സൗദിയില്‍ നിന്ന് കൊണ്ടുവന്ന ചാക്കില്‍ പാമ്പ്, പച്ചക്കറി പുറത്തെടുത്തതും പുറത്തുചാടി, പിന്നെ സംഭവിച്ചത്

ബഹ്റൈൻ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പാമ്പിനെ കണ്ടെത്തി. സൗദിയില്‍ നിന്ന് മനാമയിലേക്ക് ചാക്കില്‍ കൊണ്ടുവന്ന പച്ചക്കറി പുറത്തെടുത്തപ്പോഴാണ് പാമ്പ് പുറത്തുചാടിയത്. സെന്‍ട്രല്‍ മാര്‍ക്കറ്റ് പ്രാദേശിക വെജിറ്റബിള്‍ മാര്‍ക്കറ്റ് ഏരിയയിലാണ് സംഭവം.
പാമ്പിനെ കണ്ട് ആളുകൾ പരിഭ്രാന്തിരായി. തുടർന്ന് ഏറെ നേരത്തെ ശ്രമഫലമായാണ് തൊഴിലാളികള്‍ പാമ്പിനെ അടിച്ചുകൊന്നത്. ഇതിന് മുമ്പും ഇവിടെ സമാന സംഭവം ഉണ്ടായിട്ടുണ്ട്.
ചൈനയില്‍നിന്ന് കൊണ്ടുവന്ന ഇഞ്ചിയില്‍ പാമ്ബിനെ കണ്ടിരുന്നതായി സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കച്ചവടക്കാരൻ പറഞ്ഞു.നാലുവര്‍ഷം മുമ്പായിരുന്നു ഈ സംഭവം ഉണ്ടായത്.
https://www.facebook.com/Malayalivartha
























