നിര്‍മ്മാണ ജോലിക്കിടെ പരിക്കേറ്റ തൊഴിലാളിയ്ക്ക് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്
നിര്‍മ്മാണ ജോലിക്കിടെ പരിക്കേറ്റ തൊഴിലാളിയ്ക്ക് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് അബുദാബി കോടതി. 30,000 ദിര്‍ഹം തൊഴിലാളിയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനാണ് കോടതിയുടെ നിര്‍ദ്ദേശം. അബുദാബി സിവില്‍ സര്‍വ്വീസ് കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്സ്റ്റന്സാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പണിയ്ക്കിടെ വലിയ കോണ്‍ക്രീറ്റ് കട്ട വീണാണ് തൊഴിലാളിയ്ക്ക് പരിക്കേറ്റത്. തൊഴിലാളി ജോലി ചെയ്തിരുന്ന കമ്ബനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. പണി നടന്നു കൊണ്ടിരിക്കവെ അബന്ധത്തില്‍ കോണ്‍ക്രീറ്റ് കട്ട തൊഴിലാളിയുടെ ദേഹത്ത് വീണതാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. തൊഴിലാളിയുടെ ഇടത് കാലും തുടയും ഉള്‍പ്പെടെയുള്ള ഭാഗത്ത് ഗുരുതരമായ പരിക്കുകളുണ്ടായിട്ടുണ്ടെന്നും ഇത് സ്ഥിരമായ വൈകല്യത്തിന് കാരണമായെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കമ്ബനി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതാണ് അപകടത്തിന് കാരണമെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് കോടതി നിര്‍മ്മാണ കമ്ബനിയ്ക്ക് 10,000 ദിര്‍ഹം പിഴ ചുമത്തി.
https://www.facebook.com/Malayalivartha