പ്രതിസന്ധി രൂക്ഷം, ബൂസ്റ്റര്‍ ഡോസ് എടുത്തിരിക്കണം, എല്ലാ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കുമെന്ന് ഒമാന്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് 19 വീണ്ടും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കൊവിഡ് -19 വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം.
എല്ലാ ഗവര്‍ണറേറ്റുകളിലെയും ആരോഗ്യ കേന്ദ്രത്തില്‍ നിന്നും മൂന്നാമത്തെ/ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുവാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഇതിനകം കൊവിഡ് വാക്സിന്റെ മൂന്നാം ഡോസ് സ്വീകരിക്കാത്തവരും പുറമെ 9 മാസം മുന്‍പ് മൂന്നാമത്തെ ഡോസ് എടുത്തവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha