ജനിക്കുന്നെങ്കില്‍ ഈ സെപ്റ്റംബര്‍ 9-ന് തന്നെ ജനിക്കണം; എങ്കില്‍ കെ.എഫ്.സി-വക എട്ട് ലക്ഷം രൂപ കൈയ്യിലിരിക്കും!

ഫാസ്റ്റ് ഫൂഡ് ശൃംഖലയായ കെന്റക്കി ഫ്രൈഡ് ചിക്കന്‍ (കെ.എഫ്.സി), ഈ വരുന്ന സെപ്റ്റംബര്‍ 9-ന് ജനിക്കുന്ന കുട്ടികള്‍ക്ക് സമ്മാനവുമായി എത്തുന്നു. ഇതേ ദിവസം ജനിച്ചാല്‍ മാത്രം പോര, ജനിക്കുന്ന കുട്ടിക്ക് ആദ്യ നാമം 'ഹാര്‍ലാന്‍ഡ്' എന്നുകൂടിയാക്കുകയും വേണം.
സെപ്റ്റംബര്‍ 9-ന് കെ.എഫ്.സി.യുടെ സ്ഥാപകനായ ഹാര്‍ലാന്റ് സാന്‍ഡേഴ്‌സിന്റെ 128-ാം ജന്മദിനമാണ്. ഹാര്‍ലാന്‍ഡ് എന്നപേരിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വളരെക്കുറവാണ്. അതുകൊണ്ട് ആ പേരിന്റെ ജനപ്രിയത വര്‍ദ്ധിപ്പിക്കാനാണ് ഇത്തരം ഒരു പരിപാടിയുമായി മുന്നോട്ട് വന്നതെന്ന് കമ്പനി വക്താവ് പറഞ്ഞു.
ആ ദിവസത്തിന്റെ സന്തോഷം പങ്കുവെയ്ക്കുക കൂടി ചെയ്യുന്നതിനാണ് ഇതേ ദിവസം ജനിക്കുന്ന കുട്ടികള്‍ക്ക് ഹാര്‍ലാന്‍ഡ് എന്ന് പേരിട്ടാല്‍ കമ്പനി ഇത്രയും തുക സംഭാവന നല്‍കുന്നത്.
അന്ന് ജനിക്കുന്ന കുട്ടികളില്‍ ഭാഗ്യവാനായ കുട്ടിക്കായിരിക്കും തുക സമ്മാനമായി ലഭിക്കുന്നത്. സമ്മാനമായി ലഭിക്കുന്ന പണം കുട്ടിയുടെ കോളജ് വിദ്യാഭ്യാസത്തിനായി വിനിയോഗിക്കാം. സെപ്റ്റംബര്‍ 9 മുതല്‍ കെ.എഫ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആപ്ലീക്കേഷന്‍ ഫോം ലഭ്യമായിതുടങ്ങും. 30-ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. കുട്ടിയുടെ പേര്, ജനന തിയതി, ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവയെല്ലാം അടങ്ങിയതാണ് ആപ്ലീക്കേഷന്‍ ഫോം.
വിവരങ്ങള്‍ എല്ലാം കൃത്യമാണോ എന്ന് വിലയിരുത്തിയതിന് ശേഷമായിരിക്കും സമ്മാനത്തുക അര്‍ഹമായ കുട്ടിയ്ക്ക് നല്‍കുക. കെ.എഫ്.സി സ്ഥാപകന്റെ പേരിനെ കൂടുതല്‍ പ്രചരിപ്പിക്കുക എന്നതിനുവേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നതെന്ന് കമ്പനി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























