Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്..ഇന്ന് (നവംബര്‍ 18) പവന് 1280 രൂപയാണ് കുറഞ്ഞത്...ഇതോടെ ഒരു പവന്‍റെ വില 90,680 രൂപയിലെത്തി..ഗ്രാമിന് 160 രൂപയും കുറഞ്ഞു...ഒരു ഗ്രാം സ്വര്‍ണത്തിന് 11,335 രൂപയാണ് ഇന്നത്തെ വില...


എസ്‌ഐആർ സംസ്ഥാന സർക്കാരുകൾക്ക് തലവേദനയാകുന്നു... തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നിർത്തി വയ്ക്കണമെന്നാണ് ആവശ്യം... ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്...


വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും, മുന്‍ ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാന്‍ കമാലിനെയും ഇന്ത്യ കൈമാറില്ല.. അവാമി ലീഗ് അനുകൂലികള്‍ തെരുവിൽ; വ്യാപക സംഘർഷം..


ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടർന്ന്.. ആരോപണത്തിന് പിന്നാലെ ശബ്ദ സംഭാഷണങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്..തനിക്ക് സമ്മര്‍ദമുണ്ടെന്ന് ഈ സംഭാഷണത്തില്‍ അനീഷ് ജോര്‍ജ് സഹ ബിഎല്‍ഒ വൈശാഖിനോട് പറയുന്നുണ്ട്..


ശബരിമല സ്വർണ്ണക്കൊള്ളയിൽ സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി..പത്ത് മണിക്കൂർ നീണ്ട പരിശോധനയിൽ തെളിവുകൾ ശേഖരിച്ച് മലയിറങ്ങി..

സൗദിയുടെ വികസനം ലക്ഷ്യമിട്ട് വമ്പൻ നീക്കങ്ങൾ, 12 നഗരങ്ങളില്‍ വന്‍ വികസനം സാധ്യമാക്കുന്ന 'സൗദി ഡൗണ്‍ടൗണ്‍ കമ്പനി'മുഹമ്മദ് ബിന്‍ സല്‍മാൻ പ്രഖ്യാപിച്ചു, പ്രവാസികളെ കാത്ത് കിടിലൻ അവസരങ്ങൾ...!

05 OCTOBER 2022 10:43 AM IST
മലയാളി വാര്‍ത്ത

സൗദിയുടെ വികസനം ലക്ഷ്യമിട്ട് വമ്പൻ നീക്കങ്ങളാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തിൽ നടക്കുന്നത്. അധികാരത്തിലേറിയ പിന്നാലെ രാജ്യത്തെ നേട്ടങ്ങളുടേയും വികസനത്തിന്റേയും നെറുകയിൽ എത്തിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. രാജ്യത്തെ 12 നഗരങ്ങളില്‍ വന്‍ വികസനം സാധ്യമാക്കുന്ന 'സൗദി ഡൗണ്‍ടൗണ്‍ കമ്പനി'മുഹമ്മദ് ബിന്‍ സല്‍മാൻ പ്രഖ്യാപിച്ചു. സ്വകാര്യമേഖലക്ക് പുതിയ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനും തദേശീയര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പദ്ധതികള്‍ സഹായകമാകും.

സ്വകാര്യമേഖലയിലേക്ക് അവസരങ്ങള്‍ എത്തുമ്പോൾ അത് പ്രവാസികൾക്കാണ് കൂടുതൽ പ്രയോജനപ്പെടുക. മദീന, അല്‍ ഖോബാര്‍, അല്‍ അഹ്‌സ, ബുറൈദ, നജ്‌റാന്‍, ജിസാന്‍, ഹാഇല്‍, അല്‍ബാഹ, അറാര്‍, താഇഫ്, ദൗമത്തുല്‍ ജന്‍ദല്‍, തബൂക്ക് എന്നിവിടങ്ങളില്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഉപയോഗിച്ച്‌ 10 ലക്ഷം ചതുരശ്ര മീറ്ററില്‍ നഗര വികസനം നടപ്പാക്കുകയാണ് കമ്പനിയുടെ പ്രഥമ ലക്ഷ്യം.

സ്വകാര്യ മേഖലക്കും നിക്ഷേപകര്‍ക്കും പങ്കാളിത്തം നല്‍കി ചില്ലറ വ്യാപാര സമുച്ചയങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, പാര്‍പ്പിട പദ്ധതികള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് എസ്.ഡി.സി നേതൃത്വം നല്‍കും. സൗദിയുടെ വൈവിധ്യമാര്‍ന്ന പ്രാദേശിക സംസ്കാരങ്ങളില്‍നിന്നും പരമ്ബരാഗത വാസ്തു രീതികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാകും നഗര വികസനം നടപ്പാക്കുക. വ്യാപാര, നിക്ഷേപ അവസരങ്ങളൊരുക്കി സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിക്കൊണ്ടുള്ള നഗര വികസനം. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പിഐഎഫ്) കീഴിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി, ഒരു കോടിയിലേറെ ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശങ്ങള്‍ വിവിധ നഗരങ്ങളിലെ പദ്ധതികള്‍ക്ക് വേണ്ടി കമ്പനി വികസിപ്പിക്കും.

സംരംഭകരുടെ വൈദഗ്ധ്യം പ്രാദേശികമായി ഉപയോഗപ്പെടുത്തും വിധമായിരിക്കും ധാരണകള്‍ രൂപപ്പെടുത്തുക. സൗദി ഡൗൺടൗൺ സമാരംഭിക്കുന്നതിലൂടെ സൗദി അറേബ്യയിലുടനീളമുള്ള വിവിധ നഗരങ്ങളിലെ വ്യാപാര, നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കാനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ സ്വാധീനം ചെലുത്താനും ലക്ഷ്യമിടുന്നുണ്ട്. വിഷന്‍-2030 ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി സമ്പദ്‌ വ്യവസ്ഥയുടെ വൈവിധ്യവത്കരണം ത്വരിതപ്പെടുത്താനും എണ്ണയിതര വരുമാന സ്രോതസ്സുകള്‍ വര്‍ധിപ്പിക്കാനും കൂടി ലക്ഷ്യം വെക്കുന്നതാണ് തെരഞ്ഞെടുത്ത 12 നഗരങ്ങളുടെ വികസന പദ്ധതിയെന്ന് വിലയിരുത്തപ്പെടുന്നു.

അതുപോലെ നിലവിലെ സൗദിയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ സൗദിയയ്ക്ക് പുതിയ വികസന പദ്ധതിയായ വിഷൻ 2030 ന്റെ ഭാഗമായി അടുത്ത എട്ടു വർഷത്തേക്കായി 100 ബില്യൻ റിയാൽ ഡോളർ അനുവദിക്കും. 2030തോടെ കൂടി 30 ബില്യൻ യാത്രക്കാരേയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. അതിനാൽ വിവിധ രാജ്യങ്ങളിലുള്ള 150 വിമാനത്താവളങ്ങളിലേക്ക് റിയാ വിമാനങ്ങൾ സർവസ് നടത്തും. വരും നാളുകളിൽ മിഡ്ൽ ഈസ്റ്റിലെ പ്രധാന വിമാനക്കമ്പനിയാകും റിയ. പുത്തൻ വിമാനങ്ങൾക്ക് റിയ ഓർഡർ നൽകിയെന്നാണ് റിപ്പോർട്ടുകൾ.

2030 ഓടെ 30 ദശലക്ഷം അന്താരാഷ്ട്ര ട്രാന്‍സിറ്റ് യാത്രക്കാരെയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ നാല് ദശലക്ഷത്തില്‍ താഴെ യാത്രക്കാരെയാണ് സേവിക്കുന്നത്. യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ 30 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആവശ്യമായി വരുന്ന ആഗോളതലത്തില്‍ 150-ലധികം റൂട്ടുകളില്‍ പുതിയ കാരിയര്‍ സേവനം ചെയ്യുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്,  (10 minutes ago)

ദർശനം ലഭിക്കാതെ മടങ്ങി... പന്തളത്ത് എത്തി അഭിഷേകം ചെയ്ത് മടങ്ങി  (38 minutes ago)

SIR നിർത്തിവയ്ക്കണം  (49 minutes ago)

ഒ​രു വ​ർ​ഷം മു​മ്പ് ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലെത്തി....  (57 minutes ago)

ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരും  (1 hour ago)

വായുമലിനീകരണം ഡൽഹിയിൽ രൂക്ഷമായി....  (1 hour ago)

അനീഷിനെ സിപിഎം ഭീഷണിപ്പെടുത്തി  (1 hour ago)

SABARIMALA എസ്ഐടി സംഘം സന്നിധാനത്ത് നിന്ന് മടങ്ങും  (1 hour ago)

ട്രാക്കിൽ മനുഷ്യന്റെ കാൽ കണ്ടെത്തി....  (2 hours ago)

മുട്ടടയിൽ മാത്രമല്ല എല്ലായിടത്തും തോൽക്കും  (2 hours ago)

RAIN ALERT ഇന്നും നാളെയും ശക്തമായ മഴ  (2 hours ago)

അമ്പലത്തറയിലെ മിൽമ ഡെയറി സന്ദർശിക്കാൻ...  (2 hours ago)

INDIA തിരിച്ചടിയുടെ ഉഗ്രരൂപം  (2 hours ago)

കെ എസ് യുക്കാരിയുടെ സ്ഥാനാർഥിത്വം നിങ്ങൾക്ക് ഇത്രമേൽ അസ്വസ്ഥത ഉണ്ടാക്കിയെങ്കിൽ നിങ്ങളുടെ കൗണ്ട് ഡൗൺ തുടങ്ങി എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളെ; യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ അനുകൂ  (2 hours ago)

കാപ്പാ കേസ് പ്രതികൾക്ക് പങ്ക്, മഹാരാഷ്ട്രയിൽ 8 മാസമായി മതപഠനം  (2 hours ago)

Malayali Vartha Recommends