Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമാനത്തിൽ തകരാർ...! ദുബായിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം പാ​കി​സ്ഥാനിൽ ഇറക്കി, അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ, തകരാറിലായ വിമാനത്തിന് പകരം വിമാനം കറാച്ചിയിലേക്ക് അയച്ചിട്ടുണ്ടെന്ന് സ്പൈസ് ജെറ്റ് അധികൃതര്‍

05 JULY 2022 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ദുബായിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം തകരാറിനെ തുടര്‍ന്ന് പാ​കി​സ്ഥാനിൽ  ഇറക്കി. തകരാറിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാവിലെ  ദുബായിലേക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനം യാത്രക്കിടെ കറാച്ചി വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.ഇന്‍ഡിക്കേറ്റര്‍ ലൈറ്റിന്‍റെ തകരാറിനെ തുടര്‍ന്ന് കറാച്ചിയിലേക്ക് തിരിച്ചുവിടുകയായിരുന്നു എന്നാണ് വിമാന കമ്പനി നൽകിയ വിശദീകരണം.

സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടു. എമർജൻസി ലാന്റിങായിരുന്നില്ലെന്നും സാധാരണ നിലയിലുള്ള ലാന്റിങായിരുന്നുവെന്നും വിമാനക്കമ്പനി വക്താവ് വിശദീകരിച്ചു. തകരാർ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു വിമാനം കറാച്ചിയിലേക്ക് അയച്ചത്. കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പ് വന്നതിന് പിന്നാലെയാണ് ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കറാച്ചി വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തില്‍നിന്ന് യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചു. വിമാനം ലാന്റ് ചെയ്തതിന് പിന്നാലെ യാത്രക്കാരെ കറാച്ചി വിമാനത്താവളത്തിലെ ട്രാൻസിറ്റ് ലോഞ്ചിലേക്ക് മാറ്റിയിരുന്നു. എഞ്ചിനീയർമാർ പരിശോധിച്ച് ക്ലിയറൻസ് നൽകിയ ശേഷം മാത്രമേ ഈ വിമാനം ഇനി കറാച്ചിയിൽ നിന്ന് ദുബൈക്ക് പറക്കുകയുള്ളൂ.

അല്ലെങ്കിൽ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദുബായിലേക്ക് കൊണ്ടുപോകും.തകരാറിലായ വിമാനത്തിന് പകരം വിമാനം കറാച്ചിയിലേക്ക് അയച്ചിട്ടുണ്ടെന്ന് സ്പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.വിമാനത്തിന്റെ തകരാറ് എഞ്ചിനീയർമാർ പരിശോധിക്കുകയാണെന്നാണ് വിവരം.

അതേസമയം കഴിഞ്ഞ ദിവസം പറക്കുന്നതിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്‍റെ ക്യാബിനിൽ പുക കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരമായി ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കിയ സംഭവം ഉണ്ടായി. ഡൽഹിയിൽനിന്ന് ജബൽപൂരിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് പുക കണ്ടത്. 5,000 അടി ഉയരത്തിൽ പറക്കുമ്പോഴായിരുന്നു സംഭവം.

ക്യാബിനിൽ പുക കണ്ടെത്തിയതിനെ തുടർന്ന് വിമാനം ഡൽഹിയിൽ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. ജൂൺ 19 ന്, പക്ഷി ഇടിച്ചതിനെ തുടർന്ന് ഇടത് എഞ്ചിന് തീപിടിച്ചതിനാൽ സ്പൈസ് ജെറ്റ് വിമാനം പാറ്റ്നയിൽ അടിയന്തരമായി നിലത്തിറക്കിയിരുന്നു. വിമാനത്തിൽ 185 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പറന്ന് ഉയർന്ന് ഉടനെയായിരുന്നു സംഭവം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (13 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (40 minutes ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (43 minutes ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (1 hour ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (2 hours ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (2 hours ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (2 hours ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (2 hours ago)

Malayali Vartha Recommends