പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈത്തില്‍ കോവിഷീല്‍ഡ് വാക്സീന് അംഗീകരിച്ചേക്കും
പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈത്തില്‍ കോവിഷീല്‍ഡ് വാക്സീന് അംഗീകരിച്ചേക്കും. ഇതോടെ ഇന്ത്യയില്‍ കോവിഷീല്‍ഡ് കുത്തിവച്ചവര്‍ക്ക് രാജ്യത്തു പ്രവേശിക്കാന്‍ കഴിഞ്ഞേക്കും. കുവൈത്ത് അംഗീകരിച്ച ഓക്സ്ഫഡ് വാക്സീന് സര്‍ട്ടിഫിക്കറ്റില്‍ ആസ്ട്രസെനക എന്ന് കൂടി ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം കുവൈത്തില്‍ നിന്ന് ഓക്സ്ഫോര്‍ഡ് വാക്സിന് സ്വീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റില്‍ 'ഓക്സ്ഫോര്‍ഡ് ആസ്ട്ര സെനക' എന്ന് രേഖപ്പെടുത്തിത്തുടങ്ങി. ഓക്സ്ഫോര്‍ഡ് വാക്സിനെടുത്തവര്‍ക്കു വാക്സിനേഷന് പോര്‍ട്ടലില്‍ നിന്നു ഭേദഗതിയോട് കൂടിയ പുതിയ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് ആരോഗ്യമന്ത്രലയം അറിയിച്ചു.ചിലരാജ്യങ്ങള്‍ 'ഓക്സ്ഫോര്‍ഡ്' എന്ന് മാത്രം ഉള്ള സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഓക്സ്ഫോര്‍ഡ് എന്നതിനൊപ്പം 'ആസ്ട്രാസെനെക' എന്നുകൂടെ രേഖപ്പെടുത്താന്‍ തുടങ്ങിയത്.
https://www.facebook.com/Malayalivartha