വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു, കുവൈത്തില്‍ മരിച്ചത് തിരുവനന്തപുരം സ്വദേശി

കുവൈത്തില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു. നെടുമങ്ങാട് അമ്പനാട് അരശുപറമ്പ് എം.എം.കെ ഹൗസില്‍ അമീര്‍ ഹംസ മുഹമ്മദ് കാസിം (58) ആണ് മരിച്ചത്.ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം സംഭവിച്ചത്. ഭാര്യ: ഷൈല. മക്കള്‍: അമല്‍ അമീര്‍, അജ്മല്‍ അമീര്‍.
അതേസമയം സൗദി റിയാദില്‍ പ്രവാസി ഉറക്കത്തില്‍ മരിച്ചു. കോഴിക്കോട് കൂടരിഞ്ഞി സ്വദേശി അബ്ദുറഹ്മാന്‍ (ബാപ്പൂട്ടി, 51) ആണ് അസീസിയയിലെ താമസസ്ഥലത്തു ഉറക്കത്തില്‍ മരിച്ചത്.എട്ട് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. 25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ അബ്ദുറഹ്‌മാന്‍ ലോന്‍ഡ്രി ജീവനക്കാരനാണ്.
പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: ഹഫ്‌സത്. മക്കള്‍: ഹസ്ന, മുഹമ്മദ് ഷാഫി, മുഹമ്മദ് റാഫി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ക്ക് റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തുവൂരിനോപ്പം ഷറഫു മടവൂര്‍, മുഹമ്മദ് പേരാമ്ബ്ര, ദക്വാന്‍, ഉമര്‍ അമാനത്, അലി അക്ബര്‍, സുബൈര്‍ മുക്കം എന്നിവര്‍ രംഗത്തുണ്ട്.
https://www.facebook.com/Malayalivartha
























