മസ്ക്കറ്റില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് സെന്റര്‍ പൂര്‍ണമായി കത്തി നശിച്ചു....
സുവൈഖില്‍ വന്‍ തീപിടിത്തം. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് സെന്റര്‍ പൂര്‍ണമായി കത്തിനശിച്ചു. സുവൈഖ് ബലദിയ പാര്ക്കിന് സമീപമുള്ള ജുനൂബ് അല്‍ മദീന ഷോപ്പിങ് സെന്ററാണ് കത്തിനശിച്ചത്. എടപ്പാള്‍ സ്വദേശി ഇസ്മായിലിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് തീപിടിത്തമുണ്ടായത്.
രണ്ട് നിലകളുള്ള സെന്ററിന്റെ മുകളിലത്തെ നിലയില്‍നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. കടയിലുണ്ടായിരുന്ന ജീവനക്കാരും ഉപഭോക്താക്കളും പുറത്തിറങ്ങിയതിനാല്‍ ആളപായവും പരിക്കും ഒഴിവായി.
https://www.facebook.com/Malayalivartha