ടൂറിസ്റ്റ് വിസകളും സന്ദര്‍ശക വിസകളും താല്‍ക്കാലികമായി നിര്‍ത്തി കുവൈറ്റ്; രാജ്യത്തേക്ക് പുതുതായി വിസ അനുവദിക്കുന്നതിന് പുതിയ നടപടിക്രമങ്ങള്‍ കൊണ്ടു വരുന്നതിന് മുന്നോടിയായിട്ടാണ് ഈ തീരുമാനം
കുവൈറ്റിൽ അധികൃതരുടെ ഞെട്ടിക്കുന്ന നീക്കം. ടൂറിസ്റ്റ് വിസകളും സന്ദര്‍ശക വിസകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. അധികൃതരാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ കുടുംബ സന്ദര്‍ശനത്തിനും വിനോദ സഞ്ചാരത്തിനുമുള്ള വിസിറ്റ് വിസകള്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്.
ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് അഹ്മദ് അല്‍ നവാഫിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈയൊരു തീരുമാനമെടുത്തിരിക്കുന്നത്. വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കി കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിൽ വന്നത് തിങ്കളാഴ്ച മുതലാണ് .
രാജ്യത്തേക്ക് പുതുതായി വിസ അനുവദിക്കുന്നതിന് പുതിയ നടപടിക്രമങ്ങള്‍ കൊണ്ടുവരുവാനിരിക്കുകയാണ്. ഇതിന് മുന്നോടിയായിട്ടാണ് ഈ തീരുമാനം സ്വീകരിച്ചിരിക്കുന്നത്. ഇപ്പോൾ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ പ്രത്യേക അനുവാദത്തോടെയും നിയന്ത്രണങ്ങള്‍ക്ക് വിധേയമായും മാത്രമേ കുടുംബ-സന്ദര്‍ശന വിസകള്‍ കുവൈറ്റ് നൽകുകയുള്ളൂ.
500 ദിനാറിന് മുകളില്‍ ശമ്പളം ഉള്ളവര്‍ക്ക് മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തിൽ സന്ദര്‍ശക വിസകള്‍ കിട്ടുകയുള്ളൂ . പക്ഷേ തിങ്കളാഴ്ച മുതല്‍ അതും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എന്നാൽ മറ്റൊരു നീക്കം കൂടെ കുവൈറ്റ് നടത്തുകയാണ്,. കുവൈറ്റില്‍ ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി ഉയര്‍ത്താന്‍ നീക്കമുള്ളതായുള്ള റിപ്പോര്‍ട്ടുകൾ കൂടെ പുറത്ത് വരികയാണ്.
ജീവിത പങ്കാളി, മക്കള്‍ എന്നിവരെ സന്ദര്‍ശന വിസയില്‍ കൊണ്ട് വരാന്‍ കുറഞ്ഞ ശമ്പളം 300 ദിനാറും മാതാപിതാക്കളെ കൊണ്ടുവരാന്‍ കുറഞ്ഞത് 600 ദിനാറുമാക്കി വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത് . ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ കുവൈറ്റ് താമസകാര്യ വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് നല്കി.
സന്ദര്‍ശക വിസ അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനം അടുത്ത ആഴ്ച പ്രാബല്യത്തിൽ വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത് . ദജീജിലെ താമസകാര്യ വകുപ്പിന്റെ അമിത ജോലി കുറക്കാന്‍ എല്ലാ ഗവര്‍ണറേറ്റിലേയും താമസകാര്യ വകുപ്പ് മേധാവികള്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള അധികാരം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഈ തീരുമാനം നടപ്പിലാകുന്നത് കാത്തിരിക്കുകയാണ് പ്രവാസ ലോകം.
https://www.facebook.com/Malayalivartha