കുവൈത്തില്‍ ജോലി സ്ഥലത്ത് അപകടം, ഭാരമുള്ള വസ്‍തു ശരീരത്തില്‍ വീണ് പ്രവാസി മരിച്ചു

കുവൈത്തില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി മരിച്ചു. ജോലിക്കിടെ ഭാരമുള്ള വസ്‍തു ശരീരത്തില്‍ വീണാണ് മരണം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൃതദേഹം തുടര്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
സുബ്ബിയ ഏരിയയിലെ സബാഹ് അല്‍ അഹ്‍മദ് നാച്ചുറല്‍ റിസര്‍വിലായിരുന്നു അപകടം. സബാഹ് അല്‍ അഹ്‍മദ് നാച്ചുറല്‍ റിസര്‍വില്‍ എക്സ്കവേഷന്‍ ജോലികള്‍ ചെയ്‍തിരുന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇയാള്‍ ഫിലിപ്പൈന്‍സ് സ്വദേശിയാണെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























