കൊവിഡ് വാക്സിന് സ്വീകരിച്ച മൂന്ന് വിഭാഗങ്ങളെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കി കുവൈത്ത്
കുവൈത്തില്‍ കൊവിഡ് വാക്സിന് സ്വീകരിച്ച മൂന്ന് വിഭാഗങ്ങളെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച് രണ്ടാഴ്ച പിന്നിട്ടവര്‍, ഒരു ഡോസ് വാക്സിന് സ്വീകരിച്ച് അഞ്ച് ആഴ്ചയില്‍ കൂടുതല്‍ പിന്നിട്ടവര്‍, കൊവിഡ് ബാധിച്ചതിന് ശേഷം ഒരു ഡോസ് വാക്സിന് സ്വീകരിച്ച് രണ്ടാഴ്ചയില്‍ കൂടുതല്‍ കഴിഞ്ഞവര്‍ എന്നിവരെയാണ് ഒഴിവാക്കിയിരിക്കുന്നത്.
എന്നാല്‍ ഇവര്‍ കുവൈത്തിലെത്തിയ ശേഷം ഒരാഴ്ചത്തെ ഹോം ക്വാറന്റൈന് പാലിക്കണം. ഒരാഴ്ചയ്ക്കു ശേഷം പിസിആര്‍ പരിശോധന നടത്തി കൊവിഡ് മുക്തനാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നേടുകയും വേണം. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വാക്സിന് നേടിയവര്‍ക്ക് ഈ വ്യവസ്ഥകള്‍ ബാധകമാണോയെന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha