Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമാനത്താവളത്തിന്‍റെ തത്സമയ ദൃശ്യംവരെ കിട്ടും, പ്രവാസികൾ അറിഞ്ഞോ?...ഇനി ഇത് സ്​മാര്‍ട്ട് എയര്‍പോര്‍ട്ട്, ഹമദ് എയര്‍പോര്‍ട്ടില്‍ അതിനൂതന ഡിജിറ്റല്‍ ട്വിന്‍ സംവിധാനം ആരംഭിച്ചു

01 JULY 2022 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

നേട്ടത്തിന്റെ തിളക്കത്തില്‍ നിൽക്കുന്ന ഖത്തറിലെ ഹമദ് വിമാനത്താവളത്തിന് മറ്റൊരു നേട്ടം കൂടി. 2022ലെ ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടായി ഹമദ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയിതാ സ്​മാര്‍ട്ട് എയര്‍പോര്‍ട്ട് പ്രോഗ്രാമിന്‍റെ ഭാഗമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ അതിനൂതന ഡിജിറ്റല്‍ ട്വിന്‍ സംവിധാനം ആരംഭിച്ചിരിക്കുകയാണ്.

ഇതോടെ ഡിജിറ്റല്‍ ട്വിന്‍ പ്രവര്‍ത്തനക്ഷമമാക്കുന്ന ചുരുക്കം ചില വിമാനത്താവളങ്ങളിലൊന്നായി  ഹമദ്. ഇന്‍റുറ്റീവ് ത്രീഡി ഇന്‍റര്‍ഫേസ്​ ഉപയോഗിച്ച്‌ വിമാനത്താവളത്തിന്‍റെ തത്സമയദൃശ്യം ഡിജിറ്റല്‍ ട്വിന്‍ വഴി ലഭ്യമാകും.വിമാനത്താവളത്തിലെ വ്യത്യസ്​ത സംവിധാനങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ സമഗ്രമാക്കുന്ന ശക്തമായ അനലിറ്റിക്കല്‍ എന്‍ജിനാണ് ഡിജിറ്റല്‍ ട്വിന്‍.

വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം ഏറ്റവും മികവുറ്റതാക്കുന്നതിനുള്ള ബൗദ്ധിക നിര്‍ദേശങ്ങള്‍ നല്‍കാനും ഡിജിറ്റല്‍ ട്വിന്‍ സംവിധാനത്തിന് സാധിക്കും. ത്രീഡി മോഡലിങ് സാങ്കേതികവിദ്യ, ഡേറ്റ അനലിറ്റിക്സ്​, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്​ എന്നിവ സമന്വയിപ്പിച്ചാണ് അതിനൂതന ഡിജിറ്റല്‍ ട്വിന്‍ വികസിപ്പിച്ചിരിക്കുന്നത്.

എയര്‍ക്രാഫ്റ്റ് സ്റ്റാന്‍ഡ് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനും വിമാനത്താവളത്തിലെ നിര്‍ണായക സംവിധാനങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കാനും മുന്നറിയിപ്പുകളില്‍ കാര്യക്ഷമമായ പ്രതികരണം ഉറപ്പുവരുത്താനും ഡിജിറ്റല്‍ ട്വിന്നിന് സാധിക്കും.കൃത്യസമയത്ത് കൃത്യമായ വിവരം ഉപയോഗപ്പെടുത്താനും ഇതിന് കഴിയും.

ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്‍റെ ഡിജിറ്റല്‍ ട്വിന്‍ സംവിധാനം ഖത്തര്‍ ഐ.ടി ബിസിനസ്​ അവാര്‍ഡ്സില്‍ സ്​മാര്‍ട്ട് സൊലൂഷ്യന്‍ ഓഫ് ദ ഇയര്‍ അംഗീകാരവും കരസ്ഥമാക്കിയിരുന്നു.ആഗോള തലത്തില്‍ നേട്ടത്തിന്റെ തിളക്കത്തില്‍ നിൽക്കുന്ന ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഇതോടെ വീണ്ടും ശ്രദ്ധ നേടുകയാണ്.

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന നേട്ടം തുടര്‍ച്ചയായ രണ്ടാം തവണയാണ് ഹമദ് സ്വന്തമാക്കിയത്. പാരിസില്‍ നടന്ന പാസഞ്ചര്‍ ടെര്‍മിനല്‍ എക്‌സ്‌പോയില്‍ വിതരണം ചെയ്ത വേള്‍ഡ് എയര്‍പോര്‍ട്ട്‌സ് അവാര്‍ഡിലാണ് ഖത്തര്‍ ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്.

ലോകത്തെ മറ്റ് വിമാനത്താവളങ്ങള്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വലിയ പ്രായസങ്ങള്‍ അനുഭവിച്ചപ്പോള്‍ പ്രതിസന്ധി മുതലെടുത്ത് മുന്നേറിയാണ് ഹമദ് എയര്‍പോര്‍ട്ട് നേട്ടം സ്വന്തമാക്കിയതെന്ന് സ്‌കൈട്രാക്‌സ് പ്രതിനിധി എഡ്വാര്‍ഡ് പ്ലെയിസ്റ്റെഡ് പറയുകയുണ്ടായി. പ്രതിസന്ധി ഏറ്റവും രൂക്ഷമായ 2021ല്‍ 17.1 ദശലക്ഷം യാത്രക്കാര്‍ക്കാണ് എയര്‍പോര്‍ട്ട് സേവനം നല്‍കിയത്. അതോടൊപ്പം പുതിയ ഇടങ്ങളിലേക്ക് സര്‍വീസുകള്‍ തുടങ്ങാന്‍ എയര്‍പോര്‍ട്ടിന് സാധിച്ചത് വലിയത് നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയിൽ നേട്ടം...  (3 minutes ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (14 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (27 minutes ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (36 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (55 minutes ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (1 hour ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (1 hour ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (1 hour ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (1 hour ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (1 hour ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (2 hours ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (2 hours ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (2 hours ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (2 hours ago)

Malayali Vartha Recommends