കുവൈത്തില്‍ ബിരുദമില്ലാത്ത വിദേശികള്‍ക്ക് 6 മാസം കൂടി ഇളവ് അനുവദിക്കാന്‍ സാധ്യത

കുവൈത്തില്‍ ഇഖാമ പുതുക്കാനുള്ള തുകയില്‍ അന്തിമ തീരുമാനമാകും വരെ 60 വയസ് തികഞ്ഞ ബിരുദമില്ലാത്തവര്‍ക്ക് രാജ്യത്ത് തുടരാന്‍ 6 മാസം ഇളവ് അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 1 മുതല്‍ ഈ വിഭാഗക്കാര്‍ക്ക് ഫീസ് ഈടാക്കി ഇഖാമ നല്‍കാമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. പ്രതിവര്‍ഷം 500 ദിനാര്‍ മുതല്‍ 2000 ദിനാര്‍ വരെ ഈടാക്കാനാണ് നീക്കം. എന്നാല്‍ ഫീസ് വിഷയത്തില്‍ തീരുമാനമാകുന്നതുവരെ 6 മാസം ഇളവ് എന്ന നിര്‍ദേശമാണ് പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha























