വീട്ടുകാരറിയാതെ പുറത്തിറങ്ങിയ രണ്ടു വയസ്സുകാരി നീന്തല്‍ കുളത്തില്‍ വീണ് മരിച്ചു
വീട്ടുകാരറിയാതെ പുറത്തിറങ്ങിയ രണ്ടു വയസ്സുകാരി നീന്തല്‍ കുളത്തില്‍ വീണ് മരിച്ചു. ദുബൈയിലെ വില്ലയിലുള്ള നീന്തല്‍ കുളത്തില്‍ വീണാണ് മരിച്ചത്. കണ്ണൂര്‍ വളപട്ടണം മായിച്ചാന്‍ കുന്ന് സ്വദേശി ഷുജൈന്‍ മജീദിന്റെയും നജാ അഷ്റഫിന്റെയും മകള്‍ നൈസയാണ് നീന്തല്‍ കുളത്തില്വീണതിനെ തുടര്‍ന്ന് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി മുതിര്‍ന്നവര്‍ കാണാതെയാണ് കുഞ്ഞ് വാതിലിനു വെളിയിലിറങ്ങിയത്.
പുറത്തുള്ള സ്വിമ്മിങ് പൂളില്‍ വീണ കുഞ്ഞിനെ ലത്തീഫ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ ഹോസ്പിറ്റലില്‍വെച്ച് മരണം സംഭവിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha