കുവൈത്ത് ചുട്ടുപൊള്ളുന്നു.... വൈദ്യുതി ലോഡ് സൂചികയില്‍ റെക്കോഡ്
കുവൈത്തില്‍ കനത്ത ചൂട് ശമനമില്ലാതെ തുടരുന്നതോടെ ഇലക്ട്രിക്കല്‍ ലോഡ് ഇന്‍ഡക്സില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് ഉപയോഗം. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് 15227 മെഗാവാട്സ് ഉപയോഗം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതില്‍ നിന്ന് 27 മെഗാവാട്സ് വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. അന്തരീക്ഷ താപനില വര്‍ധിച്ചതാണ് വൈദ്യുതി ഉപഭോഗം കൂടാന്‍ കാരണം. ഇന്ന് 48 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ എ.സി ഉപയോഗവും വര്‍ധിച്ചു.
https://www.facebook.com/Malayalivartha