Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ അവസരത്തിൽ കൈവിടില്ല...! പ്രവാസികൾക്ക് സൗദിയുടെ പെരുന്നാൾ സമ്മാനം, അടിയന്തര സാഹചര്യങ്ങളിൽ സേവനങ്ങൾ ലഭ്യമാക്കുമെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം, അവധി ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിലുള്ള ജവാസാത്ത് ഓഫീസുകളുടെ പ്രവർത്തന സമയം ഇപ്രകാരം

03 JULY 2022 10:46 AM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഗൾഫ് രാഷ്ട്രങ്ങളിൽ പെരുന്നാൾ അവധി വരാൻ പോകുകയാണ്.കഴിഞ്ഞ ദിവസം ബലിപെരുന്നാൾ പ്രമാണിച്ച്‌ സ്വകാര്യമേഖലയ്ക്ക് നാല് ദിവസത്തെ അവധിയാണ് സൗദി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇതാ പ്രവാസികൾക്ക് പെരുന്നാൾ സമ്മാനത്തിന് തുല്യമായ അറിയിപ്പ് പുറത്തുവിട്ടിരിക്കുകയാണ് സൗദി പാസ്‌പോർട് വിഭാഗം. ഈ ദിനങ്ങളിൽ അടിയന്തര സാഹചര്യങ്ങളിൽ സേവനങ്ങൾ ലഭ്യമാക്കുമെന്ന് അറിയിച്ചു.

രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും പാസ്‌പോർട് വിഭാഗം ഓഫീസുകളും ഗുണഭോക്താക്കൾക്കായി തുറന്ന് പ്രവർത്തിക്കും. ഈ കാലയളവിൽ സൗദി പൗരന്മാർക്കോ പ്രവാസികൾക്കോ വേണ്ടി പാസ്‌പോർട് വിഭാഗം അടിയന്തര കേസുകൾ സ്വീകരിക്കുകയും സേവനം നൽകുമെന്നും ജവാസാത് വിശദീകരിച്ചു.

അബ്ശർ പ്ലാറ്റ്‌ഫോം വഴി ഒരു ഇലക്‌ട്രോനിക് അപോയിന്റ്‌മെന്റ് നേടേണ്ടതിന്റെ ആവശ്യകതയും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട് വ്യക്തമാക്കി. അബ്ശർ, മുഖീം പ്ലാറ്റ്‌ഫോമുകളിലൂടെ ഇ-പാസ്‌പോർട് സേവനങ്ങൾ അഭ്യർഥിക്കുമ്പോൾ വിവരങ്ങൾ പ്രോസസ് ചെയ്യാൻ ഗുണഭോക്താക്കളെ പ്രാപ്തമാക്കുന്ന 'തവാസുൽ' സേവനത്തിൽ നിന്ന് പ്രയോജനം നേടേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു.

ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള ജവാസാത്ത് ഓഫീസുകളുടെ പ്രവർത്തന സമയം
ഇപ്രകാരമാണ്. ജൂലൈ 10 ഞായറാഴ്ച മുതൽ 14 വ്യാഴാഴ്ച വരെ എല്ലാ പ്രദേശങ്ങളിലെയും പ്രധാന ഓഫീസുകളുടെ സമയം രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെയായിരിക്കും.

വൈകിട്ടത്തെ ഷിഫ്റ്റിലെ പ്രവൃത്തി സമയം റിയാദ് അൽഖർജ് ഗവർണറേറ്റിൽ അൽറോഷൻ മാളിലെ ഇലക്ട്രോണിക് സേവന വിഭാഗത്തിലും അൽറിമാൽ ഡിസ്ട്രിക്ടിലെ പാസ്‌പോർട്ട് വിഭാഗം ഓഫീസിൽ ഞായർ മുതൽ വ്യാഴം വരെ വൈകിട്ട് നാല് മണി മുതൽ ഒമ്പത് മണി വരെയായിരിക്കും. മക്ക മേഖലയിലെ സായാഹ്ന ഷിഫ്റ്റിൽ ജിദ്ദ തഹ്ലിയ മാൾ, സെറാഫി മാൾ, റെഡ് സീ മാൾ ജവാസാത്ത് ഡിവിഷനുകളിൽ വൈകുന്നേരം അഞ്ച് മണി മുതൽ രാത്രി 10 വരെയും ആയിരിക്കും.

അടിയന്തര സർവീസുകൾക്ക് പൗരന്മാരും വിദേശികളും അബ്ഷീർ പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് അപ്പോയിന്റ്‌മെന്റ് മുൻകൂട്ടി എടുക്കണം.അതേസമയം ബലിപെരുന്നാൾ പ്രമാണിച്ച്‌ സ്വകാര്യമേഖലയ്ക്ക് നാലു ദിവസത്തെ അവധിയാണ് സൗദി പ്രഖ്യാപിച്ച്ത്. ജൂലൈ എട്ടു മുതൽ 11 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

ജൂലൈ 9 നാണ് ബലിപെരുന്നാൾ. സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായേതോടെയാണ് ജൂലൈ 9 ന് ആയിരിക്കും ബലിപെരുന്നാളെന്ന് ഉറപ്പായത്.ഹജ്ജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ 8 ന് ആഘോഷിക്കും.സൗദി അറേബ്യയിലെ തുമൈർ എന്ന സ്ഥലത്താണ് മാസപ്പിറവി ദൃശ്യമായത്. അവധിയ്ക്ക് ശേഷം സ്വകാര്യ മേഖലയിലെ പ്രവർത്തനങ്ങൾ ജൂലൈ 12 ചൊവ്വാഴ്ച മുതൽ പുന:രാരംഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (13 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (40 minutes ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (43 minutes ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (1 hour ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (2 hours ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (2 hours ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (2 hours ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (2 hours ago)

Malayali Vartha Recommends