായാലും വിഷുവായാലും എന്ത് ആഘോഷമാണെങ്കിലും പ്രിയപ്പെട്ടവർ അടുത്തില്ലാതെ ടെലിവിഷൻ ചാനലുകളിലും മറ്റും മാത്രം ഓണം ചുരുങ്ങി പോയ വ്യക്തികൾ. ഉണ്ടും ഉറങ്ങാതെയും അദ്ധ്വാനിച്ചും ഓണമെന്നല്ല മറ്റൊരു ആഘോഷത്തിലും ജനിച്ച നാട്ടിൽ വരാനാകാതെ ജീവിക്കുന്നവർ. ആ വിഷമം ഉണ്ടെങ്കിലും അത് മറന്ന് തങ്ങൾ ആയിരിക്കുന്ന നാട്ടിൽ അവർ ഓണത്തെ വരവേൽക്കും. ഫ്ളാറ്റുകളിലും ഓഫീസുകളിലും മറ്റും വളരെ ചെറിയ തോതിൽ ഓണം ആഘോഷിക്കും. എന്നാൽ പ്രവാസി മലയാളികൾക്ക് പലപ്പോഴും ഓണം എന്ന് പറയുന്നത് ഓർമ്മകളിൽ ഗൃഹാതുരത നിറക്കുന്ന ഒന്നായി മാറുന്നുണ്ട് . എങ്കിലും ചിലരെങ്കിലും നാട്ടിലുള്ളതിനേക്കാൾ നന്നായി ഓണം ആഘോഷിക്കുന്നവരായിരിക്കും. അത്തം മുതൽ തിരുവോണം വരെ പൂവിടാൻ ആവില്ലെങ്കിലും തിരുവോണ ദിവസമെങ്കിലും വലിയ പൂക്കളം കൂട്ടുകാരേയും അടുത്ത ഫ്ളാറ്റുകളില്‍ താമസിക്കുന്നവരേയും എല്ലാം ചേർത്ത് തയ്യാറാക്കാൻ ശ്രമിക്കുന്നവരും ഉണ്ട്.


കുടുംബമായും അല്ലാതെയും താമസിക്കുന്ന പ്രവാസി മലയാളികൾ എല്ലാവരും ഒത്തു ചേരുന്ന ഒരു ദിവസമാണ് തിരുവോണ ദിവസം. തിരുവോണ നാളിൽ കുടുംബമായി താമസിക്കുന്നവർ ഓണസദ്യ തയ്യാറാക്കി കൂട്ടുകാർക്കും പ്രിയപ്പെട്ടവർക്കും ഒപ്പം കഴിക്കുന്നു. നമ്മൾ നാട്ടില്‍ നമുക്ക് പ്രിയപ്പെട്ടവരെല്ലാം ചേരുമ്പോൾ അവിടെ പ്രവാസികൾക്കിടയിലും അത്തരമൊരു കൂട്ടായ്മക്ക് ഓണം വഴിയൊരുക്കുന്നു. നാട്ടില്‍ നിന്ന് മാറി താ മസിക്കുന്നവർക്ക് ഈ ഓണക്കാലത്ത് അതൊരുവലിയ ആശ്വാസമാണ്. പ്രവാസികൾക്കിടയിൽ വീടുകളിൽ മാത്രമല്ല ഓഫീസുകളിലും ഓണം ആഘോഷിക്കാറുണ്ട്. കേരളത്തിന്റെ സംസ്കാരം ലോകമെമ്പാടുമുള്ള മറ്റ് സംസ്കാരത്തില്‍പ്പെട്ടവർക്കും നമ്മുടെ നാടിന്റെ നന്മയും സ്നേഹവും എല്ലാം അന്യദേശക്കാർക്ക് കൂടി പകർന്ന് കൊടുക്കുകയാണ്. പ്രവാസികളുടെ ഓഫീസുകളിലും ഓണപ്പാട്ടും ഓണക്കളികളുമായി കുറച്ച് സമയമെങ്കിലും ഓണാഘോഷം നടക്കാറുണ്ട്.എന്നാൽ ഓണം ആഘോഷിക്കുന്നതിനോ ഓണത്തിന്‍റെ തിരക്കുകൾക്കിടയിൽ നിൽക്കുന്നതിനോ സമയമില്ലാത്ത ചിലരുമുണ്ട്. ഒരിക്കലും ആഘോഷങ്ങൾക്ക് സ്ഥാനമില്ലാത്തവർ . എവിടെയായിരുന്നാലും ഓണം നമ്മൾ ആഘോഷിക്കുക തന്നെ ചെയ്യും എന്ന ഒരു വാശിയാണ് ഓരോ പ്രവാസിക്കും. എങ്കിലും വേണ്ടപ്പെട്ടവരെ പിരിഞ്ഞിരിക്കുന്ന വേദനയും അവർക്കുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (1 minute ago)

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (9 minutes ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (8 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (8 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (8 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (8 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (8 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (8 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (8 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (8 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (8 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (8 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (8 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (15 hours ago)

Malayali Vartha Recommends