പ്രവാസികള്‍ക്ക് ഇത്തവണയും നിരാശ... തപാല്‍ വോട്ടിനുള്ള സൗകര്യം ഇത്തവണയില്ല
നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഇത്തവണയും തപാല്‍ വോട്ടിനുള്ള സൗകര്യം ഇല്ല. തിരഞ്ഞെടുപ്പിന് നാട്ടില്‍ വരാനാവാത്ത പ്രവാസികള്‍ക്ക് തപാല്‍ വോട്ട് സൗകര്യം അനുവദിക്കണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. അതേസമയം 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു. കൊവിഡ് ബാധിതര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുക്കും.
https://www.facebook.com/Malayalivartha